പാര്‍ട്‍സുകള്‍ക്ക് ആജീവനാന്ത വാറന്‍റിയുമായി ഈ വണ്ടിക്കമ്പനി, കയ്യടിച്ച് ജനം, അമ്പരന്ന് വാഹനലോകം!

By Web TeamFirst Published Oct 17, 2021, 3:59 PM IST
Highlights

ഇന്ത്യയിൽ ആദ്യമായാണ് വാഹനത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി പിരീഡ് കഴിഞ്ഞിട്ടും വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്‍സിനായി മാത്രം ഇത്തരമൊരു സ്‍കീം പ്രഖ്യാപിച്ചിക്കുന്നത്

ങ്ങളുടെ കാറുകളുടെ സ്പെയര്‍ പാര്‍ട്ട്സുകള്‍ക്ക് ആജീവനാന്ത വാറന്‍റി സ്‍കീം പ്രഖ്യാപിച്ച് സ്വീഡിഷ് (Swidish) ആഡംബര വാഹന നിര്‍മ്മാതാക്കളായ വോള്‍വോ (Volvo). ഈ പദ്ധതിയിലൂടെ ലേബര്‍ചാര്‍ജ് ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് വാഹനത്തിന്റെ പ്രശ്‍നങ്ങള്‍ വോള്‍വോയുടെ അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്ന് സൌജന്യമായി പരിഹരിക്കാന്‍ സാധിക്കും എന്ന് ഓവര്‍ ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

യന്ത്രഭാഗങ്ങള്‍ വാങ്ങി വാഹനത്തില്‍ ഘടിപ്പിക്കുന്ന സമയം മുതലാണ് സ്‍കീമിന്റെ ആനുകൂല്യം കാറുടമകള്‍ക്ക് ലഭിക്കുക. വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് വരെ ഇത് തുടരുകയും ചെയ്യും. ഇക്കാലയളവില്‍ നിർമ്മാണ തകരാറിന്റെയോ മെറ്റീരിയൽ ക്വാളിറ്റിയുടെയോ കാരണത്താല്‍ അറ്റകുറ്റപ്പണിയോ മാറ്റിസ്ഥാപിക്കലോ ആവശ്യമുണ്ടെങ്കിൽ ആ യന്ത്രഭാഗങ്ങള്‍ വോള്‍വോയുടെ അംഗീകൃത സര്‍വ്വീസ് സെന്റര്‍ വഴി സൗജന്യമായി ചെയ്‍ത് തരും. ഇതിനായി ലേബര്‍ ചാര്‍ജ്ജും നല്‍കേണ്ടതില്ല.

അതേസമയം പാര്‍ട്‍സുകള്‍, ആക്‌സസറികൾ തുടങ്ങിയവയുടെ പതിവ് തേയ്‍മാനം പദ്ധതിയുടെ പരിധിയിൽ വരുന്നതല്ല. കൂടാതെ, വാഹനം അതിന്റെ യഥാർത്ഥ വാറന്റിയിൽ ആയിരിക്കുമ്പോൾ ഒരു ഭാഗം മാറ്റിസ്ഥാപിക്കേണ്ടത് ആവശ്യമാണെങ്കിലും സൗജന്യമായി മാറ്റിസ്ഥാപിക്കാൻ അർഹതയുണ്ടെങ്കിലും ആ ഭാഗം പിന്നീട് പുതിയ ലൈഫ് ടൈം പാർട്‍സ് വാറന്റി സ്‍കീമിന്‍റെ പരിധിയില്‍ വരില്ല.

നിലവില്‍ വിപണയിലുള്ള മോഡലുകള്‍ക്കും വരുന്ന ഒക്‌ടോബര്‍ 19 ന് പുറത്തിറങ്ങുന്ന വോള്‍വോ എസ്90 ‚എക്‌സി സി 60 എന്നീ പെട്രോള്‍-ഹെബ്രിഡ് മോഡലുകള്‍ളും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ആദ്യമായാണ് വാഹനത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി പിരീഡ് കഴിഞ്ഞിട്ടും വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്‍സിനായി മാത്രം ഇത്തരമൊരു സ്‍കീം പ്രഖ്യാപിച്ചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!