ഒറ്റ ചാർജ്ജിൽ കാസർകോട് നിന്ന് തിരുവനന്തപുരമെത്താം! വൻ സുരക്ഷയും, ഇതാ പുതിയ കിയ ഇവി6

Published : Jan 19, 2025, 10:37 AM IST
ഒറ്റ ചാർജ്ജിൽ കാസർകോട് നിന്ന് തിരുവനന്തപുരമെത്താം! വൻ സുരക്ഷയും,  ഇതാ പുതിയ കിയ ഇവി6

Synopsis

പുതിയ ഇവി 6 അവതരിപ്പിച്ച് കിയ ഇന്ത്യ. കാറിന്റെ ബുക്കിംഗ് ഇന്ന് ആരംഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. അഡാസ് 2.0 പാക്കേജുമായി എത്തുന്ന പുതിയ ഇവി 6ൽ സുരക്ഷയും ഡ്രൈവർ അസിസ്റ്റ൯സും നൽകുന്ന 27 നൂതന സവിശേഷതകളാണുള്ളത്.

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025ൽ പുതിയ ഇവി 6 അവതരിപ്പിച്ച് കിയ ഇന്ത്യ. കാറിന്റെ ബുക്കിംഗ് ഇന്ന് ആരംഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. അഡാസ് 2.0 പാക്കേജുമായി എത്തുന്ന പുതിയ ഇവി 6ൽ സുരക്ഷയും ഡ്രൈവർ അസിസ്റ്റ൯സും നൽകുന്ന 27 നൂതന സവിശേഷതകളാണുള്ളത്. മു൯ പതിപ്പിനെ അപേക്ഷിച്ച് ആറ് സവിശേഷതകൾ കൂടി ലഭ്യം.

സിറ്റി/കാൽനടയാത്രക്കാർ/സൈക്കിൾ യാത്രക്കാർ/ജംഗ്ഷൻ ടേണിംഗ് എന്നീ സാഹചര്യങ്ങളിലെ അപകകടങ്ങളെ പ്രതിരോധിക്കുന്ന ഫ്രണ്ട് കൊളീഷൻസ് അവോയിഡൻസ് അസിസ്റ്റ് (എഫ്.സി.എ), ജംഗ്ഷ൯ ക്രോസിംഗിൽ സൂക്ഷ്മത ഉറപ്പാക്കുന്ന ഫോർവേഡ് കൊളീഷൻ അവോയിഡൻസ് (എഫ്.സി.എ), ലെയ്൯ അസിസ്റ്റ് ചേഞ്ചിൽ ഓൺകമിംഗ്, സൈഡ് സുരക്ഷ നൽകുന്ന ഫോർവേഡ് കൊളീഷൻ അവോയിഡൻസ് (എഫ്.സി.എ), ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ് (എഫ്.സി.എ)-ഇവാസിവ് സ്റ്റിയറിംഗ്, ലെയ്ൻ ഫോളോ അസിസ്റ്റ് (എൽഎഫ്എ) എന്നിവയാണ് അധിക സവിശേഷതകൾ.

കിയയുടെ മുൻനിര മോഡലായ ഇവി 9ൽ നിന്നുള്ള അത്യാധുനിക സാങ്കേതികവിദ്യയിൽ നിന്ന് പകർത്തിയിരിക്കുന്നു ഈ സവിശേഷതകൾ കൂട്ടിയിടിയിൽ നിന്നുള്ള സുരക്ഷ, മികച്ച ഘടന, യാത്രക്കാർക്കുള്ള സംരക്ഷണം എന്നിവക്ക് ഏറെ പ്രാധാന്യം നൽകുന്നവയാണ്. കരുത്തും മികവുറ്റതുമാക്കിയ അഡാസ് പാക്കേജും ഇവി6 ഡ്രൈവ് ചെയ്യുന്നവർക്ക് തികഞ്ഞ ആത്മവിശ്വാസം സമ്മാനിക്കുന്നു.

വാഹന നിർമാണ വ്യവസായത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണ് കിയയുടെ എസ്.യു.വി ഇവി 9 എന്ന് കമ്പനി പറയുന്നു  ഈ എസ്.യു.വിക്ക് 99.8 kWh ബാറ്ററിയാണ് കരുത്ത് പകരുന്നത്, EV9 ഒരൊറ്റ ചാർജിൽ 561 കിലോമീറ്റർ വരെ ശേഷി വാഗ്ദാനം ചെയ്യുന്നു. 350 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ച്  24 മിനിറ്റിനുള്ളിൽ 10% മുതൽ 80% വരെ റീചാർജ് സാധ്യമാണ്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം