പുത്തൻ സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് എത്തി, ഇതാണ് വില

By Web TeamFirst Published Dec 8, 2022, 6:26 PM IST
Highlights

പുതിയ വേരിയന്റിലേക്ക് കുറച്ച് ഫീച്ചർ അപ്‌ഗ്രേഡുകളും ഹാർഡ്‌വെയർ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ബർഗ്മാൻ സ്ട്രീറ്റ് 125 സ്‍കൂട്ടറിന്റെ പുതിയ വേരിയന്റ് രാജ്യത്ത് അവതരിപ്പിച്ചു. സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് ഇഎക്സ് എന്ന് വിളിക്കപ്പെടുന്ന പുതിയ മോഡലിന് 1,12,300 രൂപയാണ് (എക്സ് ഷോറൂം, ഡൽഹി) വില. 89,900 രൂപ വിലയുള്ള നിലവിലുള്ള വേരിയന്റിനേക്കാൾ ഏകദേശം 19,000 രൂപ കൂടുതലാണ് ഇത്. പുതിയ വേരിയന്റിലേക്ക് കുറച്ച് ഫീച്ചർ അപ്‌ഗ്രേഡുകളും ഹാർഡ്‌വെയർ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

ചെറിയ 10 ഇഞ്ച് യൂണിറ്റിനും 90/100 സെക്ഷൻ ടയറിനും പകരമായി വീതിയേറിയ 100/80 സെക്ഷൻ ടയർ ഉള്ള വലിയ 12 ഇഞ്ച് റിയർ വീൽ ഷോഡുമായാണ് പുതിയ ബർഗ്‌മാൻ സ്ട്രീറ്റ് EX വരുന്നത്. ഇതിന് സൈലന്റ് സ്റ്റാർട്ടർ സിസ്റ്റവും എഞ്ചിൻ ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് ഫംഗ്ഷനും ലഭിക്കുന്നു. വലിയ ചക്രം അതിന്റെ സ്ഥിരതയും സുഖസൗകര്യങ്ങളും വർദ്ധിപ്പിക്കും. 25 എംഎം നീളമുള്ള വീൽബേസ് അതിന്റെ റൈഡിംഗ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു. മേൽപ്പറഞ്ഞ അപ്‌ഡേറ്റുകൾക്കൊപ്പം, പുതിയ വേരിയന്റിന്റെ ഭാരം ഒരുകിലോ വർദ്ധിച്ചു.  

മെറ്റാലിക് റോയൽ ബ്രോൺസ്, മെറ്റാലിക് മാറ്റ് പ്ലാറ്റിനം സിൽവർ നമ്പർ 2, മെറ്റാലിക്ക് മാറ്റ് ബ്ലാക്ക് നമ്പർ 2 എന്നിങ്ങനെ മൂന്ന് പുതിയ വർണ്ണ സ്‍കീമുകളാണ് 2022 സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് EX-ന് ലഭിക്കുന്നത്. സാധാരണ മെറ്റാലിക് മാറ്റ് ബോർഡോ റെഡ്, പേൾ മിറേജ് വൈറ്റ്, മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ, മെറ്റാലിക് മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് സ്റ്റാൻഡേർഡ് വേരിയന്റ് വരുന്നത്. സ്‍കൂട്ടറിന്റെ പുതിയ വേരിയന്റിൽ സുസുക്കി റൈഡ് കണക്ട് സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു, ഇത് റൈഡറുടെ സ്മാർട്ട്‌ഫോണുമായി കൺസോളിനെ ജോടിയാക്കാനും ടേൺ-ബൈ-ടേൺ നാവിഗേഷനും മൊബൈൽ കമ്മ്യൂണിക്കേഷൻ അലേർട്ടുകളും ആക്‌സസ് ചെയ്യാനും പ്രാപ്‌തമാക്കുന്നു.

പുതിയ സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് ഇഎഎസിന് നിലവിലുള്ള അതേ 124 സിസി, സിംഗിൾ സിലിണ്ടർ മോട്ടോറിൽ നിന്നാണ് പവർ ലഭിക്കുന്നത്. ഈ എഞ്ചിൻ 6,750 ആർപിഎമ്മിൽ 8.7 ബിഎച്ച്പി പവറും 5,500 ആർപിഎമ്മിൽ 10 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു.

സ്‍കൂട്ടറിന്റെ പുതിയ ഇഎക്സ് വേരിയന്റ് നിലവിലുള്ള മോഡലിനൊപ്പം വിൽക്കും. ഇത് ടിവിഎസ് എൻ‌ടോർക്ക് 125, യമഹ ഫാസിനോ 125, അപ്രീലിയ എസ്‌എക്സ്ആർ 125, ഹോണ്ട ആക്ടിവ 125 എന്നിവയെ നേരിടും.

ഇന്നോവ മുതലാളിക്ക് പിന്നാലെ കേന്ദ്രത്തിന്‍റെ മനസറിഞ്ഞ് ആക്ടിവ മുതലാളിയും!

ഹോണ്ട ടൂവീലറുകളുടെ വില്‍പ്പനയില്‍ 38 ശതമാനം വളര്‍ച്ച

click me!