Asianet News MalayalamAsianet News Malayalam

"എനിക്കിത് മനസിലാകുന്നില്ല.." വണ്ടിക്കമ്പനികളുടെ സുരക്ഷാ ഇരട്ടത്താപ്പില്‍ ക്ഷുഭിതനായി കേന്ദ്രമന്ത്രി!

ഇപ്പോഴും രാജ്യാന്തര നിലവാരം പുലർത്താത്ത കാറുകളാണ് ചില കമ്പനികൾ ഇന്ത്യയിൽ നിർമിക്കുന്നത്. എന്നാൽ, രാജ്യാന്തര നിലവാരം പുലർത്തുന്ന അതേ മോഡലിലുള്ള കാറുകളാണ് വിദേശവിപണിക്കായി ഇവർ നിർമിക്കുന്നത്. എനിക്ക് ഇത് ഒരിക്കലും മനസ്സിലാക്കാൻ കഴിയുന്നില്ല. 

Nitin Gadkari Questions Major Automakers Safety Double Standards In India
Author
Mumbai, First Published Jul 3, 2022, 12:55 PM IST

സുരക്ഷിതമായ കാറുകൾക്കായുള്ള നിരന്തരശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്‍റ് നിരവധി ആഹ്വാനങ്ങള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു.  ആറ് എയർബാഗുകളും പുതിയ കാറുകൾക്ക് ഭാരത് എൻസിഎപി സുരക്ഷാ റേറ്റിംഗ് ടെസ്റ്റുകളുമൊക്കെ നിർബന്ധമാക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ പല വാഹന നിര്‍മ്മാതാക്കളും സര്‍ക്കാരിന്‍റെ നടപടികളെ വേണ്ടത്ര ഗൌരവത്തോടെ സമീപിക്കുന്നില്ല എന്നു വേണം കരുതാന്‍. കാരണം, വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്ന മോഡലുകളിലെ സുരക്ഷാസവിശേഷതകളില്‍ പലതും ആഭ്യന്തരവിപണിയില്‍ വില്‍ക്കുന്ന മോഡലുകളില്‍ നല്‍കാന്‍ പല കമ്പനികളും മടിക്കുന്നു.  മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഉദ്ദേശിച്ചുള്ള വാഹനങ്ങളുടെ അതേ മോഡലിൽ നൽകിയിരിക്കുന്നത് പോലെ ഇന്ത്യയിലെ കാറുകളിൽ സുരക്ഷാ ഫീച്ചറുകൾ നൽകാത്ത ചില കാർ നിർമ്മാതാക്കളുടെ ഈ ഇരട്ടത്താപ്പിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ പ്ലാന്‍റ് അടച്ചുപൂട്ടി, ജീവനക്കാരെ പിരിച്ചുവിട്ട് ചൈനീസ് വണ്ടിക്കമ്പനി!

ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളുടെ സുരക്ഷാ ഇരട്ട നിലവാരത്തിൽ ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി തൃപ്‍തനല്ല എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

“ബജറ്റ് കാറുകളിൽ ആറ് എയർബാഗുകൾ നിർബന്ധമായും നൽകുന്നതിന് ഞങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്. ഇപ്പോഴും രാജ്യാന്തര നിലവാരം പുലർത്താത്ത കാറുകളാണ് ചില കമ്പനികൾ ഇന്ത്യയിൽ നിർമിക്കുന്നത്. എന്നാൽ, രാജ്യാന്തര നിലവാരം പുലർത്തുന്ന അതേ മോഡലിലുള്ള കാറുകളാണ് വിദേശവിപണിക്കായി ഇവർ നിർമിക്കുന്നത്. എനിക്ക് ഇത് ഒരിക്കലും മനസ്സിലാക്കാൻ കഴിയുന്നില്ല. അത്തരം തീരുമാനങ്ങളുടെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ എന്തുകൊണ്ട് അവർ അത് ഗൗരവമായി എടുക്കുന്നില്ല..?, ”ഗഡ്‍കരി ഒരു സമ്മേളനത്തിൽ ചോദിച്ചതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

"ആ പണം ഇന്ത്യയില്‍ നിക്ഷേപിച്ചാല്‍ ലാഭം ഉറപ്പ്.." വണ്ടിക്കമ്പനി മുതലാളിയോട് വാക്സിന്‍ കമ്പനി മുതലാളി!

കാറുകളിൽ ആറ് എയർബാഗുകൾ വേണമെന്ന നിർദ്ദേശത്തെ നിരന്തരം എതിർക്കുന്ന ഓട്ടോമൊബൈൽ കമ്പനികളെയും ഗഡ്‍കരി രൂക്ഷമായി വിമർശിച്ചു. പുതിയ നിർദ്ദേശം കേന്ദ്രസർക്കാരിന്റെ അഭിപ്രായത്തിൽ ജീവൻ രക്ഷിക്കും. കാറുകളിൽ ആറ് എയർബാഗുകൾ പ്രവർത്തനക്ഷമമായി വിന്യസിച്ചാൽ 2020ൽ 13,00ത്തില്‍ അധികം ജീവനുകള്‍ രക്ഷിക്കാനാകുമെന്ന് പാർലമെന്റിൽ നിർദ്ദേശം പ്രഖ്യാപിച്ച് ഗഡ്‍കരി പറഞ്ഞിരുന്നു.

ആറ് എയര്‍ബാഗുകള്‍ സ്ഥാപിക്കുന്ന സര്‍ക്കാരിന്റെ ഇത്തരമൊരു നീക്കം കാറുകൾ കൂടുതൽ ചെലവേറിയതാക്കുകയും വാങ്ങാൻ സാധ്യതയുള്ള ഒരു വിഭാഗത്തെ പുറന്തള്ളുകയും സാധാരണക്കാർക്ക് അത് അപ്രായോഗികമാക്കുകയും ചെയ്യുമെന്ന് ഉയർത്തിക്കാട്ടിയ മാരുതി സുസുക്കി ഇന്ത്യയുടെ ചെയർമാൻ ആർ സി ഭാർഗവയ്‌ക്കെതിരെയാണ് മന്ത്രിയുടെ പ്രതികരണം എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

വളരുന്ന ഓട്ടോമൊബൈൽ വ്യവസായത്തിനും വാഹനങ്ങളുടെ എണ്ണത്തിൽ വർധനവിനുമൊപ്പം റോഡുകൾ സുരക്ഷിതമാക്കേണ്ടത് വളരെ പ്രധാനമാണെന്ന് മന്ത്രി എടുത്തുപറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഔദ്യോഗിക കണക്കുകൾ പ്രകാരം ലോകത്തെ ഒരു ശതമാനം കാറുകൾ മാത്രമേ ഇന്ത്യയിൽ ഉള്ളൂ. എന്നിരുന്നാലും, ലോകത്തിലെ റോഡപകട മരണങ്ങളിൽ 10 ശതമാനവും ഈ ഒരു ശതമാനം കാറുകളാണ്.

അതേസമയം മോശം റോഡുകളെയും ഗഡ്‍കരി കുറ്റപ്പെടുത്തി. റോഡുകളുടെ മോശം ഡിസൈൻ, മോശം പ്രോജക്ട് റിപ്പോർട്ടുകൾ, ഡ്രൈവർമാരുടെ പെരുമാറ്റം, എൻഫോഴ്‌സ്‌മെന്റ് പ്രശ്‌നങ്ങൾ എന്നിവയാണ് ഇന്ത്യയിലെ റോഡ് അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമായതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തുന്നു. 

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

"ആളുകൾ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നു..ഡ്രൈവിംഗ് സെൻസ് കുറവാണ്. ട്രാഫിക് നിയമങ്ങളെ മാനിക്കുന്നില്ല, നിയമലംഘനത്തെ ഭയപ്പെടുന്നില്ല. ആളുകൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തോന്നുന്നതിനാലാണിത്. റോഡുകളിലെ അഴിമതിയുടെ വ്യാപ്‍തി നിങ്ങൾക്കെല്ലാം അറിയാവുന്നതിനാൽ അതിനെ കുറിച്ച് കൂടുതൽ വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.." ഗഡ്‍കരി പറയുന്നു.

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ പത്തിൽ ഏഴും ഇന്ത്യൻ കമ്പനികളുടേത്

Follow Us:
Download App:
  • android
  • ios