പുത്തന്‍ ഇ ക്ലാസ്സുമായി ബെന്‍സ്

Web Desk   | Asianet News
Published : Mar 02, 2020, 03:09 PM IST
പുത്തന്‍ ഇ ക്ലാസ്സുമായി ബെന്‍സ്

Synopsis

ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ മേഴ്‍സിഡസ് ബെൻസിന്‍റെ പുത്തന്‍ 2020 ഇ-ക്ലാസിന്റെ ടീസർ പുറത്തിറക്കി. 

ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ മേഴ്‍സിഡസ് ബെൻസിന്‍റെ പുത്തന്‍ 2020 ഇ-ക്ലാസിന്റെ ടീസർ പുറത്തിറക്കി. നിരവധി പരിഷ്കാരങ്ങൾക്കൊപ്പം, പുതിയ E-ക്ലാസ് സെഡാൻ പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിനുമായി എത്തും.

വാഹനത്തിന്റെ സൈഡ് പ്രൊഫൈൽ അതേപടി തുടര്‍ന്നേക്കും. പുനർ‌ രൂപകൽപ്പന ചെയ്‌ത എൽ‌ഇഡി ടെയിൽ‌ ലാമ്പുകളാണ് പിൻ‌ഭാഗത്തെ പ്രധാന മാറ്റം. നിലവിലുള്ള മേഴ്‍സിഡസ് കാറുകളിലേക്കാൾ മെലിഞ്ഞവയാവും പുനർ‌ രൂപകൽപ്പന ചെയ്‌ത പുതിയ എൽ‌ഇഡി ടെയിൽ‌ ലാമ്പുകള്‍.

ഷാർപ്പ് ഹെഡ്‌ലാമ്പുകളും ഐബ്രോ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുമായാണ് പുതിയ മെർസിഡീസ് ബെൻസ് E-ക്ലാസ് എത്തുന്നതെന്ന് ടീസർ വെളിപ്പെടുത്തുന്നു. കൂടാതെ, ബ്രാൻഡിന്റെ പഴയ ത്രിമാന മെർസിഡീസ് ഹുഡ് അലങ്കാരത്തിന്റെ ഒരു തിരിച്ചുവരവിന് സാധ്യതയുണ്ട്.

മേഴ്‍സിഡസ് ബെൻസ് E-ക്ലാസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾക്ക് ആഗോള വിപണിയിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. രണ്ട് എഞ്ചിനുകളിലും ഒരു ഹൈബ്രിഡ് പവർട്രെയിനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഏത് എഞ്ചിന്‍ ഓപ്ഷനാവും ഇന്ത്യയില്‍ അവതരിപ്പിക്കുക എന്നത് വ്യക്തമല്ല. 

വാഹനത്തിന്റെ ഇന്റീരിയറുകളെക്കുറിച്ച് കമ്പനി ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഇത് മിക്കവാറും നിലവിലെ തലമുറ മോഡലുകളുടെ ഇരട്ട സ്‌ക്രീൻ ഘടനയെ പ്രതിഫലനമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനത്തില്‍ കമ്പനി തങ്ങളുടെ MUBX സാങ്കേതികവിദ്യ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. കൂടാതെ മോഡലുകൾക്ക് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനമുള്ള ഇൻഫൊട്ടെയിൻമെന്റ് സിസ്റ്റം എന്നിവയുമായി എത്തും. കൂടാതെ, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഹീറ്റഡ് സീറ്റുകൾ, എയർ സസ്പെൻഷൻ എന്നിവയും വാഹനങ്ങളിൽ ഉണ്ടാകും. എട്ട് എയർബാഗുകൾ, ABS+EBD, മുൻ പിൻ പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ, മറ്റ് നിരവധി സുരക്ഷാ സവിശേഷതകളിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിലെ തലമുറ മെർസിഡീസ് E-ക്ലാസ് കമ്പനിയുടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളാണ്. നിലവിൽ 59.08 ലക്ഷം മുതൽ 1.5 കോടി രൂപ വരെയാണ് ഈ മോഡലുകളുടെ എക്സ്-ഷോറൂം വില . പുതിയ E-ക്ലാസ് മോഡലുകൾക്ക് 66 ലക്ഷം മുതൽ 1.8 കോടി രൂപ വരെ  എക്സ്-ഷോറൂം വിലയുണ്ടാവുമെന്നാണ് സൂചന. ഈ വർഷം അവസാനത്തോടെ ഈ വാഹനം ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം