2022 Maruti Brezza : പുത്തന്‍ ബ്രെസയുടെ നിര്‍മ്മാണം തുടങ്ങി മാരുതി സുസുക്കി

Published : Apr 26, 2022, 10:00 AM IST
2022 Maruti Brezza : പുത്തന്‍ ബ്രെസയുടെ നിര്‍മ്മാണം തുടങ്ങി മാരുതി സുസുക്കി

Synopsis

മാരുതി ഇപ്പോൾ മനേസർ ആസ്ഥാനമായുള്ള നിർമ്മാണ കേന്ദ്രത്തിൽ ബ്രെസയുടെ പുതിയ തലമുറ മോഡലിന്റെ ഉത്പാദനം ആരംഭിച്ചതായും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഴിഞ്ഞ ആറ് മാസമായി വലിയ തിരക്കുകളിലാണ് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. കഴിഞ്ഞ വർഷം നവംബർ മുതൽ ബ്രാൻഡ് ഒന്നിലധികം ഉൽപ്പന്നങ്ങൾ പുറത്തിറക്കി. ഇതിൽ ന്യൂ-ജെൻ സെലെരിയോ, വളരെയധികം പരിഷ്‍കരിച്ച ബലേനോ, ഡിസയർ സിഎൻജി, വാഗൺആർ, എർട്ടിഗ, എക്സ്എൽ6 എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും ഉൾപ്പെടുന്നു. ഇന്തോ-ജാപ്പനീസ് കാർ നിർമ്മാതാക്കളിൽ നിന്നുള്ള അടുത്ത വലിയ ലോഞ്ച് പുതിയ തലമുറ ബ്രെസ ആയിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Ertiga Facelift : 8.35 ലക്ഷം രൂപയ്ക്ക് മാരുതി സുസുക്കി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി

നവീകരിച്ച സബ് കോംപാക്റ്റ് എസ്‌യുവിയുടെ പരീക്ഷണ മോഡല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി അവസരങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാരുതി ഇപ്പോൾ മനേസർ ആസ്ഥാനമായുള്ള നിർമ്മാണ കേന്ദ്രത്തിൽ ബ്രെസയുടെ പുതിയ തലമുറ മോഡലിന്റെ ഉത്പാദനം ആരംഭിച്ചതായും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

YXA എന്ന രഹസ്യനാമമുള്ള, സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പ് അടുത്ത മാസം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഡല്‍ ഉടൻ തന്നെ വിൽപ്പനയ്‌ക്കും എത്തും. ബ്രെസയുടെ മൊത്തത്തിലുള്ള ഡിസൈൻ സൂക്ഷിക്കും എമെങ്കിലും, വരാനിരിക്കുന്ന മോഡലിൽ അതിന്റെ ബാഹ്യത്തിലും ഇന്റീരിയറിലും ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാകും.

Maruti Suzuki XL6 : മാരുതി സുസുക്കി XL6 ഫേസ്‌ലിഫ്റ്റ് 11.29 ലക്ഷം രൂപയ്ക്ക് പുറത്തിറങ്ങി

പുത്തന്‍ ബ്രെസ- അപ്‌ഡേറ്റ് ചെയ്‌ത ബാഹ്യ സ്റ്റൈലിംഗ്
പുതിയ ബ്രെസയ്ക്ക് അതിന്റെ പുറംഭാഗം മുതൽ, പുതിയ ഗ്രില്ലിന്റെ രൂപവും രൂപകൽപ്പനയും ഉൾക്കൊള്ളുന്ന ഒരു പുനർരൂപകൽപ്പന ചെയ്‍ത മുൻഭാഗം ലഭിക്കും. സംയോജിത എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പുതിയ ഡ്യുവൽ പോഡ് പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകളും ഇതിന് ലഭിക്കും. ഫ്രണ്ട് ബമ്പർ ചെറുതായി റീപ്രൊഫൈൽ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ പുതിയ എൽഇഡി ഫോഗ് ലാമ്പുകളും ഒരു ഫോക്സ് സ്‍കിഡ് പ്ലേറ്റും ഉണ്ടാകും. അലോയ് വീൽ രൂപകൽപനയിൽ മാറ്റം വരാമെങ്കിലും, സൈഡ് പ്രൊഫൈൽ സമാനമായ ബോക്‌സി സിലൗറ്റിനൊപ്പം തുടരും.

