
ഇന്ത്യയിലെ കെടിഎം സൈക്കിളുകളുമായി പങ്കാളിത്തമുള്ള, ഇന്ത്യൻ ആക്റ്റീവ് ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ നൈന്‍റി വൺ സൈക്കിൾസ് രാജ്യത്ത് ഒരു പുതിയ മൗണ്ടൻ ബൈക്ക് പുറത്തിറക്കി. കെടിഎം ചിക്കാഗോ ഡിസ്‌ക് 271 സൈക്കിളാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നും 62,999 രൂപയാണ് ഇതിന്‍റെ വില എന്നും ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഏറ്റവും പുതിയ മോഡല്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതിനകം ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഓൺലൈനായും കമ്പനിയുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഈ സൈക്കിള്‍ ലഭ്യമാകും.
Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ
കെടിഎം ചിക്കാഗോ 271 കെടിഎം എംടിബി (മൗണ്ടൻ ബൈക്കുകൾ) പോർട്ട്‌ഫോളിയോയിലെ ഒരു ജനപ്രിയ സൈക്കിളാണ്. ഇവ പരുക്കൻ ഭൂപ്രദേശങ്ങളിൽ മികച്ച റൈഡിംഗ് അനുഭവം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആടി ഉലയാത്ത റൈഡുകൾ വാഗ്‍ദാനം ചെയ്യുന്നതിനായി ഉറപ്പുള്ളതും മോടിയുള്ളതുമായ റിമ്മുകൾ, കെടിഎമ്മിന്‍റെ ലൈൻ റൈസർ 680 എംഎം ഹാൻഡിൽബാർ, മൗണ്ടൻ ബൈക്കുകളിൽ നിവർന്നുനിൽക്കുന്ന റൈഡിംഗ് പൊസിഷനുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. കൂടാതെ ഏത് ഭൂപ്രദേശത്തും ഗ്രിപ്പ് വാഗ്ദാനം ചെയ്യുന്ന ഷാബിള്‍ 27.5” ടയറുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് മൂന്ന് ഫ്രെയിം സൈസുകളിൽ ലഭ്യമാണ്, ഏകദേശം 15 കിലോ ഭാരം വരും.
വ്യത്യസ്‌ത പ്രായത്തിലും സാമ്പത്തിക പശ്ചാത്തലത്തിലും ഉള്ള ആളുകൾ അവരുടെ ദൈനംദിന യാത്രാ, ഫിറ്റ്‌നസ് വ്യവസ്ഥയുടെ ഭാഗമായി സൈക്ലിംഗ് സജീവമായി സ്വീകരിക്കുന്നതിനാൽ ഇന്ത്യയിൽ സൈക്ലിംഗ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് നൈന്‍റി വണ്ണിന്റെ സഹസ്ഥാപകനും സിഇഒയുമായ സച്ചിൻ ചോപ്ര പറഞ്ഞു. മികച്ച അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി കെടിഎമ്മിന്‍റെ ഏറ്റവും പുതിയ പ്രീമിയം ബൈക്കായ ചിക്കാഗോ ഡിസ്‌ക് 271 കൊണ്ടുവരുന്നതിൽ സന്തോഷം ഉണ്ടെന്നും അന്തിമ ഉപഭോക്താവിന് ഏറ്റവും മികച്ച സൗകര്യവും സുരക്ഷിതത്വവും സൗകര്യവും നൽകുന്ന ചിക്കാഗോ ഡിസ്‍ക് 271 ഇന്ത്യയിൽ ഒരു മാനദണ്ഡം സ്ഥാപിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹെല്‍മറ്റില്ലാതെ ബുള്ളറ്റുമായി നടുറോഡില്‍, യുവതാരത്തെ പൊലീസ് കുടുക്കിയത് ഇങ്ങനെ!
