ക്യാമറയില്‍ കുടുങ്ങി ആ സ്‍കോര്‍പിയോ!

Web Desk   | Asianet News
Published : Jun 05, 2020, 02:14 PM IST
ക്യാമറയില്‍ കുടുങ്ങി ആ സ്‍കോര്‍പിയോ!

Synopsis

വാഹനത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിട്ടുണ്ട്

മഹീന്ദ്ര സ്‌കോര്‍പിയോയുടെ പുതുതലമുറ പതിപ്പിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിട്ടുണ്ട്.

ഊട്ടിയില്‍ വെച്ചാണ് സ്‌കോര്‍പിയോ പരീക്ഷണയോട്ടം നടത്തുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത് എന്നാണ് സൂചന.  വലിയ ഹെഡ്‌ലൈറ്റുകള്‍, പുതുക്കി പണിതിട്ടുള്ള ബമ്പര്‍, വെര്‍ട്ടിക്കിള്‍ സ്ലാറ്റുകളുള്ള മസ്‌കുലര്‍ റേഡിയേറ്റര്‍ ഗ്രില്ല് എന്നിവ നല്‍കി ആണ് 2021 സ്‌കോര്‍പിയോയുടെ മുന്‍വശം ഒരുക്കിയിരിക്കുന്നത്.

ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ഡ്യുവല്‍ സോണ്‍ എസി, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്ത് ലഭിച്ചേക്കും. ഈ വാഹനത്തിന് ലാഡര്‍ ഫ്രെയിം ഷാസിയായിരിക്കും അടിസ്ഥാനമൊരുക്കുന്നത്. 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിന് കൂടാതെ 1.5 ലീറ്റര്‍ എംസ്റ്റാലിയന്‍ ടി-ജിഡിഐ പെട്രോള്‍ എന്‍ജിനിലും സ്‌കോര്‍പിയോയുടെ പുതുതലമുറയെത്തിയേക്കും. ഈ വാഹനം 2021-ല്‍ നിരത്തിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. അടുത്തിടെയാണ് നിലവിലുള്ള മോഡലിന്‍റെ ബിഎസ്6 പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 

മഹീന്ദ്രയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ വാഹനമാണ് സ്‍കോര്‍പിയോ.  അത്രകാലവും വില്ലീസ് ജീപ്പുകളുടെ വിവിധ തരത്തിലുള്ള അനുകരണങ്ങളെ നിരത്തിലെത്തിച്ചു കൊണ്ടിരുന്ന  മഹീന്ദ്രയെ ഗ്ലോബൽ ബ്രാൻഡാക്കി മാറ്റിയത് 2002ൽ പുറത്തിറങ്ങിയ ഈ എസ് യു വി ആയിരുന്നു. 2002 ജൂണില്‍ ആദ്യ സ്‍കോര്‍പിയോ പുറത്തിറങ്ങി. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുമായി രൂപസാദൃശ്യമുള്ള വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ വളരെപ്പെട്ടെന്ന് തരംഗമായി.

2014ല്‍ ആണ് ഈ ജനപ്രിയ എസ്‍യുവിയുടെ മൂന്നാം തലമുറ വിപണിയിലെത്തുന്നത്. തുടര്‍ന്ന് 2017ല്‍ കൂടുതല്‍ കരുത്തുള്ള എഞ്ചിനും ഗ്രില്ലിലടക്കം മാറ്റങ്ങള്‍ വരുത്തി വാഹനം വീണ്ടുമെത്തി.  എസ് 3, എസ് 5, എസ് 7, എസ് 11 എന്നിങ്ങനെ നാലു വകഭേദങ്ങളില്‍ എത്തിയ പുതിയ സ്‍കോർപിയോയെയും ജനം നെഞ്ചേറ്റി. 2018 നവംബറിലാണ് സ്‌കോര്‍പിയോ S9 മോഡലിനെ മഹീന്ദ്ര അവതരിപ്പിച്ചത്.  

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