ഒലയുടെ ആദ്യ കാറിനെത്ര വിലയാകും? മുതലാളിയുടെ മറുപടി കണ്ണുതള്ളിക്കും!

Published : Aug 20, 2022, 01:13 PM IST
ഒലയുടെ ആദ്യ കാറിനെത്ര വിലയാകും? മുതലാളിയുടെ മറുപടി കണ്ണുതള്ളിക്കും!

Synopsis

കൂടുതൽ താങ്ങാനാവുന്ന ഇലക്‌ട്രിക് കാറുകൾ അവതരിപ്പിക്കുന്നതിന് മുമ്പ് ഒല ഇലക്ട്രിക്ക് നല്‍കുന്ന പ്രീമിയം ഓഫറായിരിക്കും ഈ ആദ്യ ഇലക്ട്രിക്ക് കാറെന്നാണ് കമ്പനി പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ലയുടെ ആദ്യ ഇലക്‌ട്രിക് കാറിന്റെ വില 2000 രൂപയ്ക്കിടയിലായിരിക്കും. 40-50 ലക്ഷം: സിഇഒ ഭവിഷ് അഗർവാൾ ഒലയുടെ ആദ്യ ഇലക്‌ട്രി...
ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്ട്രിക് കാറിന്റെ നിർമ്മാണത്തിലാണ് ഒല ഇലക്ട്രിക്. ആദ്യത്തെ ഒല ഇലക്ട്രിക് കാർ ഒരു ആഡംബര ക്രോസ്ഓവറാകാൻ സാധ്യതയുണ്ട്. ഇപ്പോഴിതാ ഒല ഇലക്ട്രിക്ക് കാറിന് പ്രതീക്ഷിക്കാവുന്ന ഏകദേശ വില വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി സിഇഒ ഭവിഷ് അഗർവാൾ.  ബ്രാൻഡിന്റെ ആദ്യ ഇലക്ട്രിക് കാറിന്റെ വില 40 മുതല്‍ 50 ലക്ഷം വരെയായിരിക്കും എന്ന് ഭവീഷ് അഗര്‍വാള്‍ വ്യക്തമാക്കിയതായി പിടിഐയെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതൽ താങ്ങാനാവുന്ന ഇലക്‌ട്രിക് കാറുകൾ അവതരിപ്പിക്കുന്നതിന് മുമ്പ് ഒല ഇലക്ട്രിക്ക് നല്‍കുന്ന പ്രീമിയം ഓഫറായിരിക്കും ഈ ആദ്യ ഇലക്ട്രിക്ക് കാറെന്നാണ് കമ്പനി പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ കാര്‍ കിടിലനായിരിക്കുമെന്ന് ഒല മുതലാളി, ആദ്യം നിങ്ങളുടെ സ്‍കൂട്ടര്‍ ശരിയാക്കെന്ന് ജനം!

ഒലയുടെ ഉൽപ്പന്ന ശ്രേണി ഒരു ലക്ഷം രൂപ (എൻട്രി ടൂ വീലറുകൾ) മുതൽ 40-50 ലക്ഷം രൂപ വരെ (പ്രീമിയം ഇലക്ട്രിക് കാർ) വരെ വ്യാപിക്കും എന്നും കൂടാതെ വിപണികൾക്ക് അനുയോജ്യമായ ഇടത്തരം, ചെറുത്, പ്രീമിയം ഇലക്ട്രിക് കാറുകളുടെ ആഗോള തലവനാകുക എന്നതാണ് കമ്പനിയുടെ കാഴ്ചപ്പാട് എന്നും ഒല തലവന്‍ പറയുന്നു. 

"ഇ-കാർ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും കായികക്ഷമതയുള്ളതുമായ വാഹനമായിരിക്കും. കാർ സ്‌പേസിലെ പ്രവർത്തനങ്ങളിൽ ഞങ്ങൾക്ക് തീർച്ചയായും ഒരു പൂർണ്ണ റോഡ്‌മാപ്പ് ഉണ്ട്. എൻട്രി പ്രൈസ് മാർക്കറ്റിൽ ഞങ്ങൾക്ക് തീർച്ചയായും കാറുകൾ ഉണ്ടാകും. ഞങ്ങൾ ഒരു പ്രീമിയം കാറിൽ നിന്നാണ് ആരംഭിക്കുന്നത്, അത് 18 മുതൽ 24 മാസത്തിനുള്ളിൽ പുറത്തിറങ്ങും.." ഭവീഷ് അഗര്‍വാള്‍ വ്യക്തമാക്കുന്നു.

ഈ ഫാക്ടറിയില്‍ വനിതകള്‍ മാത്രം; ഇത് ഒലയുടെ 'പെണ്ണരശുനാട്'!

