സെല്‍റ്റോസ് വാങ്ങാന്‍ ജനം ക്യൂ, അമ്പരന്ന് കമ്പനി!

By Web TeamFirst Published Nov 15, 2019, 12:00 PM IST
Highlights

വാഹനത്തിന് ഇന്ത്യയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. അവതരിപ്പിച്ച് 70 ദിവസത്തിനകം 26,840 സെല്‍റ്റോസുകള്‍ നിരത്തിലെത്തിയതിന്‍റെ അമ്പരപ്പിലാണ് കമ്പനി പോലും. ബുക്കിങ്ങുകളുടെ എണ്ണം 60,000 കടന്നുവെന്നതും ശ്രദ്ധേയം.  

ഇടത്തരം പ്രീമിയം എസ് യു വി ശ്രേണിയിലേക്ക് 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസെന്ന വാഹനവുമായി ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് എത്തുന്നത്. കിയയുടെ ഇന്ത്യയിലെ ആദ്യവാഹനമായിരുന്നു സെല്‍റ്റോസ്.

വാഹനത്തിന് ഇന്ത്യയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. അവതരിപ്പിച്ച് 70 ദിവസത്തിനകം 26,840 സെല്‍റ്റോസുകള്‍ നിരത്തിലെത്തിയതിന്‍റെ അമ്പരപ്പിലാണ് കമ്പനി പോലും. ബുക്കിങ്ങുകളുടെ എണ്ണം 60,000 കടന്നുവെന്നതും ശ്രദ്ധേയം.  

ഒക്ടോബറില്‍ മാത്രം 12,800 സെല്‍റ്റോസാണ് ഇന്ത്യന്‍ നിരത്തിലെത്തിയത്.കോംപാക്ട് എസ്‌യുവികളുടെ ഒക്ടോബര്‍ വില്‍പ്പനയില്‍ ഒന്നാമന്‍ സെല്‍റ്റോസാണ്. സെല്‍റ്റോസിനുള്ള ആവശ്യക്കാരുടെ എണ്ണം ഉയര്‍ന്നതോടെ വാഹനത്തിന്റെ ബുക്കിങ്ങ് കാലാവധി ഉയര്‍ത്താന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. നോയിഡ, ജയ്പുര്‍, കോല്‍ക്കത്ത തുടങ്ങിയ ഏതാനും നഗരങ്ങളില്‍ സെല്‍റ്റോസിനുള്ള കാത്തിരിപ്പ് കാലാവധി നാല് മാസമായി ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

സെല്‍റ്റോസിന്റെ ഉയര്‍ന്ന വകഭേദമായ GTX പതിപ്പിനാണ് കൂടുതല്‍ ഡിമാന്റ്. ഇതിന്റെ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തുല്യഡിമാന്റാണുള്ളത്. ഈ വേരിയന്റിന്റെ പെട്രോള്‍ പതിപ്പില്‍ മാനുവല്‍ ട്രാന്‍സ്മിഷനും ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമുള്ളതാണ് ഡിമാന്റ് ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

കിയയുടെ ആദ്യ മോഡല്‍ തന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലാണെന്നതും പ്രത്യേകതയാണ്. ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളാണ് വാഹനത്തിനുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുമുണ്ട്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്‍പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്‍മിഷനുകള്‍. 

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്‍സി, എച്ച്എസി, വിഎസ്എം തുടങ്ങിയവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. ഇതിനൊപ്പം റെയിന്‍ സെന്‍സിങ് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പും നിരവധി സെന്‍സറുകളുമുണ്ട്. യുവിഒ കണക്ട് സാങ്കേതികവിദ്യയിലൂടെ 37 ഓളം സ്‍മാര്‍ട്ട് ഫീച്ചറുകളുണ്ട് വാഹനത്തില്‍. നാവിഗേഷന്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, വെഹിക്കിള്‍ മാനേജ്‌മെന്റ്, റിമോട്ട് കണ്‍ട്രോള്‍, കണ്‍വീനിയന്‍സ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് 37 ഫീച്ചറുകള്‍. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. 

ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, ബമ്പറിന്റെ താഴെ ഭാഗത്ത് നല്‍കുന്ന എല്‍ഇഡി ഫോഗ്ലാമ്പ്, സില്‍വര്‍ ഫിനീഷ് സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവ വാഹനത്തിന്‍റെ മുന്‍വശത്തെ ആകര്‍ഷകമാക്കുന്നു. 18 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയി വീലും ഡ്യുവല്‍ ടോണ്‍ നിറവും സെല്‍റ്റോസിനെ വ്യത്യസ്‍തമാക്കും. സ്പോട്ടി ഭാവമാണ് പിന്‍ഭാഗത്തിന്. ക്രോമിയം സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബാക്ക് സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവ പിന്‍ഭാഗത്തെയും ആകര്‍ഷകമാക്കുന്നു. ജീപ്പ് കോംപസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍, എംജി ഹെക്റ്റര്‍ തുടങ്ങിയവരാണ് സെല്‍റ്റോസിന്‍റെ മുഖ്യ എതിരാളികള്‍.  9.69 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് സെൽറ്റോസിന്‍റെ  ദില്ലി എക്സ്ഷോറൂം വില. 

ലോകത്തെ എട്ടാമത്തെ വലിയ കാർനിർമ്മാതാക്കളായ കിയ മൂന്ന് വർഷത്തിനുള്ളിൽ പ്രതിവർഷം 3 ലക്ഷം കാറുകൾ ഇന്ത്യയിൽ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ആറുമാസവും ഓരോ പുതിയ മോഡൽ ഇന്ത്യൻ നിരത്തുകളിൽ പുറത്തിറക്കാനാണ് കിയ ഉദ്ദേശിക്കുന്നത്. 

click me!