സൂപ്പര്‍താരങ്ങള്‍ക്ക് മാത്രമല്ല, ഇനി യൂസഫലിക്കും ഈ ജര്‍മ്മൻ അത്യാഡംബരം സ്വന്തം!

By Web TeamFirst Published Sep 26, 2022, 1:01 PM IST
Highlights

ഇപ്പോഴിതാ പുതിയൊരു മെയ്‍ബാക്കിനെ ഗാരേജില്‍ എത്തിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ വ്യവസായി എം എ യൂസഫലിയും.

ർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‍സിഡസ് ബെൻസ് ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലകൂടിയ എസ്‌യുവിയാണ് മെഴ്‌സിഡസ് മെയ്ബാക്ക്. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മോഡലായ ഈ വാഹനം രാജ്യത്തെ നിരവധി സെലിബ്രിറ്റികളും സിനിമാ താരങ്ങളുമൊക്കെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു മെയ്‍ബാക്കിനെ ഗാരേജില്‍ എത്തിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ വ്യവസായി എം എ യൂസഫലിയും.

ഇത്രയും ചിറകുകള്‍, കണ്ണഞ്ചും വേഗം; യൂസഫലി സ്വന്തമാക്കിയത് 'ജര്‍മ്മന്‍ മാന്ത്രികപ്പറവയെ'..!

മെഴ്‌സിഡീസ് ബെന്‍സ് ബ്രിഡ്‍ജ്‍വേ മോട്ടോഴ്‌സില്‍ നിന്നാണ് ലുലു ഗ്രൂപ്പ് ഈ ആഡംബര ഭീമനെ സ്വന്തമാക്കിയിരിക്കുന്നത്. മെഴ്‌സിഡീസിന്റെ സ്റ്റാര്‍ ഫാമിലിയിലേക്ക് സ്വാഗതം എന്ന കുറിപ്പോടെ ബ്രിഡ്‍ജ്‍വേ മോട്ടോഴ്‌സ് തന്നെയാണ് യൂസഫ് അലി മെയ്ബാ ജി.എല്‍.എസ്.600 സ്വന്തമാക്കിയ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പ് ഇന്ത്യയുടെ സി.ഒ.ഒ ആന്‍ഡ് ആര്‍.ഡി രഞ്ജിത്ത് രാധാകൃഷ്‍ണനാണ് യൂസഫലിയുടെ അഭാവത്തില്‍ വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. 

മെബാക്ക് എന്നാല്‍
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെൻസിന്റെ അത്യാഡംബര വാഹന വിഭാഗമാണ് മെയ്ബാക്ക്. റോള്‍സ് റോയ്‌സിനുള്ള മേഴ്‍സിഡിസിന്റെ മറുപടി എന്നാണ് മെയ്ബാക്ക് കാറുകളെ വിശേഷിപ്പിക്കുന്നത്. ലക്ഷ്വറിയും സുരക്ഷയും ഉറപ്പ് നൽകുന്ന മെയ്ബാക്ക്  ലോകത്തിലെ ആഡംബര കാറുകളിൽ ഒന്നാണ്.   2019 മുതൽ അന്താരാഷ്ട്ര വിപണിയിൽ സജീവമായ മേഴ്‍സിഡ‌സ് വാഹനമാണിത്.  എസ്‌യുവിക്ക് തുല്യമായ എസ്-ക്ലാസ് ആണിത്. ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ മേബാക്ക് എസ്‌യുവി കൂടിയാണിത്. 

കഴിഞ്ഞ വർഷം ജൂണിലാണ് ഈ എസ്‍യുവി ഇന്ത്യൻ വിപണിയിലെത്തിയത്. ജിഎൽഎസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിർമിച്ച വാഹനമാണ് മെയ്ബാക്ക് ജിഎൽഎസ്600.  ഏകദേശം മൂന്നു കോടി രൂപയാണ് മെഴ്‌സിഡസ് മെയ്ബാക്ക് GLS600-ന്റെ രാജ്യത്തെ എക്സ് ഷോറൂം വില. എസ്‌യുവിയിൽ ഒട്ടനവധി ഇഷ്‌ടാനുസൃതമാക്കൽ ഓപ്‌ഷനുകൾ ലഭ്യമാണ്. അവയെ ആശ്രയിച്ച്, വില ഇനിയും കൂടും.  പൂർണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎൽഎസ് 600.  സി.ബി.യു ഇറക്കുമതിയായി 50 യൂനിറ്റുകൾ മാത്രമാണ് മെഴ്‌സിഡസ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. അവയെല്ലാം ഇതിനകം വിറ്റുപോയി. നാല് സീറ്റർ അല്ലെങ്കിൽ അഞ്ച് സീറ്റർ വാഹനമായി ജി.എൽ.എസ്​ 600 ലഭിക്കും. നാല് സീറ്റർ പതിപ്പ് കൂടുതൽ ആഡംബര പൂർണമാണ്​.

വെൻറിലേറ്റഡ്, മസാജിങ്​ സീറ്റുകൾ, വുഡ്​ ഫിനിഷുകൾ, എൽഇഡി ഡേടൈം റണ്ണിങ്​ ലാമ്പുകൾ, 64 കളർ ആംബിയൻറ്​ ലൈറ്റിങ്​, 360 ഡിഗ്രി പാർക്കിങ്​ കാമറ, നാപ്പ ലെതർ അപ്ഹോൾസ്റ്ററി, ഫൈവ് സോൺ ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, പനോരമിക് സൺറൂഫ് , റഫ്രിജറേറ്റർ എന്നിവയെല്ലാം വാഹനത്തിൽ ലഭ്യമാണ്​.

യൂസഫലി വാക്ക് പാലിച്ചു; സൗദ്ദിയിൽ മരിച്ച ബാബുവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം ലഭിക്കുന്ന 4.0 ലിറ്റർ V8 എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എഞ്ചിൻ 557 പിഎസും 730 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. ഹൈബ്രിഡ് സിസ്റ്റം ആവശ്യാനുസരണം 22 പിഎസും 250 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് ആണ് ട്രാൻസ്മിഷൻ. എൻജിനിൽനിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്.

നാലു സോണായി തിരിച്ചിട്ടുള്ള ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് എയർ സസ്പെൻഷൻ, വെന്റിലേറ്റഡ് മുന്‍–പിൻ സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, ബർമെസ്റ്റർ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. കൂടാതെ സൂരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ലൈൻ കീപ്പ് അസിസ്റ്റ്, ബ്ലൈന്റ് സ്പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, സ്റ്റിയറിങ് അസിസ്റ്റ്, ടയർ പ്രെഷർ മോണിറ്റർ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ബെന്‍റ്‍ലി ബെൻടൈഗ, റോൾസ് റോയിസ് കള്ളിനൻ, മസാറെറ്റി ലെവാന്‍റെ, റെയ്ഞ്ച് റോവർ ഓട്ടോബയോഗ്രഫി എന്നിവയുമായിട്ടാകും മെയ്ബാക്ക് ജി എൽ എസ് ഇന്ത്യയിൽ മത്സരിക്കുന്നത്.  

തന്നെ മുറിച്ചയാളെ മരം മുകളിലേക്ക് വലിച്ചെറിഞ്ഞു, പ്രകൃതിയുടെ പ്രതികാരമെന്ന് മഹീന്ദ്ര മുതലാളി!

click me!