ഫാസ്‍ടാഗ് വാർഷിക പാസ് ആദ്യ ദിവസം സ്വന്തമാക്കിയത് 1.39 ലക്ഷം പേർ

Published : Aug 18, 2025, 11:08 AM IST
FASTag

Synopsis

എൻഎച്ച്എഐ ഫാസ്‍ടാഗ് വാർഷിക പാസ് ആരംഭിച്ചു, ആദ്യ ദിവസം തന്നെ വൻ സ്വീകാര്യത. 3000 രൂപയ്ക്ക് ഒരു വർഷത്തേക്ക് അല്ലെങ്കിൽ 200 ടോൾ ഇടപാടുകൾക്ക് സാധുതയുള്ള പാസ്.

സ്വാതന്ത്ര്യദിനത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) രാജ്യത്ത് ഫാസ്‍ടാഗ് വാർഷിക പാസ് ആരംഭിച്ചു. ആദ്യ ദിവസങ്ങളിൽത്തന്നെ ഇതിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ലോഞ്ച് ചെയ്ത ആദ്യ ദിവസം തന്നെ 1.39 ലക്ഷത്തിലധികം ഉപയോക്താക്കൾ ഫാസ്‍ടാഗ് പാസ് വാങ്ങി ആക്ടീവാക്കിയതായാണ് കണക്കുകൾ. രാജ്യത്തുടനീളമുള്ള 1,150 ടോൾ പ്ലാസകളിലായി 1.39 ലക്ഷത്തിലധികം ഇടപാടുകൾ രേഖപ്പെടുത്തിയതെന്നും ദേശീയ പാതകളിൽ നിന്നും എക്സ്പ്രസ് ഹൈവേ ഉപയോക്താക്കളിൽ നിന്നും ഫാസ്ടാഗ് വാർഷിക പാസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (MoRTH) അറിയിച്ചു.

വാണിജ്യേതര വാഹനങ്ങൾക്കുള്ളതാണ് ഈ പുതിയ പാസ്. ഫാസ്‍ടാഗ് ആവർത്തിച്ചു റീചാർജ് ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് ഇനി അവസാനിക്കും എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. 3,000 രൂപ ഒറ്റത്തവണ പേയ്‌മെന്റ് നടത്തിയാൽ മതി, ഈ പാസ് ഒരു വർഷം മുഴുവൻ അല്ലെങ്കിൽ 200 ടോൾ ഇടപാടുകൾക്ക് സാധുതയുള്ളതായിരിക്കും. ഇതിൽ ഏതാണ് ആദ്യം വരുന്നത് എന്ന ക്രമത്തിൽ ഇത് ഉപയോഗിക്കാം. ഏകദേശം 20,000 മുതൽ 25,000 വരെ ആളുകൾ ഒരേസമയം ഈ പാസ് ആക്ടീവാക്കുകയുംപ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും ദേശീയപാതാ അതോറിറ്റി പറയുന്നു.

ഈ പാസ് വന്നതോടെ യാത്രക്കാർക്ക് ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ടിവരുമെന്ന ആശങ്ക ഇല്ലാതാകുകയും യാത്ര സുഗമമാകുകയും ചെയ്യും. ഇതിനുപുറമെ, ദീർഘകാലാടിസ്ഥാനത്തിൽ ഇത് ലാഭകരവുമാണ്. പാസ് ഉപയോക്താക്കളുടെ സംശയങ്ങൾ വിവിധ മാർഗങ്ങളിലൂടെ പരിഹരിക്കുന്നുണ്ടെന്ന് എൻഎച്ച്എഐ അറിയിച്ചു. ഫാസ്‍ടാഗ് വാർഷിക പാസ് ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി, 1033 നാഷണൽ ഹൈവേ ഹെൽപ്പ് ലൈൻ കൂടുതൽ ശക്തിപ്പെടുത്തുകയും നൂറിൽ അധികം എക്സിക്യൂട്ടീവുകളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സഹായത്തിനായി എല്ലാ ടോൾ പ്ലാസകളിലും എൻഎച്ച്എഐ ഉദ്യോഗസ്ഥരെയും നോഡൽ ഓഫീസർമാരെയും വിന്യസിച്ചിട്ടുണ്ട്.

യാത്രക്കാർക്ക് മികച്ചതും എളുപ്പവുമായ യാത്രാനുഭവം നൽകാൻ ഈ പാസ് സഹായിക്കുമെന്ന് സർക്കാർ പറയുന്നു. ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും യാത്ര കൂടുതൽ ലാഭകരവും സൗകര്യപ്രദവുമാക്കാനും ഇത് സഹായിക്കും. ഫാസ്‍ടാഗ് ഉള്ള എല്ലാ വാണിജ്യേതര വാഹനങ്ങൾക്കും ഫാസ്‍ടാഗ് വാർഷിക പാസ് ലഭിക്കും. രാജ്‍മാഗ്‍യാത്രാ ആപ്പ്അല്ലെങ്കിൽ എൻഎച്ച്എഐ വെബ്‌സൈറ്റ് വഴി ഒറ്റത്തവണ ഫീസ് അടച്ച് രണ്ട് മണിക്കൂറിനുള്ളിൽ ഇത് ആക്ടീവാക്കാം.

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