402 കിമീ മൈലേജുള്ള കാറുമായി ഒരു കമ്പനി!

By Web TeamFirst Published Nov 25, 2019, 10:21 AM IST
Highlights

ഏറ്റവും പുതിയ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയുമായാണ് ഈ വാഹനം വരുന്നത്

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്റായ ലെക്‌സസിന്‍റെ ആദ്യ ഇലക്ട്രിക്ക് കാര്‍ വരുന്നു. യുഎക്സ്300ഇ എന്ന പേരിലായിരിക്കും ലെക്സസിന്റെ ആദ്യ ബാറ്ററി ഇലക്ട്രിക് കാര്‍ നിരത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്വാങ്‌ജോ ഓട്ടോ ഷോയില്‍ യുഎക്‌സ്300ഇ മോഡല്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. 

ഇലക്ട്രിക്കാണെന്നത് ഒഴിച്ചാല്‍ കാഴ്ച്ചയില്‍ ലെക്‌സസ് യുഎക്‌സ് എസ്‌യുവിയും യുഎക്‌സ്300ഇ മോഡലും തമ്മില്‍ വ്യത്യാസങ്ങളില്ല.  ജിഎ-സി പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുങ്ങുന്നത്. 201 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമേകുന്ന കരുത്തേറിയ മോട്ടോറായിരിക്കും ഹൃദയം. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 402 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് റിപ്പോർട്ടുകള്‍. 

ഏറ്റവും നിശബ്ദമായ കാബിനാവും വാഹനത്തില്‍.  ഏറ്റവും പുതിയ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയുമായാണ് ലെക്‌സസ് യുഎക്‌സ്300ഇ വരുന്നത്. ലെക്‌സസ് ലിങ്ക് ആപ്പ് ഉപയോഗിച്ച്  ബാറ്ററി ചാര്‍ജ്, തല്‍സമയ ഡ്രൈവിംഗ് റേഞ്ച് എന്നിവ അറിയാം. കാറിനകത്തെ താപനില നിയന്ത്രിക്കുന്നതിന് റിമോട്ട് കണ്‍ട്രോളായും ആപ്പ് ഉപയോഗിക്കാം. 'ഡ്രൈവ് മോഡ് സെലക്റ്റ്' ഫംഗ്ഷന്‍ സവിശേഷതയാണ്. ബാറ്ററി ചാര്‍ജ്, ഡ്രൈവിങ്ങ് റേഞ്ച്, ഫുള്‍ ചാര്‍ജ് ഇന്റിക്കേറ്റര്‍, കാറിനുള്ളിലെ താപനില ക്രമീകരിക്കല്‍ തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ ഫോണില്‍ നിയന്ത്രിക്കാം.  മികച്ച ഡ്രൈവിങ്ങ് അനുഭവം ഒരുക്കുന്നതിനായി ആക്ടീവ് സൗണ്ട് കണ്‍ട്രോള്‍, ഡ്രൈവ് മോഡ് സെലക്ട് ഫങ്ഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഈ വാഹനത്തിലുണ്ടാകും. 

ജാഗ്വര്‍ ഐ-പീസ്, ടെസ്ല മോഡല്‍-എക്സ്, മെഴിസിഡസ് ബെന്‍സ് ഇ.ക്യു.സി, ഔഡി ഇ-ട്രോണ്‍ തുടങ്ങിയവരാണ് എക്സ്യു-300-ഇയുടെ മുഖ്യ എതിരാളികള്‍.
 

click me!