
ദില്ലിയില്‍ ആലിപ്പഴ വര്‍ഷത്തിലും കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും വാഹനങ്ങള്‍ തകര്‍ന്നു. തെരുവുകളിൽ പാർക്ക് ചെയ്‍തിരുന്ന ഒന്നിലധികം വാഹനങ്ങൾ കടപുഴകിയ മരങ്ങളും വൈദ്യുതിത്തൂണുകളും വീണാണ് തകര്‍ന്നത് എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമ്മ മരിച്ച ദു:ഖം, 1.3 കോടിയുടെ കാര്‍ പുഴയില്‍ ഒഴുക്കി യുവാവ്!
കൊണാട്ട് പ്ലേസിലെ പാർക്കിംഗ് സ്ഥലത്ത് മരം കടപുഴകി വീണതിനെത്തുടർന്ന് വാഹനം തകർന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ജൻപഥ് റോഡിലും മരങ്ങൾ കടപുഴകി, ബിജെപി എംപി പർവേഷ് വർമയുടെ കാറിന് മുകളിൽ മരം വീണ് സാരമായ കേടുപാടുകൾ സംഭവിച്ചു. സഞ്ചാർ ഭവന് സമീപം ഗതാഗതക്കുരുക്കിന് ഇടയാക്കിയ ഡിടിസി ബസ് മരത്തിനടിയിൽ കുടുങ്ങിയതിന്റെ ദൃശ്യങ്ങളും വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. കെട്ടിടങ്ങളിൽ സ്ഥാപിച്ചിരുന്ന എയർകണ്ടീഷണർ യൂണിറ്റുകൾ സൻസദ് മാർഗിലെ തെരുവിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും മേൽ പതിച്ചു. ഒന്നിലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടപ്പോൾ തലസ്ഥാനത്തുടനീളമുള്ള പ്രധാന കവലകളിൽ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഡ്രൈവിംഗിനിടെ ഥാറിൽ നിന്ന് നോട്ടുകള്‍ വീശിയെറിഞ്ഞ യുവാവ്, പൊലീസിന് വക മുട്ടന്‍പണി!
കാലാവസ്ഥാ പ്രവചന കേന്ദ്രം നേരത്തേ മഴ പ്രവചിച്ചിരുന്നു. പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ്, തെക്ക്, തെക്ക്-പടിഞ്ഞാറൻ ഡൽഹി, റോഹ്തക്, ഭിവാനി, ചാർഖി ദാദ്രി, മട്ടൻഹൈൽ, ജജ്ജാർ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും മണിക്കൂറിൽ 30-50 കിലോമീറ്റർ വേഗതയിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ശക്തമായ കാറ്റും ഉണ്ടാകും. ഫാറൂഖ് നഗർ, കോസാലി, സോഹാന, രേവാരി, പൽവാൽ, ബാവൽ, നുഹ്, ഔറംഗബാദ്, ഹോദൽ (ഹരിയാന) സിക്കന്ദ്ര റാവു, ഹത്രാസ് (യുപി) ഭിവാരി (രാജസ്ഥാൻ) എന്നിവടങ്ങളിലും മഴയും ശക്തമായ കാറ്റും ഉണ്ടാകും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദില്ലിയിൽ കാറ്റിലും മഴയിലും വ്യാപകനാശം: താപനില 40 ഡിഗ്രീ സെൽഷ്യസിൽ നിന്നും 25 ആയി കുറഞ്ഞു
ദില്ലി: ദില്ലിയിൽ പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മണിക്കൂറിൽ എഴുപത് കി.മീ വേഗത്തിൽ വീശിയ കാറ്റിൽ നിരവധിയിടങ്ങളിൽ മരങ്ങൾ വീണു. നിർത്തിയിട്ട കാറുകൾക്കും, വീടുകൾക്കും മരം വീണ് കേടുപറ്റി. സിജിഒ കോംപ്ലക്സിനടുത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടം പൂർണമായും തകർന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ദില്ലിയിലേക്കുള്ള എട്ട് വിമാനങ്ങൾ ജയ്പൂർ, അഹമ്മദാബാദ്, ലക്നൌ, ചാണ്ഡീഗഡ്, ഡെറാഡൂൺ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.
ചൈനയും റഷ്യയും 'ചതിച്ചപ്പോഴും' രക്ഷിച്ചത് ഇന്ത്യയെന്ന് ഈ വണ്ടിക്കമ്പനി മുതലാളി!
അതേസമയം കടുത്ത ചൂടിൽ വലയുന്നതിനിടെ എത്തിയ മഴ ദില്ലി നഗരത്തിൽ അന്തരീക്ഷം തണ്ണുപ്പിക്കാനും തുണയായി. കനത്ത മഴയിലും ആലിപ്പഴ വർഷത്തിലും തലസ്ഥാന നഗരത്തിലെ താപനില കുത്തനെ ഇടിഞ്ഞു. എയർപോർട്ടിന് സമീപമുള്ള പാലം ഒബ്സർവേറ്ററിയിലെ റീഡിംഗ് 13 ഡിഗ്രി സെൽഷ്യസും തെക്കൻ ഡൽഹിയിലെ സഫ്ദർജംഗിൽ 16 ഡിഗ്രി സെൽഷ്യസും കുറഞ്ഞു. വൈകിട്ട് 4.20 നും 5.40 നും ഇടയിൽ, സഫ്ദർജംഗിൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ നിന്ന് 25 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു," ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആലിപ്പഴ വര്‍ഷവും ഇടിമിന്നലും ഒരുമിച്ചെത്തിയതോടെ ഇന്നലെ വൈകിട്ടോടെ ദില്ലി നഗരത്തിൽ ഇരുട്ട് പടര്‍ന്നു. കനത്ത മഴയ്‌ക്കൊപ്പമുണ്ടായ കൊടുങ്കാറ്റിൽ ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദിന്റെ മിനാരഭാഗത്ത് കേടുപാടുകൾ പറ്റി. അവശിഷ്ടങ്ങൾ പതിച്ച് സ്ഥലത്തുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു. നാശനഷ്ടങ്ങൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒരു സംഘത്തെ ജുമാ മസ്ജിദിലേക്ക് അയച്ചതായി ഡൽഹി വഖഫ് ബോർഡ് അധികൃതർ അറിയിച്ചു.
സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് സ്വന്തമാക്കി ബിഗ് ബോസ് താരം