Maruti Suzuki : മാരുതി ഈ ഏപ്രിലില്‍ വിറ്റത് 150,661 വാഹനങ്ങള്‍

Published : May 01, 2022, 10:55 PM IST
Maruti Suzuki : മാരുതി ഈ ഏപ്രിലില്‍ വിറ്റത് 150,661 വാഹനങ്ങള്‍

Synopsis

ഇലക്‌ട്രോണിക് ഘടകങ്ങളുടെ കുറവ് വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ ചെറിയ സ്വാധീനം ചെലുത്തിയതായി കമ്പനി പറയുന്നു. ഇത് പ്രധാനമായും ആഭ്യന്തര മോഡലുകളുടെ ഉല്‍പ്പാദനത്തെയാണ് ബാധിച്ചത്. എന്നിരുന്നാലും, ആഘാതം കുറയ്ക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും കമ്പനി പറയുന്നു. 

2021 ഏപ്രിലിൽ വിറ്റ 159,691 യൂണിറ്റുകളെ അപേക്ഷിച്ച് ഈ വർഷം ഏപ്രിലിൽ മൊത്തം 150,661 യൂണിറ്റുകൾ വിറ്റഴിച്ചതായി മാരുതി സുസുക്കി ഇന്ത്യ. ഇതനുസരിച്ച് വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇലക്‌ട്രോണിക് ഘടകങ്ങളുടെ കുറവ് വാഹനങ്ങളുടെ ഉൽപ്പാദനത്തിൽ ചെറിയ സ്വാധീനം ചെലുത്തിയതായി കമ്പനി പറയുന്നു. ഇത് പ്രധാനമായും ആഭ്യന്തര മോഡലുകളുടെ ഉല്‍പ്പാദനത്തെയാണ് ബാധിച്ചത്. എന്നിരുന്നാലും, ആഘാതം കുറയ്ക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും കമ്പനി പറയുന്നു. 

Ertiga Facelift : 8.35 ലക്ഷം രൂപയ്ക്ക് മാരുതി സുസുക്കി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി

മാരുതി സുസുക്കിയുടെ പ്രതിമാസ മൊത്ത ആഭ്യന്തര വിൽപ്പന 132,248 യൂണിറ്റായിരുന്നു. ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ വിറ്റ 142,454 യൂണിറ്റുകളെ അപേക്ഷിച്ച്. ഏപ്രിലിലെ മൊത്തം ആഭ്യന്തര വിൽപ്പനയിൽ 126,261 യൂണിറ്റ് പാസഞ്ചർ വാഹനങ്ങളും എല്‍സിവി വിൽപ്പനയും മറ്റ് ഒഇഎമ്മുകളിലേക്കുള്ള 5,987 യൂണിറ്റ് വിൽപ്പനയും ഉൾപ്പെടുന്നു.

ആൾട്ടോ, എസ്-പ്രസോ തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന മാരുതി സുസുക്കിയുടെ മിനി സെഗ്‌മെന്റിന്റെ മൊത്തം വിൽപ്പന 2021 ഏപ്രിലിൽ വിറ്റ 25,041 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ മാസം 17,137 യൂണിറ്റായിരുന്നു. കോംപാക്ട് വിഭാഗത്തിലെ ബലേനോ, സെലേരിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ഡിസയര്‍ ടൂർ എസ്, വാഗൺആർ എന്നിവയുടെ വില്‍പ്പന കഴിഞ്ഞ മാസം 59,184 യൂണിറ്റായിരുന്നു. മുൻ വർഷം ഇത് 72,318 യൂണിറ്റായിരുന്നു.

ഇടത്തരം സെഗ്‌മെന്റിൽ ഉൾപ്പെടുന്ന മാരുതി സിയാസ് 2022 ഏപ്രിലിൽ മൊത്തം 579 യൂണിറ്റുകൾ വിറ്റു. മുൻ വർഷം ഇതേ കാലയളവിൽ വിറ്റ 1,567 യൂണിറ്റുകളിൽ നിന്നാണ് ഈ ഇടിവ്. എർട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ, XL6 തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ മാസം 2021 ഏപ്രിലിൽ 25,484 യൂണിറ്റിൽ നിന്ന് 33,941 യൂണിറ്റായി വർധിച്ചു.