“നൈന്‍റി വൺ സൈക്കിളിൽ, കെടിഎം ബൈക്കുകൾക്ക് തടസ്സമില്ലാത്ത വിതരണ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ ഞങ്ങൾ സജീവമായ പങ്ക് വഹിച്ചു, അതുവഴി വിപണിയിലുടനീളമുള്ള ഉപഭോക്താക്കളിൽ നിന്നുള്ള ശക്തമായ ഡിമാൻഡ് നിറവേറ്റുന്നു.." നൈന്‍റി വൺ, ഡിജിറ്റലിന്റെ സഹസ്ഥാപകനും മേധാവിയുമായ വിശാൽ ചോപ്ര പറഞ്ഞു. കമ്പനിയുടെ വെബ്‍സൈറ്റി വഴി, ഉപഭോക്താക്കൾക്ക് ഓൺലൈനായോ തങ്ങളുടെ രാജ്യവ്യാപകമായ റീട്ടെയിലർമാരുടെ ഓഫ്‌ലൈൻ നെറ്റ്‌വർക്ക് വഴിയോ ഉൽപ്പന്നം ബ്രൗസ് ചെയ്യാനും വാങ്ങാനും കഴിയും എന്നും ചിക്കാഗോ ഡിസ്‌ക് 271 ഇന്ത്യയിലെ സൈക്ലിംഗ് പ്രേമികളുടെ വിവിധ ആവശ്യങ്ങളോട് പ്രതികരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുത്തന്‍ കെടിഎം ആര്‍സി 390 ഇന്ത്യയിലേക്ക്, ലോഞ്ച് ഉടൻ
ഓസ്‍ട്രിയന്‍ (Austrian) സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്‍റെ 2022 RC390 മോട്ടോർസൈക്കിൾ മോഡലിനുള്ള പെർമിറ്റിനായി അപേക്ഷകൾ ബജാജ് സമർപ്പിച്ചതായി റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ പുതിയ 2022 കെ.ടി.എം. RC390 മോട്ടോർസൈക്കിൾ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ പുതുതലമുറ കെ.ടി.എം. RC390 മോട്ടോർസൈക്കിൾ ഇന്ത്യൻ നിരത്തുകളിൽ ഉപയോഗിക്കുന്നതിനായി പരിഷ്‍കരിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഇലക്ട്രിക് മൗണ്ടൻ സൈക്കിളുകളുമായി ഹീറോ
2022 കെടിഎം 43.5 bhp പെർഫോമൻസ് ആണ് RC390 മോട്ടോർസൈക്കിളിന് ഉള്ളത് എന്ന സാധ്യത വെളിപ്പെടുത്തുന്ന തരത്തിലാണ് വിവരങ്ങൾ ചോർന്നിരിക്കുന്നത്. 2022 കെടിഎം RC390 മോഡൽ ഒരു പുതിയ TFT ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. അർദ്ധചാലക തകരാർ മൂലം പുതിയ കെ.ടി.എം. RC390 മോഡൽ വളരെ ചെറിയ സംഖ്യകളിൽ വിൽപ്പനയ്‌ക്ക് എത്തുമെന്ന് പറയപ്പെടുന്നു. ടിഎഫ്‍ടി ഡിസ്പ്ലേയുടെ കുറവുമൂലം പുതിയ കെ.ടി.എം RC390 മോട്ടോർസൈക്കിൾ മോഡലിന്റെ നിർമ്മാണവും താൽക്കാലികമായി കമ്പനി നിർത്തിവച്ചതായി റിപ്പോർട്ടുകള്‍ ഉണ്ട്.
2022 കെടിഎം ആർസി 390 ഇന്ത്യയിൽ അഡ്‍ജസ്റ്റ് ചെയ്യാവുന്ന സസ്പെൻഷനോടെ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഓട്ടോ കാര്‍ ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ്, 2022 KTM RC 390 അന്താരാഷ്ട്ര വിപണികളിൽ വെളിപ്പെടുത്തിയിരുന്നു. ബൈക്കില്‍ മുന്നിലും പിന്നിലും സസ്പെൻഷൻ ക്രമീകരിക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈക്ക് ഇതുവരെ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. എന്നാൽ ഈ ഫീച്ചർ ഇവിടെ ലഭിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു.
ഗുജറാത്ത് പ്ലാന്‍റില്‍ വീണ്ടും കാറ്റാടി യന്ത്രം സ്ഥാപിച്ച് ഹോണ്ട ടൂ വീലേഴ്‍സ്
എന്നാല്‍ ക്രമീകരിക്കാവുന്ന സസ്പെൻഷനോടെ 2022 RC 390 ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകള്‍. RC പ്രേമികൾക്ക് ആശ്വാസമാകുന്നതാണ് ഈ റിപ്പോര്‍ട്ട്. കാരണം ഇതോടെ ഈ വിലനിലവാരത്തിൽ ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ വാഗ്‍ദാനം ചെയ്യുന്ന ഒരേയൊരു മോട്ടോർസൈക്കിളായി RC 390 മാറും.
റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!