
മാരുതി സുസുക്കിയും ടൊയോട്ടയും സംയുക്തമായി ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ഇലക്ട്രിക് എസ്‌യുവിക്കായി പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ മോഡല്‍ 2025 ൽ പുറത്തിറക്കും. ഇപ്പോഴിതാ ദില്ലി ഓട്ടോ എക്‌സ്‌പോ 2023ല്‍ മാരുതി സുസുക്കിയുടെ ഈ ഓൾ-ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് മാത്രമല്ല, അഞ്ച് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയും ബലെനോ ക്രോസും ദില്ലി ഓട്ടോ എക്സ്പോയില്‍ മാരുതി സുസുക്കി അവതരിപ്പിക്കും.
ഇവി കൺസെപ്റ്റ് സുസുക്കിയുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് മോഡലിന്റെ പ്രിവ്യൂ ചെയ്യും. ആന്തരികമായി YY8 എന്ന കോഡ് നാമത്തിലാണ് ഈ മോഡല്‍ വിളിക്കപ്പെടുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് 2025 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ ഇലക്ട്രിക്ക് എസ്‌യുവി സുസുക്കിയും ടൊയോട്ടയും ചേർന്ന് വികസിപ്പിച്ചെടുത്തതാണ്, പിന്നീട് ഈ മോഡലിന്റെ സ്വന്തം പതിപ്പും ഉണ്ടാക്കുകയായിരുന്നു. YY8 ഒരു ആഗോള ഉൽപ്പന്നമായിരിക്കും, ആദ്യം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഉൽപ്പാദനത്തിന്റെ 50 ശതമാനവും രാജ്യാന്തര വിപണിയില്‍ ആയിരിക്കുമെന്ന് പുറത്തുവന്ന ചില റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു. ഇത് സുസുക്കിയുടെ ഗുജറാത്ത് ആസ്ഥാനമായുള്ള പ്ലാറ്റ്‌ഫോമിൽ ഉൽപ്പാദിപ്പിക്കും. അത് കയറ്റുമതി വിപണികളുടെ ഉൽപ്പാദന കേന്ദ്രമായും പ്രവർത്തിക്കും.
40 കിമി മൈലേജുമായി പുത്തൻ സ്വിഫ്റ്റ്, അവിശ്വസനീയമെന്ന് വാഹനലോകം!
മാരുതി YY8 കൺസെപ്റ്റിന് സമൂലവും ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഭാഷയും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്, അത് ബ്രാൻഡിന്റെ നിലവിലെ ICE ശ്രേണിയിൽ നിന്ന് തികച്ചും വ്യത്യസ്‍തമായിരിക്കും. പുതിയ മോഡലിന് 4.2 മീറ്ററിലധികം നീളം ഉണ്ടാകുമെന്നും എംജി ഇസെഡ് എസ് ഇവിയെക്കാൾ നീളമുള്ള 2,700 എംഎം വീൽബേസ് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്.
ടൊയോട്ടയുടെ 40PL ഗ്ലോബൽ പ്ലാറ്റ്‌ഫോമിന്റെ താങ്ങാനാവുന്ന ഡെറിവേറ്റീവായ ടൊയോട്ടയുടെ 27PL പ്ലാറ്റ്‌ഫോമിലാണ് പുതിയ ഇലക്ട്രിക് എസ്‌യുവി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. ഇതിന് നീളമുള്ള വീൽബേസ് ഉണ്ടായിരിക്കും. ഇത് വലിയ ബാറ്ററി പാക്കിനും വിശാലമായ ക്യാബിനും ഇടം സൃഷ്ടിക്കാൻ കമ്പനിയെ സഹായിക്കും. പുതിയ മോഡലിന് സ്‌പേസ് വർദ്ധിപ്പിക്കുന്നതിനായി ചക്രങ്ങൾ അരികുകളിലേക്ക് തള്ളിക്കൊണ്ട് ചെറിയ ഓവർഹാംഗുകൾ ഉണ്ടായിരിക്കും.
48kWh, 59kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് മാരുതി YY8 എസ്‌യുവി വരുന്നത്. ആദ്യത്തേത് സ്റ്റാൻഡേർഡ് ടെസ്റ്റ് സാഹചര്യങ്ങളിൽ ഏകദേശം 400 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തേത് ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. ചൈനീസ് ബാറ്ററി വിതരണക്കാരായ ബിവൈഡിയിൽ നിന്ന് കമ്പനി എൽഎഫ്പി ബ്ലേഡ് സെൽ ബാറ്ററികൾ ലഭ്യമാക്കും. ഇത് ടൂ-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് ലേഔട്ടിൽ വരും. എന്നിരുന്നാലും,ഇന്ത്യൻ വിപണിയിൽ AWD കോൺഫിഗറേഷൻ നൽകുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എസ്‌യുവി ഏകദേശം 138 ബിഎച്ച്‌പി മുതൽ 170 ബിഎച്ച്‌പി വരെ പവർ ഔട്ട്‌പുട്ട് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വീശിയടിച്ച 'ഡിസയര്‍ കൊടുങ്കാറ്റില്‍' പാറിപ്പോയി ഈ ഒമ്പത് കാറുകള്‍!
എംജി ഇസെഡ്എസ് ഇവി, ടാറ്റാ നെക്സോണ്‍ ഇവി, ഹ്യുണ്ടായി കോന ഇവി, മഹീന്ദ്ര XUV400 എന്നിവയ്‌ക്ക് എതിരെയാണ് മാരുതി YY8 കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് എസ്‌യുവി മത്സരിക്കുക. ഇലക്ട്രിക് എസ്‌യുവിക്ക് 13 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വില നല്‍കാനാണ് എംഎസ്‌ഐഎൽ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകള്‍.