ദേശീയപാതകള്‍ 'വഴി' തടാകങ്ങൾ നിർമ്മിക്കാം, വെറൈറ്റി ഐഡിയയുമായി കേന്ദ്രമന്ത്രി!

Published : Sep 12, 2022, 12:42 PM IST
ദേശീയപാതകള്‍ 'വഴി' തടാകങ്ങൾ നിർമ്മിക്കാം, വെറൈറ്റി ഐഡിയയുമായി കേന്ദ്രമന്ത്രി!

Synopsis

കേന്ദ്ര സര്‍ക്കാരിന്‍റെ  മിഷൻ അമൃത് സരോവർ പദ്ധതിയുടെ ഭാഗമായി സുസ്ഥിരതയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഗഡ്‍കരി ഇക്കാര്യം വ്യക്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്‍ടിക്കുന്ന ജലക്ഷാമം പരിഹരിക്കാൻ തന്‍റെ മന്ത്രാലയത്തിന് കഴിയുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. കേന്ദ്ര സര്‍ക്കാരിന്‍റെ  മിഷൻ അമൃത് സരോവർ പദ്ധതിയുടെ ഭാഗമായി സുസ്ഥിരതയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഗഡ്‍കരി ഇക്കാര്യം വ്യക്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാവിയിലേക്കുള്ള ജലസംരക്ഷണമാണ് കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ പദ്ധതിയുടെ ലക്ഷ്യമെന്നും ജലാശയങ്ങൾ വികസിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന ജലക്ഷാമം പരിഹരിക്കാൻ കഴിയുമെന്നും ഗഡ്‍കരി വ്ക്തമാക്കിയതായി പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

"എനിക്കിത് മനസിലാകുന്നില്ല.." വണ്ടിക്കമ്പനികളുടെ സുരക്ഷാ ഇരട്ടത്താപ്പില്‍ ക്ഷുഭിതനായി കേന്ദ്രമന്ത്രി!

ഈ വർഷം ഏപ്രിൽ 24 ന് ദേശീയ പഞ്ചായത്തിരാജ് ദിനത്തിലാണ് മിഷൻ അമൃത് സരോവർ ആരംഭിച്ചത്. രാജ്യത്തെ ഓരോ ജില്ലയിലും 75 ജലാശയങ്ങൾ വികസിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമവികസന മന്ത്രാലയം ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിച്ച ഗഡ്‍കരി, രാജ്യത്ത് വെള്ളത്തിന് ക്ഷാമം ഇല്ലെങ്കിലും ജല മാനേജ്മെന്റ് പ്രശ്‍നം ഉണ്ടെന്ന് വ്യക്തമാക്കി. 

രാജ്യത്ത് ഹൈവേകൾ നിർമ്മിക്കുമ്പോൾ മണ്ണ് ആവശ്യമാണെന്നും അതിനാൽ ജലാശയങ്ങൾ സൃഷ്‍ടിക്കാൻ കഴിയുന്ന തരത്തിൽ മണ്ണ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ഇത് രാജ്യത്തിന്‍റെ റോഡ് നിർമ്മാണ ആവശ്യകത നിറവേറ്റുക മാത്രമല്ല, ഗ്രാമപ്രദേശങ്ങളിൽ പുതിയ തടാകങ്ങൾ സൃഷ്‍ടിക്കുകയും ചെയ്യും. മാത്രമല്ല ഇത് ഭൂഗർഭജലവിതാനം വർദ്ധിപ്പിക്കാനും സഹായിക്കും.." മന്ത്രി പറഞ്ഞു.

പെട്രോൾ വിലയുടെ പകുതി മതി, എത്തനോള്‍ ഗുണം എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി

വർഷങ്ങളായി ആയിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്‍ത വിദർഭ മേഖലയിൽ നിന്നാണ് താൻ വരുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഗഡ്‍കരി, കാർഷിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്ന് ജലക്ഷാമമാണെന്ന് പറഞ്ഞു. "പലയിടത്തും ജലക്ഷാമമുണ്ട്. വെള്ളത്തിന് ക്ഷാമമില്ല, പക്ഷേ ജല മാനേജ്മെന്റ് ഒരു പ്രശ്നമാണ്.. തടാകങ്ങൾ നിർമ്മിക്കുന്നതിന് നമ്മുടെ ഹൈവേകൾ ഉപയോഗിക്കാം.. 'കേന്ദ്രം 'അമൃത് സരോവർ' പദ്ധതിയുമായി എത്തിയിട്ടുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ജലക്ഷാമം പരിഹരിക്കുന്നതിന് റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തിന് മികച്ച പ്രവർത്തനം നടത്താൻ കഴിയും.."  'ഭാരത്മാല'യുടെ 'മന്ഥൻ' പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി 2022 ഏപ്രിൽ 24 നാണ് 'മിഷൻ അമൃത് സരോവർ' ആരംഭിച്ചത്,

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) നടപ്പാക്കിയ പദ്ധതി മൂലം ഒരു സർവകലാശാലയ്ക്ക് 36 തടാകങ്ങളും സമീപ ഗ്രാമങ്ങളിൽ 22 കിണറുകളും ലഭിച്ചതിന്റെ ഉദാഹരണവും പരിപാടിയില്‍ കേന്ദ്രമന്ത്രി പങ്കുവച്ചു. ഇത്തരം കണ്ടുപിടിത്തങ്ങൾ ചുറ്റുമുള്ള പ്രദേശങ്ങളെ സഹായിക്കുമെന്ന് മാത്രമല്ല, ഒരു പ്രോജക്റ്റിന് വേണ്ടി വരുന്ന ചിലവ് കുറയ്ക്കുമെന്നും ഗഡ്‍കരി പറഞ്ഞു. പദ്ധതിച്ചെലവ് പരമാവധി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും അദ്ദേഹം അഭ്യർത്ഥിച്ചു.

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ പത്തിൽ ഏഴും ഇന്ത്യൻ കമ്പനികളുടേത്

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം