അതേസമയം ഈ വർഷം ജൂലൈയിലെ വില്‍പ്പന കണക്കുകളെ അപേക്ഷിച്ച് വിൽപ്പനയിൽ നേരിയ ഇടിവുണ്ടായി.

2022 ഓഗസ്റ്റ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ മികച്ച പ്രകടനവുമായി രാജ്യത്തെ ഒന്നാമത്തെ വാഹന ബ്രാന്‍ഡായ മാരുതി സുസുക്കി. 2021-ലെ അതേ മാസത്തിൽ വിറ്റ 130,699 യൂണിറ്റുകളെ അപേക്ഷിച്ച് 2022 ഓഗസ്റ്റ് മാസത്തിൽ 165,173 യൂണിറ്റുകൾ വിറ്റതായി മാരുതി സുസുക്കിറിപ്പോർട്ട് ചെയ്തു. ഇതിൽ മൊത്തം 143,692 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റു. ബാക്കി 21,481 യൂണിറ്റുകൾ രാജ്യാന്തര വിപണിയിലേക്ക് കയറ്റി അയച്ചു. അതേസമയം ഈ വർഷം ജൂലൈയിലെ വില്‍പ്പന കണക്കുകളെ അപേക്ഷിച്ച് വിൽപ്പനയിൽ നേരിയ ഇടിവുണ്ടായി. ജൂലൈയില്‍ മൊത്തം 175,916 യൂണിറ്റുകൾ കമ്പനി വിറ്റിരുന്നു.

ജൈവ ഇന്ധനം ആയുധമാക്കാന്‍ മാരുതി, സൂചന നല്‍കി മേധാവി!

രാജ്യത്തെ ചെറുകിട, ഹാച്ച്ബാക്ക് സെഗ്‌മെന്റുകളിൽ മാരുതി സുസുക്കി തങ്ങളുടെ ശക്തമായ സാനിധ്യം തുടരുന്നു, അടുത്തിടെ പുറത്തിറക്കിയ ആൾട്ടോ കെ10 ചെറുകാർ വിപണിയിൽ അതിന്റെ നിലപാട് കൂടുതൽ ശക്തിപ്പെടുത്തി. ആൾട്ടോയും എസ്-പ്രസ്സോയും അടങ്ങുന്ന മിനി കാർ സെഗ്‌മെന്റിൽ , കഴിഞ്ഞ വർഷം 20,461 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ 22,162 യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത് . മുൻ വർഷം ഇതേ കാലയളവിൽ ഇത് 45,577 യൂണിറ്റുകളായി.

2021 ഓഗസ്റ്റിൽ വിറ്റ 2,146 യൂണിറ്റുകളെ അപേക്ഷിച്ച് കമ്പനിയുടെ മിനി കാറായ സിയാസിന്‍റെ വാർഷിക വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി . 2022 ഓഗസ്റ്റിൽ സിയാസിന്‍റെ 1,516 യൂണിറ്റുകള്‍ മാത്രമാണ് മാരുതിക്ക് വില്‍ക്കാന്‍ സാധിച്ചത്. ബ്രെസ്സ, എർട്ടിഗ, എസ്-ക്രോസ്, XL6 തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങൾ കഴിഞ്ഞ വർഷം വിറ്റ 24,337 യൂണിറ്റുകളെ അപേക്ഷിച്ച് 26,932 യൂണിറ്റുകളാണ് വിൽപ്പനയിൽ സംഭാവന ചെയ്തത്. ഇക്കോ വാനിന്റെ വിൽപ്പന 2021 ഓഗസ്റ്റിൽ 10,666 യൂണിറ്റായിരുന്നുവെങ്കിൽ കഴിഞ്ഞ മാസം 11,999 യൂണിറ്റായിരുന്നു.

നഷ്‍ടമായതൊക്കെയും തിരിച്ചുപിടിക്കാന്‍ മാരുതി, പണിപ്പുരയിലെ ആ രഹസ്യം ഇതാണ്!

കഴിഞ്ഞ വർഷം 20,619 യൂണിറ്റുകൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്‍ത കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം നേരിയ വർധനവ് ഉണ്ടായി. 21,481 യൂണിറ്റായിരുന്നു ഈ വര്‍ഷത്തെ കയറ്റുമതി. ചെറു വാണിജ്യ വാഹനമായ സൂപ്പർ കാരിയുടെ വിൽപ്പന കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 2,588 ആയിരുന്നത് കഴിഞ്ഞ മാസം 3,371 യൂണിറ്റുകള്‍ ആയിരുന്നു.

അതേസമയം ഇലക്ട്രോണിക് ഘടകങ്ങളുടെ ക്ഷാമം വാഹനങ്ങളുടെ, പ്രധാനമായും ആഭ്യന്തര മോഡലുകളുടെ ഉൽപ്പാദനത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നും മാരുതി സുസുക്കി അറിയിച്ചു.