Asianet News MalayalamAsianet News Malayalam

വീശിയടിച്ച 'ഡിസയര്‍ കൊടുങ്കാറ്റില്‍' പാറിപ്പോയി ഈ ഒമ്പത് കാറുകള്‍!

ഇതാ ഇന്ത്യൻ വാഹന വിപണിയില്‍ കഴിഞ്ഞ മാസം  (നവംബർ 2022) ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ അഞ്ച് സെഡാൻ കാറുകളെക്കുറിച്ചുള്ള വിവരങ്ങൾ

List Of Top 10 Best Selling Sedans In Nov 2022
Author
First Published Dec 16, 2022, 12:18 PM IST

ന്ത്യൻ കാർ വിപണിയിൽ എസ്‍യുവികളോടുള്ള പ്രിയം അടുത്തകാലത്തായി കൂടിക്കൂടി വരികയാണെങ്കിലും സെഡാൻ കാറുകളോടുള്ള ഉപഭോക്താക്കളുടെ അടുപ്പം ഇതുവരെ കുറഞ്ഞിട്ടില്ല. എന്നാൽ അവയുടെ വിൽപ്പന തീർച്ചയായും ഇടിഞ്ഞിട്ടുണ്ട് എന്നതാണ് യാതാര്‍ത്ഥ്യം. കോം‌പാക്റ്റ് എസ്‌യുവി സെഗ്‌മെന്റിന്റെ ഇന്ത്യയിലെ പ്രവേശനത്തോടെയാണ് സെഡാനുകളുടെ ഈ വില്‍പ്പനയിടിവ് ആരംഭിച്ചത്. എന്നാല്‍ എസ്‌യുവികൾ ഇഷ്‍ടപ്പെടാത്ത ആളുകൾ ഇപ്പോഴും സെഡാൻ കാറുകൾ വാങ്ങാൻ താല്‍പ്പര്യപ്പെടുന്നുണ്ട്.  അവ ഏറ്റവും സൗകര്യപ്രദമാണ് എന്നതുതന്നെ മുഖ്യകാരണം. പരമാവധി ബൂട്ട് സ്പേസ് ഈ വാഹനങ്ങളിൽ ലഭ്യമാണ്. പ്രത്യേകിച്ചും സെഡാനുകളുമായി ദീർഘദൂര യാത്ര ചെയ്യാൻ ഇഷ്‍ടപ്പെടുന്നവർക്ക് ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ഇത് തികച്ചും പ്രയോജനകരമാണ്.  പരമാവധി യാത്രാ സുഖം നൽകുന്ന സെഗ്മെന്റാണിത്. നിലവിൽ, നിരവധി കോംപാക്റ്റ് സെഡാൻ / സെഡാൻ കാറുകൾ വിപണിയില്‍ ഉണ്ട്. ഇതാ ഇന്ത്യൻ വാഹന വിപണിയില്‍ കഴിഞ്ഞ മാസം  (നവംബർ 2022) ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ അഞ്ച് സെഡാൻ കാറുകളെക്കുറിച്ചുള്ള വിവരങ്ങൾ

സെഡാൻ കാർ    2022 നവംബര്‍ വിൽപ്പന എന്ന ക്രമത്തില്‍

മാരുതി ഡിസയർ    14,456 യൂണിറ്റുകൾ
ടാറ്റ ടൈഗർ    4 ,301 യൂണിറ്റുകൾ
ഹോണ്ട അമേസ്     3,890 യൂണിറ്റുകൾ
ഹ്യുണ്ടായ് ഓറ    3,813 യൂണിറ്റുകൾ
ഹോണ്ട സിറ്റി    2,711 യൂണിറ്റുകൾ
ഹ്യുണ്ടായ് വെർണ  2,025 യൂണിറ്റുകൾ
സ്കോഡ സ്ലാവിയ     2,022 യൂണിറ്റുകൾ
മാരുതി സിയാസ്    1,554 യൂണിറ്റുകൾ
ഫോക്സ്വാഗൺ വിർട്ടസ് 1,515 യൂണിറ്റുകൾ
സ്കോഡ സൂപ്പർബ് 160 യൂണിറ്റുകൾ

കഴിഞ്ഞ മാസം മാരുതി സുസുക്കി 14,456 യൂണിറ്റ് ഡിസയർ വിറ്റു. കഴിഞ്ഞ വർഷം കമ്പനി വിറ്റത് 8,196 യൂണിറ്റുകൾ മാത്രമാണ്. അതായത് ഇത്തവണ കമ്പനി 6,260 യൂണിറ്റുകൾ കൂടുതൽ വിറ്റു. 76 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. സെഡാൻ വിൽപ്പനയുടെ കാര്യത്തിൽ ഇത് ഒന്നാം സ്ഥാനത്താണ്. മാത്രമല്ല എല്ലാ സെഗ്‌മെന്റിലെയും കാറുകൾക്കും ഡിസയര്‍ കടുത്ത മത്സരം നൽകുന്നു. 

