ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുമായി ലൂക്കാസ് ടിവിഎസ്

By Web TeamFirst Published Oct 17, 2021, 3:32 PM IST
Highlights

അമേരിക്കന്‍ കമ്പനി 24എം ടെക്‌നോളജീസുമായി ( 24M Technologies) ചേര്‍ന്നാണ് കമ്പനിയുടെ ഈ ശ്രമം എന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

സെമി- സോളിഡ് ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുള്ള നീക്കത്തില്‍ ടിവിഎസ് (TVS) കമ്പനിയുടെ ഭാഗമായ ലൂക്കാസ് ടിവിഎസ് (Lucas TVS). അമേരിക്കന്‍ കമ്പനി 24എം ടെക്‌നോളജീസുമായി ( 24M Technologies) ചേര്‍ന്നാണ് കമ്പനിയുടെ ഈ ശ്രമം എന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

24എമ്മുമായി ചേര്‍ന്ന് തമിഴ്‌നാട്ടില്‍ 2500 കോടിയുടെ ജിഗാ ഫാക്ടറി സ്ഥാപിക്കാനാണ് പദ്ധതി. പൈലറ്റ് പ്രോജക്ടായി തുടങ്ങിയ ശേഷം വിപണി അനുസരിച്ച് ഫാക്ടറി വികസിപ്പിക്കുമെന്നാണ് ലൂക്കാസ് അറിയിച്ചത്.

2023 ജൂണോടെ ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കും. 10 ജിഗാവാട്ട് വരെയാകും ശേഷി. കൂടാതെ ബാറ്ററി ഇതര ബിസിനസില്‍ പ്രതിവര്‍ഷം 100 കോടി രൂപ കമ്പനി നിക്ഷേപിക്കും. ട്രാക്ടറുകള്‍ക്കും എസ് യുവികള്‍ക്കും ആവശ്യമായ ഘടകങ്ങളും നിര്‍മിക്കും. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉത്പന്നങ്ങളുടെ വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടിവിഎസ് ലൂക്കാസ് മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് ബാലാജി പറഞ്ഞു

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും ലൂക്കാസ് ടിവിഎസിന്റെ വരുമാനം ഇടിഞ്ഞിരുന്നു. 2018-19 കാലയളവിലെ 24000 കോടിയുടെ വിറ്റുവരവിലേക്ക് തിരിച്ചെത്തുകാണ് കമ്പനിയുടെ ലക്ഷ്യം. നിലവില്‍ വിപണിയല്ല സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം ആണ് പ്രധാന പ്രശ്‌നമെന്നും അരവിന്ദ് ബാലാജി വ്യക്തമാക്കുന്നു. 

അതേസമയം ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്കായി ടാറ്റാ പവറുമായി സഹകരിക്കുമെന്ന് ഈ മാസം ആദ്യം ടിവിഎസ് മോട്ടോര്‍സ് അറിയിച്ചിരുന്നു. 

click me!