വമ്പന്‍ വില്‍പ്പനയുള്ള ടൂവീലര്‍ ബ്രാൻഡുകൾ, ആദ്യ അഞ്ചില്‍ ഇടംനേടാനാവാതെ ബുള്ളറ്റ് കമ്പനി!

Published : Aug 14, 2022, 02:16 PM IST
വമ്പന്‍ വില്‍പ്പനയുള്ള ടൂവീലര്‍ ബ്രാൻഡുകൾ, ആദ്യ അഞ്ചില്‍ ഇടംനേടാനാവാതെ ബുള്ളറ്റ് കമ്പനി!

Synopsis

ഇതാ 2022 ജൂലൈയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മികച്ച അഞ്ച് ഇരുചക്രവാഹന ബ്രാൻഡുകൾ, അവരുടെ കഴിഞ്ഞ മാസത്തെ വിൽപ്പന നമ്പറുകൾ സഹിതം, 2021 ജൂലായ് മാസവുമായി താരതമ്യപ്പെടുത്തി, അവരുടെ വാർഷിക വളർച്ച പരിശോധിക്കാം

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണികളിലൊന്നാണ് ഇന്ത്യ.  രാജ്യത്തെ  ഇരുചക്രവാഹന വിപണി വളരെ വലുതാണ് എന്നതുകൊണ്ടുതന്നെ ഹോണ്ടയും സുസുക്കിയും പോലുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് പോലും ഇന്ത്യയിൽ വിജയിക്കാൻ കഴിഞ്ഞു. ബജാജ്, ഹീറോ മോട്ടോകോർപ്പ്, ടിവിഎസ് തുടങ്ങിയ സ്വദേശീയ നിർമ്മാതാക്കൾ സ്ഥിരമായ വിൽപ്പന സംഖ്യകൾ രേഖപ്പെടുത്തുന്നു. ഇതാ 2022 ജൂലൈയിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മികച്ച അഞ്ച് ഇരുചക്രവാഹന ബ്രാൻഡുകൾ, അവരുടെ കഴിഞ്ഞ മാസത്തെ വിൽപ്പന നമ്പറുകൾ സഹിതം, 2021 ജൂലായ് മാസവുമായി താരതമ്യപ്പെടുത്തി, അവരുടെ വാർഷിക വളർച്ച പരിശോധിക്കാം.

Activa 7G : വരുന്നൂ പുത്തന്‍ ആക്ടിവ, സ്‍ഥിരീകരിച്ച് ഹോണ്ട

2022 ജൂലൈയിൽ 4,30,684 യൂണിറ്റുകൾ വിറ്റ ഹീറോ മോട്ടോകോർപ്പാണ് വിൽപ്പന പട്ടികയില്‍ മുന്നിൽ നിൽക്കുന്നത്. ആഭ്യന്തര ഇരുചക്ര വാഹന നിർമ്മാതാവ് 2021 ജൂലൈയിൽ 4,29,208 ഇരുചക്രവാഹനങ്ങൾ വിറ്റു. അതിനാൽ ജൂലൈയിൽ 0.3 ശതമാനം വളർച്ച രേഖപ്പെടുത്തി. 

ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട, 2022 ജൂലൈയിൽ 4,02,718 യൂണിറ്റുകൾ വിറ്റു. കമ്പനി 2021 ജൂലൈയിൽ 3,40,420 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. അങ്ങനെ 2022 ജൂലൈയിൽ ഹോണ്ട 18.3 ശതമാനം വളർച്ച രേഖപ്പെടുത്തി. ഹോണ്ടയുടെ ഏറ്റവും മികച്ച വളർച്ചയാണിത്. കമ്പനിയുടെ മികച്ച വിൽപ്പന നേടിയ ഉൽപ്പന്നം ആക്ടിവ ആയി തുടരുന്നു, കൂടാതെ 2.26 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള പുതിയ ഹോണ്ട CB300F ഉപയോഗിച്ച് സബ്-500 സിസി സെഗ്‌മെന്റിൽ ഗണ്യമായ വിപണി വിഹിതമാണ് കമ്പനി ലക്ഷ്യമിടുന്നത്.

കൊതിപ്പിക്കും വിലയില്‍ പുത്തന്‍ ഡിയോയുമായി ഹോണ്ട!

