Asianet News MalayalamAsianet News Malayalam

ഹോണ്ട ടൂവീലറുകളുടെ വില്‍പ്പനയില്‍ 38 ശതമാനം വളര്‍ച്ച

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ 2,56,174 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വില്‍പ്പനയില്‍ 38 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Honda Motorcycle And Scooter India registers 38% growth in November 2022
Author
First Published Dec 7, 2022, 10:37 AM IST

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‍കൂട്ടര്‍ ഇന്ത്യയുടെ 2022 നവംബര്‍ മാസത്തെ മൊത്തം വില്‍പ്പന 3,73,221 യൂണിറ്റുകളിലെത്തി. 3,53,540 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും 19,681 യൂണിറ്റുകളുടെ കയറ്റുമതിയും ഉള്‍പ്പെടെയാണിത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ 2,56,174 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വില്‍പ്പനയില്‍ 38 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഇന്നോവ മുതലാളിക്ക് പിന്നാലെ കേന്ദ്രത്തിന്‍റെ മനസറിഞ്ഞ് ആക്ടിവ മുതലാളിയും!

ഉല്‍സവ കാലത്തിനു ശേഷവും ഹോണ്ട ടൂവീലറുകളുടെ ഡിമാന്‍ഡില്‍ സ്ഥിരത നിലനിര്‍ത്തുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്നും കൂടുതല്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുന്നതോടെ ഇന്ത്യന്‍ നഗരങ്ങളില്‍ മൊബിലിറ്റി ഡിമാന്‍ഡ് കൂടുമെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

അതേസമയം ഹോണ്ട 2025-ഓടെ ആഗോളതലത്തിൽ 10 പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് എന്ന് അടുത്തിടെ റിപ്പോര്‍‌ട്ടുകള്‍ പുറത്തുവന്നിരുന്നു. ഭാവി ഇലക്ട്രിക് ഇരുചക്രവാഹനങ്ങളില്‍ ഒന്നിന്‍റെ ഡിസൈൻ സ്കെച്ചുകളും അടുത്തിടെ ചോർന്നിരുന്നു. 2025ഓടെ കമ്പനി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന 10 ഇലക്ട്രിക് ബൈക്കുകളിൽ ഒന്നാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

യൂറോപ്യൻ യൂണിയൻ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസിൽ നിന്ന് ലഭിച്ച ഡിസൈൻ സ്കെച്ചുകൾ, ഹോണ്ടയുടെ ഐക്കണിക് സൂപ്പർ കബ്ബിന് സമാനമായ മോപെഡ് സ്റ്റൈലിംഗുള്ള പെഡൽ സഹായത്തോടെയുള്ള ഇലക്ട്രിക് ഇരുചക്രവാഹനം കാണിക്കുന്നതായി ഓട്ടോ കാര്‍ ഇന്ത്യയും ബൈക്ക് വാലെയും റിപ്പോര്‍ട്ട് ചെയ്യുന്നു. പെഡലുകള്‍ ഉണ്ടെങ്കിലും, മോട്ടോറിന്റെ ശക്തിയിൽ മാത്രം റൈഡറെ വലിക്കാൻ വാഹനത്തിന് സാമാന്യം പ്രാപ്‍തമായിരിക്കും. ഉയർന്ന വേഗതയും ബാറ്ററി ശ്രേണിയും മെച്ചപ്പെടുത്തുന്നതിന് പെഡലുകൾ പ്രധാനമായും ഉപയോഗപ്രദമാകും. 

Follow Us:
Download App:
  • android
  • ios