"അരുതേ ഞങ്ങള്‍ക്കിനിയിത് താങ്ങാനാവില്ല.."കണ്ണീരുകൊണ്ടൊരു അപേക്ഷയെഴുതി കെഎസ്ആര്‍ടിസി!

Published : Sep 23, 2022, 01:21 PM ISTUpdated : Sep 23, 2022, 01:29 PM IST
"അരുതേ ഞങ്ങള്‍ക്കിനിയിത് താങ്ങാനാവില്ല.."കണ്ണീരുകൊണ്ടൊരു അപേക്ഷയെഴുതി കെഎസ്ആര്‍ടിസി!

Synopsis

ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കെഎസ്ആര്‍ടിസിയുടെ ഈ അഭ്യര്‍ത്ഥന. 

ല ഹര്‍ത്താലുകളിലും സമരങ്ങളിലുമൊക്കെൽ പ്രതിഷേധക്കാർ കെഎസ്ആർടിസി ബസുകൾ ആക്രമിക്കുന്നത് പതിവ് വാർത്തയാണ്. ഇന്ന് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്‍ത സ്ഥിതി വിരുദ്ധമല്ല. സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക അക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതേ തുടർന്ന് ആനവണ്ടികളെ അക്രമിക്കരുതേ എന്ന് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആർടിസി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കെഎസ്ആര്‍ടിസിയുടെ ഈ അഭ്യര്‍ത്ഥന. 

'പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം, താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്നതിന്‍റെ രേഖകൾ കിട്ടി' എന്‍ ഐ എ

പോസ്റ്റിന്റെ പൂർണ്ണരൂപം

അരുതേ...‌‌ ഞങ്ങളോട് ...

പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് ...

പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക. ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല.

പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക.. നിങ്ങൾ തകർക്കുന്നത്.. നിങ്ങളെത്തന്നെയാണ്.. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്..

ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക..

ഇന്ന് പല സ്ഥലങ്ങളിലും കെഎസ്ആർടിസി ബസുകൾക്കുനേരേയും ജീവനക്കാർക്കു നേരേയും വ്യാപകമായ അക്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട് എന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.

വ്യാപക അക്രമം
അതേസമയം  പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്‍റെ ഭാഗമായി സംസ്ഥാനത്താകെ 51 ബസ്സുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി അറിയിച്ചു. ഇതിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു കൃത്യമായ കണക്കെടുത്താൽ നഷ്ടം ഇതിലും കൂടും എന്നാണ് വിലയിരുത്തൽ സംസ്ഥാനത്ത് ഇന്ന് 2432 ബസ്സുകൾ സർവീസ് നടത്തി. മൊത്തം സർവീസിന്റെ 62 ശതമാനം ബസ്സുകളും നിരത്തിലിറങ്ങിയതായി മാനേജ്മെൻറ് അവകാശപ്പെട്ടു.

സുരക്ഷ മുഖ്യം ബിഗിലേ.!; ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ്  ഹർത്താൽ. എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത്. 150ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ്  11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം  പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എന്നാൽ പലയിടത്തും പൊലീസിനെ കാഴ്ചക്കാരാക്കി നിര്‍ത്തിയുള്ള അക്രമമാണ് നടക്കുന്നത്.

സര്‍വ്വീസ് നിര്‍ത്തില്ലെന്ന് മന്ത്രി
കെ എസ് ആർ ടി സി ബസ് സർവീസ് നിർത്തിവയ്ക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു . പോലീസ് സഹായത്തോടെ പരമാവധി സർവീസുകൾ നടത്താൻ നിർദ്ദേശം നൽകി. ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ​മന്ത്രി പറഞ്ഞു. ആക്രമണം നടത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ​ഗതാ​ഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

സര്‍ക്കാര്‍ ബോര്‍ഡ് വച്ച കാറിലേക്ക് മാറിക്കയറി ജിതിൻ, ഹോണ്ട ഡിയോയുമായി മുങ്ങി യുവതി!

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം