വരാനിരിക്കുന്ന ടിവിഎസ് ഇലക്ട്രിക് സ്‍കൂട്ടർ പരീക്ഷണത്തില്‍

Published : Aug 14, 2022, 12:54 PM IST
വരാനിരിക്കുന്ന ടിവിഎസ് ഇലക്ട്രിക് സ്‍കൂട്ടർ പരീക്ഷണത്തില്‍

Synopsis

മോഡൽ ഇപ്പോൾ അതിന്റെ പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണ്. ഈ മോഡല്‍ അടുത്തിടെ ബെംഗളൂരുവിൽ ക്യാമറയിൽ പതിഞ്ഞിരുന്നു. 

ടിവിഎസ് മോട്ടോർ കമ്പനി രാജ്യത്ത് പുതിയ ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മോഡൽ ഇപ്പോൾ അതിന്റെ പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണ്. ഈ മോഡല്‍ അടുത്തിടെ ബെംഗളൂരുവിൽ ക്യാമറയിൽ പതിഞ്ഞിരുന്നു. വരാനിരിക്കുന്ന പുതിയ ടിവിഎസ് ഇലക്ട്രിക് സ്‌കൂട്ടർ 2018 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി എത്തിയ ക്രിയോൺ ഇവി കൺസെപ്‌റ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. സെമി-കാമഫ്ലേജ് ആയിരുന്ന ടെസ്റ്റ് മോഡല്‍ ഷേപ്പർ ഡിസൈനിലാണ്.  ഇതിന്റെ ചതുരാകൃതിയിലുള്ള റിയർ വ്യൂ മിററുകൾ ടിവിഎസ് ഐക്യൂബിൽ നിന്ന് കടമെടുത്തതാണെന്ന് തോന്നുന്നു.

നാലു മാസം, ഒരുലക്ഷം യൂണിറ്റുകള്‍, കുതിച്ചുപാഞ്ഞ് ക്ലാസിക് 350

പരീക്ഷണപ്പതിപ്പില്‍ ഒരു വലിയ ഇൻസ്ട്രുമെന്റ് പാനൽ, സംയോജിത ഗ്രാബ് റെയിലുകൾ, സ്റ്റെപ്പ്-അപ്പ് സീറ്റ് ഡിസൈൻ എന്നിവ കാണാം. കുറഞ്ഞ സെറ്റും നീളമുള്ള സീറ്റും എർഗണോമിക് പൊസിഷനുള്ള ഹാൻഡിൽബാറും ഇതിനുണ്ട്. വരാനിരിക്കുന്ന പുതിയ ടിവിഎസ് ഇലക്ട്രിക് സ്‍കൂട്ടർ അതിന്റെ ചില ഘടകങ്ങൾ ഐക്യൂബുമായി പങ്കിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുതിയ ടിവിഎസ് ഇലക്ട്രിക് സ്‍കൂട്ടറിന്റെ സ്പെസിഫിക്കേഷനുകൾ ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും, ടിവിഎസ് ക്രിയോൺ കൺസെപ്റ്റിന് 12 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുള്ള മൂന്ന് ലിഥിയം അയൺ ബാറ്ററികളുണ്ട്. ഇത് 5.1 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും 80 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നും അവകാശപ്പെട്ടു. iQube-ന്റെ IP 67 ലിഥിയം-അയൺ ബാറ്ററി പാക്കുകളും പിൻ ചക്രത്തിൽ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോറും 5.9bhp പവർ നൽകുന്ന കമ്പനി ഉപയോഗിച്ചേക്കാം.

 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ

അലുമിനിയം പെരിമീറ്റർ ഫ്രെയിമിൽ രൂപകൽപന ചെയ്‍തിരിക്കുന്ന കൺസെപ്റ്റ്, ക്ലൗഡ് കണക്റ്റിവിറ്റി, ജിയോഫെൻസിംഗ്, പാർക്ക് അസിസ്റ്റ്, സുരക്ഷ/ആന്റി-തെഫ്റ്റ് ഫീച്ചറുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, മൂന്ന് റൈഡിംഗ് മോഡുകൾ എന്നിവയുമായി വരുന്നു. ഇതിന് ടിഎഫ്ടി സ്‌ക്രീൻ, സ്‌മാർട്ട്‌ഫോൺ ചാർജർ, അണ്ടർസീറ്റ് സ്‌റ്റോറേജ് എന്നിവയും ലഭിക്കുന്നു.  പുതിയ ടിവിഎസ് ക്രിയോൺ അധിഷ്ഠിത ഇലക്ട്രിക് സ്കൂട്ടറിന്റെ കൂടുതൽ വിശദാംശങ്ങൾ വരും മാസങ്ങളിൽ വെളിപ്പെടുത്തിയേക്കും.

അതേസമയം കമ്പനിയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകളിൽ, ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമ്മാതാവ് ടോപ്പ്-എൻഡ് ടിവിഎസ് ഐക്യൂബ് എസ്‍ടി വേരിയന്റിന്റെ വില ഉടൻ പ്രഖ്യാപിക്കും . കോറൽ സാൻഡ് ഗ്ലോസി, കോപ്പർ ബ്രോൺസ് മാറ്റ്, സ്റ്റാർലൈറ്റ് ബ്ലൂ ഗ്ലോസി, ടൈറ്റാനിയം ഗ്രേ മാറ്റ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ മോഡൽ ലഭ്യമാകും. പുതിയ യൂസർ ഇന്റർഫേസോടുകൂടിയ ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഇതിന് ലഭിക്കുന്നത്. വലിയ 5.1kW ബാറ്ററി ഉപയോഗിച്ച്, ഐക്യൂബ് എസ്‍ടി 140 കിമി വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു, കൂടാതെ 82kmph വേഗത കൈവരിക്കാനും കഴിയും.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?