Asianet News MalayalamAsianet News Malayalam

ഊഹാപോഹപ്പുകയുടെ മറവില്‍ ടൊയോട്ടയുടെ പൂഴിക്കടകന്‍, അപ്രതീക്ഷിതമായി മുറ്റത്തൊരു ഇന്നോവ!

 ഇന്നോവ ക്രിസ്റ്റ GX പെട്രോളിനെ അടിസ്ഥാനമാക്കിയുള്ള ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷന് മാനുവലിന് 17.45 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത് എന്ന് വിവിധ ഡീലർ വൃത്തങ്ങളെ ഉദ്ദരിച്ച് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Toyota Innova Crysta Limited Edition Launch
Author
First Published Sep 2, 2022, 10:24 AM IST

നപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ പെട്രോള്‍ പതിപ്പിന്‍റെ ലിമിറ്റഡ് എഡിഷൻ ഉടൻ പുറത്തിറക്കാന്‍ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട ഒരുങ്ങുന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റ പെട്രോൾ ലിമിറ്റഡ് എഡിഷന് മൂന്ന് പുതിയ ഫീച്ചറുകൾ ലഭിക്കും, ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ടൊയോട്ട വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്‍തിട്ടുണ്ട് എന്ന് കാര്‍ ടോക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയിലൊന്ന്, വിദേശത്ത് മറ്റൊന്ന്; ഇന്നോവയുടെ പേര് മാറ്റാനൊരുങ്ങി ടൊയോട്ട!

ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജർ എന്നിങ്ങനെ മൂന്ന് പുതിയ ഫീച്ചറുകൾ  ലിമിറ്റഡ് എഡിഷൻ ഇന്നോവ ക്രിസ്റ്റ വാഗ്‍ദാനം ചെയ്യുന്നു. ഇന്നോവ ക്രിസ്റ്റ GX പെട്രോളിനെ അടിസ്ഥാനമാക്കിയുള്ള ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷന് മാനുവലിന് 17.45 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത് എന്ന് വിവിധ ഡീലർ വൃത്തങ്ങളെ ഉദ്ദരിച്ച് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓട്ടോമാറ്റിക് പതിപ്പിന് 19.02 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, ദില്ലി) വില. ലിമിറ്റഡ് എഡിഷൻ പാക്കേജിന്റെ ഭാഗമായി, ഡീലർ തലത്തിൽ അധിക ചെലവില്ലാതെ ഇൻസ്റ്റാൾ ചെയ്‍ത അധിക ആക്‌സസറികൾ ഇന്നോവ ക്രിസ്റ്റ GX വാഗ്ദാനം ചെയ്യുന്നു.

ഇന്നോവ ക്രിസ്റ്റ പെട്രോളിന്റെ വിൽപ്പന വർദ്ധിപ്പിക്കുന്നതിന്, നേരത്തെ അധിക വിലയിൽ ലഭ്യമായിരുന്ന ഒരുപിടി ഡീലർ ഇൻസ്റ്റാൾ ആക്‌സസറികൾ ഇപ്പോൾ മിഡ്-സ്പെക്ക് ഇന്നോവ ക്രിസ്റ്റ GX വാങ്ങുമ്പോൾ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഫോണുകൾക്കുള്ള വയർലെസ് ചാർജിംഗ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡീലർമാർ പറയുന്നതനുസരിച്ച്, ഈ മൂന്ന് ആക്‌സസറികൾക്കും ഏകദേശം 55,000 രൂപയാണ് വില. സൗജന്യ ആക്‌സസറികളുള്ള ഈ ലിമിറ്റഡ് എഡിഷൻ പാക്കേജ് ഒക്ടോബർ അവസാനം വരെയോ സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെയോ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 

ഒന്നല്ല, രണ്ടല്ല.. വീട്ടുമുറ്റങ്ങളിലേക്ക് ഇന്നോവ മുതലാളിയുടെ പടയോട്ടം, പ്ലാന്‍ ഇങ്ങനെ!

അതേസമയം പുതിയ പെട്രോൾ-ഹൈബ്രിഡ് മോഡലിന് വഴിയൊരുക്കുന്നതിനായി ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ പതിപ്പ് ഘട്ടംഘട്ടമായി നിർത്തലാക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടയിൽ ഇന്ത്യയിലുടനീളമുള്ള ടൊയോട്ട ഡീലർമാർ ഡീസൽ പവർ ഉള്ള ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗ് താല്‍ക്കാലികമായി  നിർത്തി വച്ചിരിക്കുകയാണ്. ഇന്നോവ ക്രിസ്റ്റ ഡീസൽ ബുക്കിംഗ് താൽക്കാലികമായി നിർത്തിയതായി ടൊയോട്ടയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 

നിലവില്‍ പെട്രോൾ ഇന്നോവ ക്രിസ്റ്റയാണ് നിർമ്മിക്കുന്ന് എന്നും ഡീസലിനു പകരം പെട്രോൾ മോഡൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാമെന്നും ടൊയോട്ട കൂട്ടിച്ചേർത്തു. ഇന്നോവ ക്രിസ്റ്റയ്ക്ക് പകരമായി പുതിയൊരു മോഡൽ ഉടൻ എത്തുമോയെന്ന് വാഹന നിർമ്മാതാവ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്നോവ ക്രിസ്റ്റ പെട്രോളിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പ് ഉൾപ്പെടെ ഇക്കാര്യം ഉറപ്പിക്കുന്ന നിരവധി സൂചനകള്‍ ഉണ്ട്. പുതിയ മോഡല്‍ എത്തുന്നതിന് മുമ്പ് സ്റ്റോക്കുകൾ ക്ലിയർ ചെയ്യാനുള്ള നീക്കവും കമ്പനി നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒടുവില്‍ ടൊയോട്ട ആ ദു:ഖസത്യം ഔദ്യോഗികമായി അറിയിച്ചു, ഈ ഇന്നോവയുടെ ബുക്കിംഗ് നിര്‍ത്തി!

നിലവില്‍ പുതുതലമുറ ഇന്നോവ ക്രിസ്റ്റയുടെ പണിപ്പുരയിലാണ് ടൊയോട്ട കമ്പനി. ടൊയോട്ട സി-എംപിവി എന്ന് ആന്തരികമായി അറിയപ്പെടുന്ന ഇന്നോവ ഹൈക്രോസ് എന്ന പുതിയ വാഹനം ഈ വർഷം നവംബറിൽ ആഗോളതലത്തിൽ അരങ്ങേറും. നിലവിലെ ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം വിൽക്കാൻ സാധ്യതയുള്ള ഇന്നോവ ഹൈക്രോസ് ഒരു മോണോകോക്ക് മൂന്ന്-വരി എംപിവി ആയിരിക്കും. അത് പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനും വിശാലമായ ക്യാബിനും സഹിതം വരും. ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപനം 2023 ജനുവരിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ തലമുറ ഇന്നോവ ക്രിസ്റ്റ പെട്രോളിൽ 164 ബിഎച്ച്പി-245 എൻഎം ഉത്പാദിപ്പിക്കുന്ന 2.7 ലിറ്റർ-4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ ഉപയോഗിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകൾ ഓഫറിൽ ലഭ്യമാണ്. 

ഈ ജനപ്രിയന്‍ വിടപറയുന്നോ? ഞെട്ടിത്തരിച്ച് ഇന്നോവ ഫാന്‍സും വാഹനലോകവും!

Follow Us:
Download App:
  • android
  • ios