സ്‍മാർട്പ്ലേ സ്റ്റുഡിയോയുമായി എര്‍ട്ടിഗയും

By Web TeamFirst Published Apr 20, 2020, 10:40 AM IST
Highlights

ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിന്  അടുത്തിടെയാണ് മാരുതി സുസുക്കി സ്‍മാർട്പ്ലേ സ്റ്റുഡിയോ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം നല്‍കിയത്. ഇതേ സംവിധാനം ഇപ്പോൾ എംപിവി ആയ എർട്ടിഗക്കും നൽകിയിരിക്കുകയാണ് കമ്പനി.

ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിന്  അടുത്തിടെയാണ് മാരുതി സുസുക്കി സ്‍മാർട്പ്ലേ സ്റ്റുഡിയോ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം നല്‍കിയത്. ഇതേ സംവിധാനം ഇപ്പോൾ എംപിവി ആയ എർട്ടിഗക്കും നൽകിയിരിക്കുകയാണ് കമ്പനി. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ,  ബ്ലൂടൂത്ത് കണക്ടിവിറ്റി,  ഓക്സിലറി ഇൻ,  യുഎസ്ബി പോർട്ട്, മൊബൈൽ ഫോൺ അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ സംവിധാനം മുതലായവ ഈ സിസ്റ്റത്തിൽ മാരുതി ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ മറ്റു ചില ആപ്ലിക്കേഷനുകൾ കൂടി ഈ സിസ്റ്റത്തിൽ സപ്പോർട്ട് ചെയ്യുന്നതാണ്.

എർട്ടിഗയുടെ ഏറ്റവും ഉയർന്ന മോഡലായ ഇസഡ് എക്സ് ഐ പ്ലസ് എന്ന വേരിയന്റിൽ മാത്രമാണ് ഈ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം ലഭ്യമാവുക. നിലവിൽ മാരുതിയുടെ നെക്സ റേഞ്ചിലെ എല്ലാ വാഹനങ്ങൾക്കും ഇതേ സിസ്റ്റം തന്നെയാണ് നൽകിയിരിക്കുന്നത്. ഇതുകൂടാതെ ഏറ്റവും പുതിയ മാരുതി ഡിസയർ, വാഗൺ ആർ,  വിറ്റാര ബ്രെസ്സ തുടങ്ങിയ വാഹനങ്ങളിലും ഈ സിസ്റ്റം മാരുതി നൽകിയിരുന്നു.

Latest Videos

എർട്ടിഗ ഫുൾ ഓപ്ഷൻ മോഡലായ ഇസഡ് എക്സ് ഐ പ്ലസിന് 9.71 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറൽ അസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ഈ  വാഹനത്തിന്. ബി എസ് സിക്സ് നിലവാരത്തിലുള്ള ഈ എൻജിൻ 104 ബിഎച്ച്പി കരുത്തും 114 ന്യൂട്ടൻ മീറ്റർ ടോർക്കും നൽകുന്നു. 5 സ്പീഡ് മാന്വൽ ആണ് ഗിയർബോക്സ്.

2019- 20 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി) എന്ന പേര് എര്‍ട്ടിഗ അടുത്തിടെയാണ് സ്വന്തമാക്കിയത്. 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഈ മോഡലാണ് നിലവില്‍  വിപണിയിലുള്ളത്. എംപിവി സെഗ്മെന്റില്‍ സാന്നിധ്യം വീണ്ടും ശക്തമാക്കാന്‍ പുതിയ മോഡല്‍ ജനപ്രിയ ബ്രാന്‍ഡിനെ സഹായിച്ചു. മാരുതിയുടെ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ പുതിയ എര്‍ടിഗ മുന്‍ മോഡലിനേക്കാള്‍ വലിപ്പം കൂടിയതാണ്. ഇതിനനുസരിച്ച് ക്യാബിന്‍ സ്‌പേസും മറ്റ് സൗകര്യങ്ങളും ഈ വാഹനത്തില്‍ കൂടിയിട്ടുണ്ട്.

2019- 20 സാമ്പത്തിക വര്‍ഷം 90,547 യൂണിറ്റ് മാരുതി സുസുകി എര്‍ട്ടിഗയാണ് വിറ്റുപോയത്. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ 65,263 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന. കൈവരിച്ചത് 39 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ച.

ഇതേ കാലയളവില്‍ എതിരാളിയായ ടൊയോട്ട ഇന്നോവ ക്രിസ്റ്റ 31 ശതമാനം ഇടിവാണ് നേരിട്ടത്. 2018- 19 സാമ്പത്തിക വര്‍ഷം 77,924 യൂണിറ്റ് ഇന്നോവ ക്രിസ്റ്റ വിറ്റപ്പോള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 53,686 യൂണിറ്റായി കുറഞ്ഞു.

2019- 20 സാമ്പത്തിക വര്‍ഷത്തില്‍ എര്‍ട്ടിഗ, പ്രീമിയം സഹോദരനായ എക്‌സ്എല്‍6 എന്നീ രണ്ട് മോഡലുകളും ചേര്‍ത്ത് ആകെ 1,12,664 യൂണിറ്റ് വില്‍പ്പന നടത്താന്‍ മാരുതിക്ക് കഴിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 22,117 യൂണിറ്റ് മാരുതി സുസുകി എക്‌സ്എല്‍6 വിറ്റുപോയി.

click me!