ഗുജറാത്തില്‍ നിന്നു മാത്രം കപ്പലേറിയത് 10 ലക്ഷം മാരുതിക്കാറുകള്‍

By Web TeamFirst Published Sep 20, 2019, 12:30 PM IST
Highlights

മാരുതി സുസുക്കി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് വിദേശത്തേക്ക് കയറ്റി അയച്ച കാറുകളുടെ എണ്ണം 10 ലക്ഷം യൂണിറ്റ് പിന്നിട്ടു

രാജ്യത്തെ വാഹന നിര്‍മ്മാതാക്കളില്‍ ഒന്നാമനായ മാരുതി സുസുക്കി ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് വിദേശത്തേക്ക് കയറ്റി അയച്ച കാറുകളുടെ എണ്ണം 10 ലക്ഷം യൂണിറ്റ് പിന്നിട്ടതായി കമ്പനി വ്യക്തമാക്കി. ചിലിയിലേക്ക് ഓക്സ്ഫോര്‍ഡ് ബ്ലൂ കളര്‍ ഡിസയര്‍ കയറ്റി അയച്ചാണ് ഇവിടെ നിന്നും 10 ലക്ഷം കയറ്റുമതി മാര്‍ക്ക് മാരുതി പിന്നിട്ടത്. 

2009 മുതലാണ് മുന്ദ്ര തുറമുഖം വഴി മാരുതി കയറ്റുമതി ആരംഭിച്ചത്. മാരുതിയുടെ രണ്ടാമത്തെ കാര്‍ ടെര്‍മിനല്‍ പോര്‍ട്ടാണിത്.  അള്‍ട്ടോ കെ10, സെലേരിയോ, ബലേനോ, ഇഗ്നീസ്, ഡിസയര്‍ തുടങ്ങി 14 മോഡലുകള്‍ ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് മേഖലകളിലേക്കാണ് ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നത്. 

മുംബൈ തുറമുഖം വഴിയും മാരുതി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഈ രണ്ട് തുറമുഖങ്ങളിലൂടെ 125 ലേറെ രാജ്യങ്ങളിലേക്ക് ഇതിനോടകം 18 ലക്ഷം കാറുകളാണ് മാരുതി കപ്പല്‍ കയറ്റിയത്. 

click me!