കടം വാങ്ങിയ സൈക്കിള്‍ ചവിട്ടി അതിഥി തൊഴിലാളി കൊൽക്കത്തയ്ക്ക് മുങ്ങി!

By Web TeamFirst Published Apr 15, 2020, 9:51 AM IST
Highlights
മലയാളിയോട് കടം വാങ്ങിയ സൈക്കിളുമായി അതിഥി തൊഴിലാളി കൊൽക്കത്തയിലേക്ക് കടന്നു
മലയാളിയോട് കടം വാങ്ങിയ സൈക്കിളുമായി അതിഥി തൊഴിലാളി കൊൽക്കത്തയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. തൃശൂരിലെ ചേര്‍പ്പില്‍ നിന്നുമാണ് മലയാളിയുടെ സൈക്കിളുമായി അതിഥി തൊഴിലാളി നാടുവിട്ടത്. ഇയാള്‍ ഹൈദരാബാദിൽ എത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

പഴുവിലിൽ താമസിച്ചിരുന്ന മസ്ദാബാദ് സ്വദേശി മഫിപ്പൂൾ(20) ആണ് സൈക്കിളുമായി കൊൽക്കത്തയിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ ഒമ്പതാം തീയതി മുത്തുള്ളിയാലിലെ ഒരു മലയാളിയുടെ സൈക്കിൾ പെട്ടെന്ന് തിരിച്ചുതരാമെന്ന് പറഞ്ഞ് കടം വാങ്ങിയ ശേഷമാണ് ഇയാള്‍ കടന്നത്.  

കൽപ്പണി തൊഴിലാളിയായിരുന്നു മഫിപ്പൂൾ. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി ഇല്ലാതായതോടെ ചേർപ്പിലെ പാടത്ത് ജോലി ചെയ്യുന്ന സഹോദരനൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. 

സൈക്കിളുമായി മഫിപ്പൂള്‍ മുങ്ങിയതോടെ സഹോദരന്‍ സൈക്കിളിന്റെ പണമായി 7000 രൂപ സൈക്കിൾ ഉടമയ്ക്ക് നൽകി. ചൊവ്വാഴ്ച ഹൈദരാബാദിലെത്തിയെന്ന വിവരം ചേർപ്പിൽ താമസിക്കുന്ന ഈ സഹോദരൻ മുഖേനയാണ് നാട്ടുകാർ അറിഞ്ഞത്. പച്ചക്കറിവണ്ടിയിലും മറ്റും സൈക്കിൾ കയറ്റിവെച്ചും കുറെ ദൂരം സൈക്കിൾ ചവിട്ടിയുമൊക്കെയാണ് മഫിപ്പൂൾ യാത്ര തുടരുന്നതെന്ന് പറയുന്നു. 

മഫിപ്പൂൾ സൈക്കിളിൽ പോയതറിഞ്ഞ് പഴുവിൽ ഭാഗത്തു നിന്നും പന്ത്രണ്ടോളം അതിഥി തൊഴിലാളികൾ കൊൽക്കത്തയിലേക്ക് പോകാൻ തയ്യാറെടുത്തിരുന്നെന്നും എന്നാൽ പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
click me!