ഏറ്റവും സുരക്ഷയുള്ള ഈ ഇന്ത്യൻ കാറുകളില്‍ അഞ്ചില്‍ മൂന്നും മഹീന്ദ്ര മാത്രം!

ടാറ്റ ടിഗോർ
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറുകളുടെ പട്ടികയിൽ ടാറ്റ ടിഗോർ ഇടം നേടി. കഴിഞ്ഞ മാസം 4,301 യൂണിറ്റുകൾ വിറ്റഴിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 1,785 യൂണിറ്റായിരുന്നു വില്‍പ്പന.  ഇത്തവണ കമ്പനിയുടെ 2,516 യൂണിറ്റുകളിൽ കൂടുതൽ വിറ്റഴിച്ചിട്ടുണ്ട്. 141 ശതമാനമാണ് വാര്ഷിക വളര്‍ച്ച. അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വിലകുറഞ്ഞ കാർ കൂടിയാണിത്.

ഹോണ്ട അമേസ്
ഹോണ്ട അമേസിന്റെ വില്‍പ്പന മാന്ത്രികത ഇപ്പോൾ മങ്ങിത്തുടങ്ങിയെന്നു വേണം കരുതാൻ. മുൻ വര്‍ഷത്തെ ഇതേ കാലയളവിലെ അമേസിന്റെ 2,344 യൂണിറ്റ് വില്‍പ്പനയെ അപേക്ഷിച്ച് കഴിഞ്ഞ മാസം 3,890 യൂണിറ്റുകളാണ് ഹോണ്ട വിറ്റത്. ഇത്തവണ കമ്പനി 1,546 യൂണിറ്റുകൾ കൂടുതൽ വിറ്റഴിച്ചു. ഇത്തവണ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ കാറായി ഇത് മാറി.

ഹ്യുണ്ടായി ഓറ
ഹ്യൂണ്ടായ് ഓറ നാലാം സ്ഥാനത്താണ്. കഴിഞ്ഞ മാസം ഈ കാറിന്റെ 4,248 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചപ്പോൾ കഴിഞ്ഞ വർഷം ഇതേമാസം ഇത് 2,701 യൂണിറ്റ് മാത്രമായിരുന്നു. ഇത്തവണ കമ്പനി 1547 യൂണിറ്റുകളിൽ കൂടുതൽ വിറ്റഴിച്ചു. രൂപകൽപ്പനയുടെ കാര്യത്തിൽ, ഓറ വളരെയധികം മതിപ്പുളവാക്കുന്നു. 

ഹോണ്ട സിറ്റി
ഹോണ്ട സിറ്റി കഴിഞ്ഞ മാസം വില്‍പ്പനയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. ഈ നവംബറില്‍ 2,711 സിറ്റി കാറുകൾ ഹോണ്ട വിറ്റഴിച്ചപ്പോൾ കഴിഞ്ഞ വർഷം ഇത് 2,666 യൂണിറ്റായിരുന്നു. ഇത്തവണ 45 കാറുകള്‍ കൂടുതല്‍ വിറ്റു.  ഇപ്പോൾ ഈ കാറിന്റെ വിൽപ്പന തുടർച്ചയായി കുറയുന്നു. പക്ഷേ അതിന്റെ വിൽപ്പന ഇപ്പോഴും ഹ്യുണ്ടായി വെർണയ്ക്കും മാരുതി സിയാസിനും മുകളിലാണ്.

നെക്സോണിനെ മലര്‍ത്തിയടിച്ച് ബലേനോ, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍!

23 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെഹ്യുണ്ടായ് വെർണ ആറാം സ്ഥാനത്തും സ്‍കോഡ സ്ലാവിയ ഏഴാം സ്ഥാനത്തുമാണ്. 43 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ മാരുതി സിയാസ് എട്ടാം സ്ഥാനത്തുണ്ട്. ഫോക്സ്വാഗൺ വിർട്ടസ് ആണ് ഒമ്പതാം സ്ഥാനത്ത്. 54 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി  സ്കോഡ സൂപ്പർബ് ആണ് 10-ാം സ്ഥാനത്ത്.
 

Follow Us:
Download App:
  • android
  • ios