2022-ലെ ഏറ്റവും ഉയർന്ന ബുക്കിംഗ് മഹീന്ദ്രയ്ക്ക്

Published : Dec 31, 2022, 04:58 PM IST
2022-ലെ ഏറ്റവും ഉയർന്ന ബുക്കിംഗ് മഹീന്ദ്രയ്ക്ക്

Synopsis

പുതിയ സ്കോർപിയോ-എൻ, സ്കോർപിയോ ക്ലാസിക്, XUV300 ടർബോസ്‌പോർട്ട് എന്നിവ ഉൾപ്പെടെയുള്ള മെഗാ ലോഞ്ചുകൾ കാരണം കാർ നിർമ്മാതാവിന് എക്കാലത്തെയും ഉയർന്ന ബുക്കിംഗ് ലഭിച്ചു

2022 മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് ലാഭകരമായ വർഷമാണ്. പുതിയ സ്കോർപിയോ-എൻ, സ്കോർപിയോ ക്ലാസിക്, XUV300 ടർബോസ്‌പോർട്ട് എന്നിവ ഉൾപ്പെടെയുള്ള മെഗാ ലോഞ്ചുകൾ കാരണം കാർ നിർമ്മാതാവിന് എക്കാലത്തെയും ഉയർന്ന ബുക്കിംഗ് ലഭിച്ചു. പുതുക്കിയ മഹീന്ദ്ര ഥാർ, XUV700 തുടങ്ങിയ എസ്‌യുവികളും രാജ്യത്തെ കാർ നിർമ്മാതാക്കൾക്ക് മികച്ച വില്‍പ്പന നേടി കൊടുക്കുന്നു. എന്നിരുന്നാലും, സെമികണ്ടക്ടര്‍ ക്ഷാമം കാരണം മഹീന്ദ്ര എസ്‌യുവികൾക്ക് എക്കാലത്തെയും ഉയർന്ന കാത്തിരിപ്പ് കാലയളവാണ് ഇപ്പോൾ. 

എന്തെല്ലാമെന്തെല്ലാം കാര്യങ്ങളാണെന്നോ?! 2022ലെ ഇന്ത്യൻ ടൂവീലര്‍ വിപണി, ഒരു തിരിഞ്ഞുനോട്ടം!

എസ്‌യുവികളുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിന്, കമ്പനി അതിന്റെ നിർമ്മാണം പൂർണ്ണ ശേഷിയിൽ നടത്തുന്നു. 2022 ലെ നാലാം പാദത്തിൽ, മഹീന്ദ്രയുടെ പ്രതിമാസ എസ്‌യുവി ഉൽപ്പാദന ശേഷി 29,000 ആണ്. 2023, 2024 അവസാനത്തോടെ ഇത് യഥാക്രമം 39,000 മുതല്‍ 49,000 വരെ പ്രതിമാസം വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതായത്, ഓരോ 12 മാസത്തിലും ഉൽപ്പാദന ശേഷി 10,000 ആയി വർധിപ്പിക്കും. കൂടാതെ, ഒരു ബദൽ ചിപ്പ് വിതരണക്കാരനെ നേടാനും കമ്പനി പ്രവർത്തിക്കുന്നു.

പുതിയ മഹീന്ദ്ര സ്കോർപിയോ-എൻ ഈ വർഷം ആഭ്യന്തര വാഹന നിർമ്മാതാക്കളിൽ നിന്നുള്ള പ്രധാന ഉൽപ്പന്ന ലോഞ്ച് ആയിരുന്നു. 2.0L ടർബോ പെട്രോൾ, 2.2L ഡീസൽ എഞ്ചിനുകളും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായാണ് എസ്‌യുവി മോഡൽ ലൈനപ്പ് വരുന്നത്. പെട്രോൾ യൂണിറ്റ് 370Nm (MT), 380Nm (AT) എന്നിവയിൽ 203bhp സൃഷ്ടിക്കുമ്പോൾ, ഡീസൽ മോട്ടോർ 300Nm (താഴ്ന്ന വേരിയന്റുകളിൽ) 132bhp ഉം 370Nm MT/400Nm AT (ഉയർന്ന ട്രിമ്മുകളിൽ) 175bhp ഉം വാഗ്ദാനം ചെയ്യുന്നു. ഡീസൽ പതിപ്പ് സിപ്പ്, സാപ്പ്, സൂം എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. 

കൂടിയ സുരക്ഷാബോധം, കുതിച്ച വില്‍പ്പന, ഹരിത വിപ്ലവം.. ഇതാ 2022-ലെ വാഹനലോകത്തെ ചില ഹൈലൈറ്റുകൾ

2022 ഓഗസ്റ്റിൽ, എസ്, എസ് 11 വേരിയന്റുകളിൽ മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിനെ കമ്പനി പുറത്തിറക്കി. 132 ബിഎച്ച്‌പിയും 300 എൻഎം ടോർക്കും നൽകുന്ന 2.2 എൽ ടർബോ, ജെൻ 2 എംഹോക്ക് ഡീസൽ എൻജിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് പിൻ ചക്രങ്ങളിലേക്ക് പവർ എത്തിക്കുന്നത്. എസ്‌യുവി 14 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമത നൽകുമെന്ന് അവകാശപ്പെടുന്നു. 2022 ഒക്ടോബറിൽ, പുതിയ 1.2L T-GDi ടർബോ പെട്രോൾ എഞ്ചിനുമായി മഹീന്ദ്ര പുതിയ XUV300 ടര്‍ബോസ്‍പോര്‍ട് പുറത്തിറക്കി. W6, W8, W8 (O) എന്നീ മൂന്ന് വകഭേദങ്ങളിൽ മാത്രമാണ് പുതിയ ഗ്യാസോലിൻ യൂണിറ്റ് വാഗ്ദാനം ചെയ്യുന്നത്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