വരുന്നൂ പുതിയ ടൊയോട്ട ഗ്രാൻഡ് ഹൈലാൻഡർ എസ്‌യുവി

By Web TeamFirst Published Dec 12, 2022, 4:20 PM IST
Highlights

പുതിയ ടൊയോട്ട ഗ്രാൻഡ് ഹൈലാൻഡർ ടൊയോട്ട ഉൽപ്പന്ന പോർട്ട്‌ഫോളിയോയുടെ തികഞ്ഞ മോർല്‍ ആയിരിക്കുമെന്നും ഇത് സ്റ്റാൻഡേർഡ് ഹൈലാൻഡറും പൂർണ്ണ വലുപ്പത്തിലുള്ള സെക്വോയയും തമ്മിലുള്ള വിടവ് നികത്തുമെന്നും കമ്പനി പറയുന്നു.

മേരിക്കൻ വിപണിയിൽ വരാനിരിക്കുന്ന പുതിയ ഗ്രാൻഡ് ഹൈലാൻഡർ മൂന്നു വരി എസ്‌യുവിയുടെ ആദ്യ ടീസർ ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട പുറത്തിറക്കി. വാഹനം ഫെബ്രുവരി 8 ന് 2023 ചിക്കാഗോ ഓട്ടോ ഷോയിൽ അരങ്ങേറ്റം കുറിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു . പുതിയ ടൊയോട്ട ഗ്രാൻഡ് ഹൈലാൻഡർ ടൊയോട്ട ഉൽപ്പന്ന പോർട്ട്‌ഫോളിയോയുടെ തികഞ്ഞ മോഡല്‍ ആയിരിക്കുമെന്നും ഇത് സ്റ്റാൻഡേർഡ് ഹൈലാൻഡറും പൂർണ്ണ വലുപ്പത്തിലുള്ള സെക്വോയയും തമ്മിലുള്ള ശ്രേണിയിലെ വിടവ് നികത്തുമെന്നും കമ്പനി പറയുന്നു.

പുറത്തുവന്ന ടീസർ ചിത്രം അതിന്റെ പിൻ പ്രൊഫൈലിൽ രണ്ട് സ്ട്രിപ്പ് ടെയിൽ‌ലാമ്പുകളും പുതുതായി രൂപകൽപ്പന ചെയ്‍ത ടെയിൽ‌ഗേറ്റും ഗ്രാൻഡ് ഹൈലാൻഡർ നെയിംപ്ലേറ്റും കാണിക്കുന്നു. ഹൈബ്രിഡ് മാക്സ് പവർട്രെയിനിനൊപ്പം വരുന്ന ഉയർന്ന പ്ലാറ്റിനം ട്രിം ആണ് ഇത്. പുതിയ ടൊയോട്ട എസ്‌യുവിയുടെ പവർട്രെയിൻ സജ്ജീകരണത്തിൽ 2.4 എൽ, നാല് സിലിണ്ടർ ടർബോചാർജ്‍ഡ് എഞ്ചിനും മികച്ച ടോർക്ക് ഉൽപ്പാദനത്തിനായി മുൻവശത്ത് ഒരു ഇലക്ട്രിക് മോട്ടോറും ഉൾപ്പെടും. സംയുക്ത പവറും ടോർക്കും യഥാക്രമം 340 ബിഎച്ച്പിയും 542 എൻഎം ടോർക്കും ലഭിക്കും. ആറ് സ്‍പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്‍മിഷൻ ചുമതലകൾ നിർവഹിക്കുന്നത്.

നവംബറിലെ വണ്ടിക്കച്ചവടം, ഈ കമ്പനികള്‍ക്ക് കൊയ്ത്തുകാലം!

ഹൈലാൻഡറുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ടൊയോട്ട ഗ്രാൻഡ് ഹൈലാൻഡറിന് വലുതും ക്രോസ്ഓവർ സ്റ്റൈലും ഹാൻഡ്‌ലിംഗ് ഡൈനാമിക്സും ഉണ്ടായിരിക്കും. എസ്‌യുവി മുൻവശത്ത് ബോക്‌സി സ്റ്റാൻസ് ലഭിക്കും എന്ന് ചാര ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. വർധിച്ച നീളവും നീട്ടിയ വീൽബേസും അതിന്റെ ബൂട്ട് സ്‌പെയ്‌സിനെ ബാധിക്കാതെ തന്നെ മൂന്നാം നിര സ്‌പേസ് മെച്ചപ്പെടുത്തും. സ്റ്റോറേജ് സ്പേസ് വർദ്ധിപ്പിച്ചതിന്റെ സൂചന നൽകുന്ന റിയർ ഓവർഹാംഗ് വലുതായി കാണപ്പെടുന്നു. എന്നാല്‍പുതിയ ടൊയോട്ട എസ്‌യുവിയുടെ ഇന്റീരിയർ വിശദാംശങ്ങൾ ഇപ്പോഴും രഹസ്യത്തിലാണ്.  

അതേസമയം ഇന്ത്യയിൽ, ജാപ്പനീസ് വാഹന നിർമ്മാതാവ് പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ജനുവരിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് . ADAS-ന്റെ ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ട് അഥവാ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ലഭിക്കുന്ന ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യത്തെ മോഡലായിരിക്കും ഇത്. 172bhp, 2.0L നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, 186bhp, 2.0L ശക്തമായ ഹൈബ്രിഡ് പവർട്രെയിനുകൾ എന്നിവയോടെയാണ് എംപിവി ലഭ്യമാക്കുന്നത്. മോഡൽ ലൈനപ്പിൽ G, GX, VX, ZX, ZX (O) ട്രിമ്മുകൾ ഉൾപ്പെടും, അവ ഏഴ്, എട്ട് സീറ്റ് കോൺഫിഗറേഷൻ ഓപ്‌ഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്നു.

നെക്സോണിനെ മലര്‍ത്തിയടിച്ച് ബലേനോ, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍!

click me!