ജൂലൈയിൽ 2,01,942 യൂണിറ്റുകൾ വിറ്റ്, 15.2 ശതമാനം വളർച്ച രേഖപ്പെടുത്തി ടിവിഎസ്. ഹൊസൂർ ആസ്ഥാനമായുള്ള ഈ ഇരുചക്ര വാഹന നിർമ്മാതാവ് കഴിഞ്ഞ വർഷം ജൂലൈയിൽ 1,75,169 യൂണിറ്റുകൾ വിറ്റു. ഇപ്പോള്‍ നേരിട്ടുള്ള മത്സരമില്ലാത്ത ഒരു റെട്രോ മോട്ടോർസൈക്കിളായ പുതിയ റോണിൻ അവതരിപ്പിക്കുന്നതിലൂടെ സബ്-300 സിസി സെഗ്‌മെന്റിൽ അതിന്റെ വിപണി വിഹിതം വർദ്ധിപ്പിക്കാൻ ടിവിഎസ് ശ്രമിക്കുന്നു. എന്നിരുന്നാലും, വിലയുടെ കാര്യത്തിൽ ഇത് പുതിയ റോയൽ എൻഫീൽഡ് ഹണ്ടർ 350 യുമായി മത്സരിക്കുന്നു .

2022 ജൂലൈയിൽ 1,64,384 യൂണിറ്റുകൾ വിറ്റ ബജാജ് നാലാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ജൂലൈയിൽ 1,56,232 യൂണിറ്റുകൾ വിറ്റപ്പോൾ, 5.2 ശതമാനം വളർച്ച രേഖപ്പെടുത്തി. ബജാജിന് പിന്നാലെ ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ സുസുക്കിയാണ്, 2022 ജൂലൈയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച ഇരുചക്ര വാഹന ബ്രാൻഡുകളില്‍ അഞ്ചാംസ്ഥാനത്ത്. കഴിഞ്ഞ മാസം സുസുക്കി 60,893 യൂണിറ്റുകൾ വിറ്റ സുസുക്കി 0.5 ശതമാനം വളർച്ച രേഖപ്പെടുത്തി.

കളി ഇങ്ങോട്ട് വേണ്ട, 'ആക്ടീവാണ്' ഹോണ്ട; കഴിഞ്ഞ മാസം വിറ്റത് ഇത്രയും ലക്ഷം ടൂവീലറുകള്‍!

എന്നാല്‍ ഇന്ത്യയിലെ ഇരുചക്രവാഹന വിഭാഗത്തിലെ ജനപ്രിയനും ഐക്കണിക്ക് ബ്രാന്ഡുമായ റോയൽ എൻഫീൽഡ് 2022 ജൂലൈയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച അഞ്ച് ഇരുചക്രവാഹന ബ്രാൻഡുകളുടെ പട്ടികയിൽ ഇടം നേടുന്നതിൽ പരാജയപ്പെട്ടു എന്നത് ശ്രദ്ധേയമായ കാര്യമായി മാറി. എന്നാല്‍ കമ്പനി ഇന്ത്യയിൽ ഏറ്റവും താങ്ങാനാവുന്ന മോഡലായ ഹണ്ടർ 350 കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അതുകൊണ്ടുതന്നെ അടുത്ത മാസം ഏറ്റവും അധികം ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്നവരുടെ പട്ടികയില്‍ ഒരു മാറ്റം പ്രതീക്ഷിക്കാം .

വില്‍പ്പന കണക്കുകള്‍ വിശദമായി

കമ്പനി, ജൂലൈ 2022, ജൂലൈ 2021, വാര്‍ഷിക വളർച്ച എന്ന ക്രമത്തില്‍

ഹീറോ     4,30,684    4,29,208    0.3%
ഹോണ്ട    4,02,718    3,40,420    18.3%
ടിവിഎസ്    2,01,942    1,75,169    15.2%
ബജാജ്    1,64,384    1,56,232    5.2%
സുസുക്കി    60,893    60,589    0.5%

ബുള്ളറ്റിനെ ഒതുക്കാന്‍ ബ്രീട്ടീഷ് കമ്പനിയുമായി കൈകോര്‍ത്ത് ബജാജ്!

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?