മഹീന്ദ്ര വാഹനങ്ങള്‍ക്ക് വില കൂടുന്നു

Published : Mar 29, 2019, 10:44 PM IST
മഹീന്ദ്ര വാഹനങ്ങള്‍ക്ക് വില കൂടുന്നു

Synopsis

രാജ്യത്ത് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്രയുടെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് വില കൂടുന്നു

രാജ്യത്ത് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്രയുടെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് വില കൂടുന്നു. ഏപ്രില്‍ ഒന്നു മുതല്‍ വിവിധ വേരിയന്റുകള്‍ക്ക് അനുസരിച്ച് 0.5 ശതമാനം മുതല്‍ 2.7 ശതമാനം വരെയാണ് വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് പുറമേ ചെറിയ വാണിജ്യ വാഹനങ്ങള്‍ക്കും വില ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. മരാസോ, എക്സ്.യു.വി. 300, അള്‍ട്ടുറാസ് ജി4 എന്നീ വാഹനങ്ങള്‍ക്കും അടുത്തിടെ പുറത്തിറക്കിയ സുപ്രോ, ജീത്തോ വാഹനങ്ങള്‍ക്കും വില വര്‍ദ്ധിക്കും. മോഡലുകളിലുടെ നീളം 5000 മുതല്‍ 73,000 രൂപയുടെ വില വരെ വര്‍ദ്ധിക്കും. 

അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതും രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലും വാഹന വിപണിയിലുമുണ്ടായ മാറ്റങ്ങളുമാണ് വില ഉയര്‍ത്താന്‍ കാരണമായി കമ്പനി പറയുന്നത്. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?