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

കഴിഞ്ഞ മാസം മാരുതി ഇക്കോ വാനിന്റെ വിൽപ്പന 11,154 യൂണിറ്റായിരുന്നു, ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ വിറ്റ 11,469 യൂണിറ്റുകളിൽ നിന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ സൂപ്പർ കാരി ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ 2021 ഏപ്രിലിലെ 1,272 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 4,266 യൂണിറ്റുകളായി വർധിച്ചു.

കാർ നിർമ്മാതാവിന്റെ മൊത്തം കയറ്റുമതി 2022 ഏപ്രിലിൽ 18,413 യൂണിറ്റായിരുന്നു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 17,237 യൂണിറ്റായിരുന്നു. ഇത് നേരിയ വർധന രേഖപ്പെടുത്തി.

ഈ മോഡലുകളുടെ വില കൂട്ടി മാരുതി സുസുക്കി

 

ഈ മാസം ആദ്യം മാരുതി സുസുക്കി തങ്ങളുടെ കാറുകൾക്ക് ഇന്ത്യയിൽ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാർ നിർമ്മാതാവ് ഇപ്പോൾ പുതുക്കിയ വിലകൾ വെളിപ്പെടുത്തിയിയതായും 22000 രൂപ വരെയുള്ള വര്‍ദ്ധനവാണ് വന്നതെന്നും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഴുവൻ അറീന, നെക്‌സ ശ്രേണി ഉൽപ്പന്നങ്ങൾക്കും ഈ വില വര്‍ദ്ധനവ് ബാധകമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.  

Maruti CNG : വരുന്നൂ ബലേനോ, സിയാസ്, എർട്ടിഗ, ബ്രെസ സിഎൻജി വകഭേദങ്ങൾ

അറീന ശ്രേണിയിലെ ഉൽപ്പന്നങ്ങൾക്ക് കീഴിൽ, മാരുതി സുസുക്കി ഡിസയറിനും വിറ്റാര ബ്രെസയുടെ തിരഞ്ഞെടുത്ത വകഭേദങ്ങൾക്കും 15,000 രൂപ വരെ വില വർദ്ധന ലഭിച്ചു. സെലെരിയോയുടെയും വാഗൺ ആറിന്റെയും ചില വകഭേദങ്ങൾക്ക് ഇപ്പോൾ യഥാക്രമം 11,000 രൂപയും 10,000 രൂപയും പ്രീമിയം ലഭിക്കും. ഇക്കോയ്ക്ക് ഇപ്പോൾ 10,030 രൂപ വരെ വില കൂടിയിട്ടുണ്ട്. ആൾട്ടോ , എസ്-പ്രസ്സോ, സ്വിഫ്റ്റ് എന്നിവയുടെ തിരഞ്ഞെടുത്ത വേരിയന്റുകളുടെ വില 8,000 രൂപ വരെ ഉയർന്നു.

നെക്സ ശ്രേണിക്ക് കീഴിൽ, അടുത്തിടെ പുറത്തിറക്കിയ മാരുതി സുസുക്കി ബലേനോയ്ക്ക് 22,000 രൂപ വരെ വില വർദ്ധനവ് ലഭിക്കുന്നു. എസ്-ക്രോസിനും സിയാസിനും ഇപ്പോൾ യഥാക്രമം 15,000 രൂപയും 12,500 രൂപയും വില വർധിച്ചിട്ടുണ്ട്. ഇഗ്‌നിസ് വാങ്ങുന്ന ഉപഭോക്താക്കൾ നിലവിലെ വിലയെക്കാൾ 10,000 രൂപ അധികം നൽകേണ്ടിവരും.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