സമീപകാല സ്പൈ ഷോട്ടുകളിൽ ന്യൂ-ജെൻ ബ്രെസയുടെ പിൻ പ്രൊഫൈൽ നിലവിലെ മോഡലിന് സമാനമാണ്. എന്നിരുന്നാലും, പുതിയ എൽഇഡി ടെയിൽലാമ്പുകളുടെയും റീപ്രൊഫൈൽഡ് ബമ്പറിന്റെയും രൂപത്തിൽ നിർണായക മാറ്റങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഷാര്‍ക്ക് ഫിൻ ആന്റിന, റൂഫ് റെയിലുകൾ, റൂഫ് മൗണ്ടഡ് സ്‌പോയിലർ, റിയർ വിൻഡ്‌സ്‌ക്രീൻ വൈപ്പർ എന്നിവയാണ് പുതിയ ബ്രെസയിൽ നകാണുന്ന മറ്റ് എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

അപ്ഡേറ്റ് ചെയ്‍ത ഇന്റീരിയറുകളും ഫീച്ചറുകളും
അപ്‌ഡേറ്റ് ചെയ്‌ത പുറംഭാഗത്തിന് പുറമെ, പുതിയ സീറ്റ് അപ്‌ഹോൾസ്റ്ററികളും ഡാഷ്‌ബോർഡ് ലേഔട്ടും ഉൾപ്പെടെ അപ്‌ഡേറ്റ് ചെയ്‌ത ഇന്റീരിയറുകളും ന്യൂ-ജെൻ ബ്രെസയ്ക്ക് ലഭിക്കും. എങ്കിലും ഇത് സ്ഥിരീകരിക്കാൻ ഇതുവരെ ഒരു ചിത്രവും ഇല്ല. ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി തുടങ്ങിയവ ഉള്‍പ്പെടെയുള്ള സൌകര്യങ്ങളാല്‍ സമ്പന്നമായിരിക്കും പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവി. 

ഇലക്ട്രിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, വയർലെസ് കണക്റ്റിവിറ്റി, സുസുക്കി കണക്റ്റ് ഇൻ-കാർ ടെലിമാറ്റിക്സ് എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റ് ശ്രദ്ധേയമായ ഫീച്ചറുകൾ. പുതിയ ബ്രെസ്സയുടെ ഓട്ടോമാറ്റിക് വേരിയന്റുകളിൽ പാഡിൽ ഷിഫ്റ്ററുകളും ഉണ്ടാകും. ആറ് വരെ എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ ഡിസന്റ്, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ നവീകരിച്ച ബ്രെസയിലെ സുരക്ഷയും വർധിപ്പിക്കും.

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

പ്രതീക്ഷിക്കുന്ന പവർട്രെയിൻ സവിശേഷതകൾ
103 bhp കരുത്തും 137 Nm ടോര്‍ഖും ഉത്പാദിപ്പിക്കുന്ന നവീകരിച്ച 1.5 ലിറ്റർ K15C നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റായിരിക്കും രണ്ടാം തലമുറ ബ്രെസയ്ക്ക് കരുത്ത് പകരുന്നത് . ഈ യൂണിറ്റ് അഞ്ച് സ്‍പീഡ് മാനുവൽ അല്ലെങ്കിൽ പഴയ നാല് സ്‍പീഡ് യൂണിറ്റിന് പകരമായി ഒരു പുതിയ ആറ് സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കും. ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്‌ഷണാലിറ്റി വാഗ്ദാനം ചെയ്യുന്ന മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ഇത് ജോടിയാക്കാനും സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സുരക്ഷ ഉറപ്പാക്കാന്‍ മാരുതി, ഈ കാറുകള്‍ക്ക് ഇനി ഇരട്ട എയര്‍ബാഗുകള്‍ ഉറപ്പ്!

PREV
click me!

Recommended Stories

ഇന്ത്യൻ വാഹന വിപണിയിൽ കണ്ണുവച്ച് ചൈനയുടെ പുതിയ നീക്കം
കാർ മൈലേജ്: ഇനി കബളിപ്പിക്കപ്പെടില്ല! നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