
രാജ്യത്തെ ഏറ്റവും സംതൃപ്‍തരായ വാഹന ഡീലർമാരുടെ പട്ടിക പുറത്തിറക്കി ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷനുകളുടെ (എഫ്എഡിഎ. പട്ടികയില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യയുടെ ഡീലര്‍മാര്‍ ഒന്നാം സ്ഥാനത്ത് എത്തി എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. തൊട്ടുപിന്നാലെ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും എംജി മോട്ടോർ ഇന്ത്യയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയപ്പോൾ കാർ വില്‍പ്പനയിൽ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസുക്കി ഇന്ത്യ എട്ടാം സ്ഥാനത്താണ്. ആഡംബര കാർ സെഗ്‌മെന്റിൽ വോൾവോ കാർസ് ഇന്ത്യ ഒന്നാമതെത്തിയപ്പോൾ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയും തൊട്ടുപിന്നിൽ.
"യാ മോനേ.." വില്‍പ്പനയില്‍ വമ്പന്‍ വളര്‍ച്ചയുമായി മാരുതി!
ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്‍റെ (എഫ്എഡിഎ) ഡീലർ സംതൃപ്‍തി പഠന റിപ്പോര്‍ട്ട് പ്രകാരം വാഹന ഡീലർമാർ തങ്ങളുടെ പ്രവർത്തനക്ഷമതയെക്കുറിച്ച് ഉയർന്ന സുതാര്യതയും വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ന്യായമായ ബിസിനസ് നയവും കാണുമെന്ന് പ്രതീക്ഷിക്കുന്നു. വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഡീലർമാരുടെ പ്രധാന പ്രതീക്ഷകളിലൊന്ന് ഓട്ടോമോട്ടീവ് കമ്പനികളുടെ നയരൂപീകരണത്തിലെ അവരുടെ പങ്കാളിത്തവും നേരിട്ടുള്ള ഇൻപുട്ടിനുള്ള തുറന്ന മനസുമാണ് എന്ന് 2022 ലെ ഡീലർ സംതൃപ്‍തി പഠന റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ഫാദ പ്രസിഡന്‍റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു.
ഫോർ വീലർ മാസ് മാർക്കറ്റ് സെഗ്‌മെന്റിൽ, നയരൂപീകരണത്തിൽ ഡീലർമാരുടെ പങ്കാളിത്തത്തിനൊപ്പം പരിശീലന ചെലവുകൾ ഒഇഎമ്മുകളുമായി പങ്കിടുന്നത് ആശങ്കാജനകമാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. എന്നിരുന്നാലും, ഉൽപ്പന്ന വിശ്വാസ്യതയിലും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ശ്രേണിയിലും ഡീലർമാർ സന്തുഷ്ടരാണ്. വിൽപ്പന, ഡെലിവറി, വിൽപ്പനാനന്തരം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഒഇഎമ്മുകൾ കാണിക്കുന്ന ശ്രമങ്ങളെ തങ്ങൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഡീലർഷിപ്പ് പ്രവർത്തനക്ഷമതയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡീലർമാർ ഉയർന്ന സുതാര്യത പ്രതീക്ഷിക്കുന്നു എന്നും സിംഘാനിയ പറഞ്ഞു.
ഇനി കാർ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയില്‍ ഡീലര്‍മാര്‍, കാരണം ഇതാണ്!
പഠനം അനുസരിച്ച്, ഇരുചക്രവാഹന വിഭാഗത്തിൽ, വാഹന നിർമ്മാതാക്കളുടെ ബൈബാക്ക് അഥവാ ഡെഡ്‌സ്റ്റോക്ക് നയവും വിൽപ്പനയിലെ മാർജിനുകളും ആശങ്കാജനകമായ മേഖലകളാണ്. ഈ ഇംപാക്റ്റ് ഡീലറുടെ പ്രവർത്തനക്ഷമത നേരിട്ട് ശ്രദ്ധിക്കേണ്ടതുണ്ട്. ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ ഡീലർമാർ തങ്ങളുടെ കമ്പനിയില്‍ ഏറെ സംതൃപ്‍തരാണ്. ഹീറോ മോട്ടോകോർപ്പും റോയൽ എൻഫീൽഡും ആണ് തൊട്ടുപിന്നിൽ .
വാണിജ്യ വാഹന വിഭാഗത്തിൽ വോൾവോ ഐഷർ കൊമേഴ്‌സ്യൽ വെഹിക്കിൾസിന്റെ ഡീലർമാരാണ് ഏറ്റവും സംതൃപ്‍തരായത്. എഫ്എഡിഎ റിപ്പോര്‍ട്ട് പ്രകാരം ടാറ്റ മോട്ടോഴ്‌സും അശോക് ലെയ്‌ലാൻഡും ആണ് തൊട്ടുപിന്നിൽ.
ഉപഭോക്തൃ ഇൻസൈറ്റ് നേതൃത്വം നൽകുന്ന കൺസൾട്ടിംഗ് ആൻഡ് അഡൈ്വസറി സ്ഥാപനമായ പ്രീമോൺ ഏഷ്യയുമായി ചേർന്നാണ് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്‍ ഈ പഠനം നടത്തിയത്. കോവിഡ്-19 ന് ശേഷം, വിൽപ്പന, ഡെലിവറി, വിൽപ്പനാനന്തരം, പ്രത്യേകിച്ച് വാറന്റി പ്രശ്‍നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വശങ്ങൾക്കൊപ്പം ഡീലർമാരും പ്രതീക്ഷകളിൽ മാറ്റം കാണിക്കുന്നു.
നഷ്‍ടമായതൊക്കെയും തിരിച്ചുപിടിക്കാന്‍ മാരുതി, പണിപ്പുരയിലെ ആ രഹസ്യം ഇതാണ്!