ഏറെക്കാലത്തെ ഊഹാപോഹങ്ങള്‍ക്ക് ഒടുവില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് കാറിനെ രാജ്യത്തിന്‍റെ 75-ാമത് സ്വാതന്ത്ര്യദിനത്തില്‍ ഭവിഷ് അഗര്‍വാള്‍ രാജ്യത്തിന് പരിചയപ്പെടുത്തിയിരുന്നു. ഒല ഇലക്ട്രിക് കാർ 2024-ൽ ഔദ്യോഗികമായി പുറത്തിറക്കും. രാജ്യത്തെ ഏറ്റവും വേഗതയേറിയ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫോർ വീലർ എന്ന അവകാശത്തോടെയാണ് വാഹനം എത്തുന്നത്.  ഒറ്റ ചാർജിൽ 500 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള വാഹനമാകും ഇത്. 100 കിലോമീറ്റർ വേഗത കൈവരിക്കുന്നതിന് നാല് സെക്കൻഡ് മാത്രമേ വേണ്ടിവരുകയുള്ളൂ എന്നും ഭവിഷ് അഗർവാൾ പറയുന്നു. 

ഇലക്ട്രിക് കാറിന് ഓൾ-ഗ്ലാസ് റൂഫ്, കീലെസ് ഓപ്പറേഷൻ, ഡ്രാഗ് കോഫിഫിഷ്യന്റ് 0.21 ഉണ്ടായിരിക്കുമെന്നും അസിസ്റ്റഡ് ഡ്രൈവ് ടെക്‌നോളജിയും ഉണ്ടായിരിക്കുമെന്നും അഗർവാൾ അവകാശപ്പെട്ടു. അത്യാധുനിക കംപ്യൂട്ടര്‍, അസിസ്റ്റഡ് ഡ്രൈവിങ് കേപ്പബിലിറ്റീസ്, കീലെസ്, ഹാന്റില്‍ലെസ് ഡോറുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ കാറിലുണ്ടാവും. ഒലയുടെ സ്വന്തം മൂവ് ഒ.എസ്‌ ആയിരിക്കും കാറിലുണ്ടാവുക. കാര്‍ ഉടമകള്‍ക്ക് നിരന്തരം ഒടിഎ അപ്‌ഡേറ്റുകള്‍ ലഭിക്കും. സമ്പൂര്‍ണമായും ഗ്ലാസ് റൂഫ് ആയിരിക്കും കാറിന്. ലോകത്തെ മറ്റേതിനേക്കാളും മികച്ച അസിസ്റ്റഡ് ഡ്രൈവിങ് സൗകര്യങ്ങളായിരിക്കും കാറിലുണ്ടാവുക. താക്കോലും ഹാന്‍ഡിലും ഇതിനുണ്ടാവില്ലെന്നും ഒല സിഇഒ പറഞ്ഞു.

"നെഞ്ചിനുള്ളില്‍ തീയാണ്.." ഈ സ്‍കൂട്ടര്‍ ഉടമകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!

കമ്പനി ഇലക്‌ട്രിക് ഫോർ വീലർ, ബാറ്ററി സെല്ലുകളുടെ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അടിത്തറ തേടുന്നതായി മെയ് മാസത്തിൽ റിപ്പോർട്ടുകള്‍ പുറത്തു വന്നിരുന്നു. ഇവി ഫോർ വീലർ ഫാക്ടറിക്ക് ഏകദേശം 1,000 ഏക്കർ ഭൂമി ആവശ്യമാണ്. ഇത് നിലവിൽ എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ നിർമ്മിക്കുന്ന ഫ്യൂച്ചർ ഫാക്ടറിയുടെ ഇരട്ടിയാണ്. ഒല ഇലക്ട്രിക്കിന്റെ വരാനിരിക്കുന്ന പ്രോജക്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ വിരളമാണെങ്കിലും, ഈ കാർ കമ്പനിയുടെ തമിഴ്‌നാട്ടിലെ വരാനിരിക്കുന്ന ഫാക്ടറിയിൽ നിർമ്മിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇലക്ട്രിക് കാറുകള്‍ എപ്പോള്‍ നിരത്തുകളില്‍ എത്തുമെന്ന് ഒല അറിയിച്ചിട്ടില്ലെങ്കിലും 2023-ന്റെ തുടക്കത്തില്‍ നിര്‍മാണം ആരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. 

വില കുറയ്ക്കാന്‍ തല്ലിപ്പൊളി ബാറ്ററി; ഈ സ്‍കൂട്ടറുകളിലെ തീയുടെ കാരണങ്ങള്‍ ഇതൊക്കെ!

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം