പുത്തന്‍ ആർസികളുടെ ടീസറുമായി കെടിഎം

By Web TeamFirst Published Aug 31, 2021, 7:01 PM IST
Highlights

അടുത്ത തലമുറ ആർസി 125, 200, 390 സൂപ്പർസ്‌പോർട്ട് ബൈക്കുകളുടെ ആദ്യ ടീസർ പുറത്ത് വിട്ട് ഓസ്ട്രിയൻ ബൈക്ക് നിർമ്മാതാക്കളായ കെടിഎം. 

അടുത്ത തലമുറ ആർസി 125, 200, 390 സൂപ്പർസ്‌പോർട്ട് ബൈക്കുകളുടെ ആദ്യ ടീസർ പുറത്ത് വിട്ട് ഓസ്ട്രിയൻ ബൈക്ക് നിർമ്മാതാക്കളായ കെടിഎം. ഇൻസ്റ്റാഗ്രാമിലൂടെയാണ് ടീസർ വീഡിയോ പുറത്തുവിട്ടതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു റേസ് ട്രാക്ക് ആണ് പ്രധാനമായും പ്രദർശിപ്പിക്കുന്നത്. കൂടാതെ, വീഡിയോയിൽ 9/21 നമ്പറുകളുള്ള ഒരു പിറ്റ് ബോർഡ് കാണിക്കുന്നു. ഇത് ഒരു പക്ഷെ അടുത്ത മാസമാണ് പുത്തൻ ആർസി ശ്രേണിയുടെ അരങ്ങേറ്റം എന്നാവും സൂചിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ അനൗദ്യോഗികമായി പുറത്ത് വന്ന ചിത്രങ്ങൾ അനുസരിച്ച് പുതിയ തലമുറ കെടിഎം ആർസി 125, 200, 390 ബൈക്കുകൾക്ക് വിശാലമായ എൽഇഡി ഹെഡ്‌ലാമ്പും, പരിഷ്കരിച്ച ഫെയറിങ്ങും, ഫെയറിംഗ്-ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും ഉള്ള ഒരു പുതിയ ഡിസൈൻ ഭാഷയാണ് എന്ന് വ്യക്തമാക്കുന്നു. ഇൻസ്‌ട്രുമെന്റ് കൺസോളിനായി ടിഎഫ്ടി ഡിസ്പ്ലേയിലേക്ക് ശ്രേണി മാറിയതോടെ ഫെയറിംഗ് ഇപ്പോൾ വിപണിയിലുള്ള മോഡലിനേക്കാൾ ഷാർപ്പ് ആണ്. ഉയരം കൂടിയ ഹാൻഡിൽബാർ, പരിഷ്കരിച്ച സീറ്റ്, എർഗണോമിക്സ്, ഖുസൈക് ഷിഫ്റ്റർ പോലുള്ള മാറ്റങ്ങൾ പുതിയ കെടിഎം ആർസി ശ്രേണിയിൽ ഇടം പിടിച്ചിട്ടുണ്ട്.

124 സിസി, 199.5 സിസി, 373 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ഓപ്ഷനുകൾ യഥാക്രമം പുത്തൻ ആർസി 125, ആർസി 200, ആർസി 390 എന്നിവയിൽ തുടരും. അതെ സമയം എൻജിനിൽ വരുത്തുന്ന പരിഷ്‌കാരങ്ങൾ പവർ വർദ്ധിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കെടിഎം ആർസി 390ൽ ക്രമീകരിക്കാവുന്ന സസ്പെൻഷനും ലഭിക്കും. അതെ സമയം ഈ സംവിധാനം പുതിയ ആർസി 125, ആർസി 200 മോഡലുകളിൽ എത്തിയേക്കില്ല.

പുത്തൻ കെടിഎം ആർസി 125, 200, 390 മോഡലുകൾ മഹാരാഷ്ട്രയിലെ ചക്കാനിലെ ബജാജ് പ്ലാന്റിൽ നിർമ്മിക്കുകയും വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും. പുത്തൻ ബൈക്കുകൾ വില്പനക്കെത്തുന്ന ആദ്യ വിപണികളിൽ ഒന്നാവും ഇന്ത്യ. നിലവിൽ  1.80 ലക്ഷം മുതൽ 2.77 ലക്ഷം രൂപ വരെയാണ് കെടിഎം ആർസി ശ്രേണിയുടെ വില.  ഇതില്‍ അല്‍പ്പം വര്‍ദ്ധനവ് ഉണ്ടായേക്കാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!