ഇന്ത്യ തന്ത്രപ്രധാനമെന്ന് തുറന്നുപറഞ്ഞ് കാര്‍ണിവല്‍ മുതലാളി, കാരണം ഇതാണ്!

By Web TeamFirst Published Sep 11, 2022, 10:29 AM IST
Highlights

 ആന്ധ്രാപ്രദേശിലെ അനന്തപൂർ പ്ലാന്റിൽ നിന്ന് ഇതുവരെ 1.5 ലക്ഷം വാഹനങ്ങള്‍ വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ച് കഴിഞ്ഞതായി കിയ ഇന്ത്യ അറിയിച്ചു. 

ക്ഷിണ കൊറിയൻ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ 1.5 ലക്ഷം കയറ്റുമതി എന്ന നാഴികക്കല്ല് കൈവരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപൂർ പ്ലാന്റിൽ നിന്ന് ഇതുവരെ 1.5 ലക്ഷം വാഹനങ്ങള്‍ വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ച് കഴിഞ്ഞതായി കിയ ഇന്ത്യ അറിയിച്ചു.  സെൽറ്റോസ്, കാര്‍ണിവല്‍, സോണറ്റ്, കാരൻസ് എന്നിവ ഉൾപ്പെടെ 150,395 യൂണിറ്റുകൾ 95 രാജ്യങ്ങളിലേക്ക് കമ്പനി ഇതുവരെ  കയറ്റി അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2019 സെപ്റ്റംബർ മുതലാണ് കിയ ഇന്ത്യയില്‍ നിന്നുള്ള വാഹന കയറ്റുമതി ആരംഭിച്ചത്.

"നാളെയെന്നതില്ല നമ്മളിന്നുതന്നെ നേടണം.." പോരടിച്ച് ഇന്നോവ, കാര്‍ണിവല്‍ മുതലാളിമാര്‍!

മൊത്തം കയറ്റുമതിയിൽ കിയ സെൽറ്റോസ് 72 ശതമാനം സംഭാവന ചെയ്‍തു. കിയ സോനെറ്റും പുതുതായി എത്തിയ കിയ കാരെൻസും പിന്നാലെയുണ്ട്. 2022-ലെ ആദ്യ എട്ട് മാസങ്ങളിൽ കമ്പനി 54,153 യൂണിറ്റുകൾ കയറ്റി അയച്ചു. ഇതോടെ 2021-ന് സമാനമായി ഈ വർഷത്തെ മുൻനിര യൂട്ടിലിറ്റി വെഹിക്കിൾ (യുവി) കയറ്റുമതിക്കാരായി കിയ ഇന്ത്യ മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‍ത ആദ്യത്തെ കിയ വാഹനം സെൽറ്റോസ് ആയിരുന്നു.  ഇന്ത്യൻ വിപണിയിലേക്കുള്ള കിയയുടെ ആദ്യ വാഹനം കൂടിയായിരുന്നു സെല്‍റ്റോസ്. 2019 സെപ്റ്റംബറിൽ കിയ സെൽറ്റോസ് കയറ്റുമതി ആരംഭിച്ചതുമുതൽ, കാർ നിർമ്മാതാവ് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, തെക്കേ അമേരിക്ക, മെക്സിക്കോ, ഏഷ്യാ പസഫിക് എന്നിവിടങ്ങളിലേക്ക് കാറുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്. 2022 ഓഗസ്റ്റിൽ, കമ്പനി എക്കാലത്തെയും ഉയർന്ന പ്രതിമാസ കയറ്റുമതി രേഖപ്പെടുത്തി.  8,174 യൂണിറ്റുകൾ ആണ് ഈ കാലയളവില്‍ കമ്പനി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. 

ഊഹാപോഹപ്പുകയുടെ മറവില്‍ ടൊയോട്ടയുടെ പൂഴിക്കടകന്‍, അപ്രതീക്ഷിതമായി മുറ്റത്തൊരു ഇന്നോവ!

ആഗോളതലത്തിൽ കിയയുടെ തന്ത്രപ്രധാനമായ വിപണിയാണ് ഇന്ത്യയെന്നും ശക്തമായ വിൽപ്പന, ഉൽപ്പാദനം, ഗവേഷണ-വികസന കേന്ദ്രമായി മാറാനുള്ള സാധ്യതയുണ്ടെന്നും കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ഓഫീസർ മ്യുങ് സിക് സോൻ പറഞ്ഞു. തങ്ങളുടെ അത്യാധുനിക അനന്തപൂർ പ്ലാന്റ് കിയ നെറ്റ്‌വർക്കിലെ ഏറ്റവും നിർണായകമായ കയറ്റുമതി കേന്ദ്രങ്ങളില്‍ ഒന്നാണ് എന്നും ഇവിടെ തങ്ങളുടെ പ്രവർത്തനങ്ങളുടെ തുടക്കം മുതൽ, രാജ്യത്തിനകത്ത് മാത്രമല്ല, വിദേശത്തും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നൽകുന്നതിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 

“യുവികൾ ലോകമെമ്പാടും കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്, ഞങ്ങളുടെ നിർമ്മിത യുവികൾക്ക് അന്താരാഷ്ട്ര വിപണികളിൽ പോലും മികച്ച പ്രതികരണം ലഭിച്ചതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ഇത് ഇന്ത്യയുടെ നിർമ്മാണ വൈദഗ്ധ്യത്തിന്റെ യഥാർത്ഥ സാക്ഷ്യമാണ്, കൂടാതെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ഞങ്ങളുടെ കഴിവ് എടുത്തുകാണിക്കുന്നു.."  മ്യുങ് സിക് സോൻ കൂട്ടിച്ചേര്‍ത്തു.

സെല്‍റ്റോസിന്‍റെ സുരക്ഷ കൂട്ടി കിയ; വിലയും കൂടും

അതേസമയം കിയ മോട്ടോഴ്‌സിന് നിലവിൽ അവരുടെ ഇന്ത്യന്‍ നിരയിൽ സോണെറ്റ്, കാരൻസ്, സെല്‍റ്റോസ്, , കാര്‍ണവല്‍ , ഇവി6 എന്നിങ്ങനെ അഞ്ച് വാഹനങ്ങളുണ്ട്. കിയയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനം സെൽറ്റോസും സോനെറ്റും ആണഅ. നിലവിൽ ഇന്ത്യൻ വിപണിയിൽ അഞ്ചാം സ്ഥാനത്താണ് കിയ. 2022ന്റെ ആദ്യ എട്ട് മാസങ്ങളിൽ കിയ ഇന്ത്യ 1,66,167 യൂണിറ്റുകൾ വിൽക്കുകയും 33.27 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. ഈ കണക്ക് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 27 ശതമാനം കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!