രാജ്യത്തെ ഈ പുത്തൻ ബൈക്കുകളില്‍ തനിക്ക് വലിയ മതിപ്പില്ലെന്ന് തുറന്നടിച്ച് ഒല മുതലാളി!

By Web TeamFirst Published Oct 23, 2022, 3:00 PM IST
Highlights

രാജ്യത്ത് അരങ്ങേറ്റം കുറിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ തനിക്ക് അത്ര മതിപ്പില്ലെന്ന് വ്യക്തമാക്കി ഒല മേധാവി ഭവീഷ് അഗർവാൾ

നിലവില്‍ രാജ്യത്ത് പുറത്തിറങ്ങുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ തനിക്ക് അത്ര മതിപ്പില്ലെന്ന് വ്യക്തമാക്കി ഒല മേധാവി ഭവീഷ് അഗർവാൾ. നവംബർ 24 ന് നടക്കാനിരിക്കുന്ന ടിവിഎസ് പിന്തുണയുള്ള അൾട്രാവയലറ്റ് എഫ് 77 ലോഞ്ചിനെക്കുറിച്ചാണ് ഒല മേധാവിയുടെ ഈ പരാമര്‍ശം എന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുറപ്പിക്കാനുള്ള തങ്ങളുടെ പദ്ധതികൾ വീണ്ടും ഉറപ്പിച്ചുകൊണ്ട്, ബെംഗളൂരു ആസ്ഥാനമായുള്ള ഒല ഇലക്ട്രിക്, 2023 അവസാനത്തോടെ ഇ-മോട്ടോർ സൈക്കിൾ ബിസിനസിലേക്കും 2024 ഡിസംബറോടെ ഇലക്ട്രിക്ക് കാറുകളുടെ നിര്‍മ്മാണത്തിലേക്കും പ്രവേശിക്കുമെന്ന് അറിയിച്ചു. 

ഈ സ്‍കൂട്ടറിന് പത്തുമടങ്ങ് അധിക വില്‍പ്പന, അത്യദ്ഭുതമെന്നും ഒരു യുഗം അവസാനിച്ചെന്നും ഒല മുതലാളി!

മാസ്, മിഡ് സെഗ്‌മെന്റ്, പ്രീമിയം സൂപ്പർബൈക്ക് എന്നീ മൂന്ന് വിപണി വിഭാഗങ്ങളിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ഒല ഇലക്ട്രിക് ശ്രമിക്കുമെന്ന് സ്ഥാപകൻ ഭവിഷ് അഗർവാൾ പറഞ്ഞു. 80,000 രൂപ മുതൽ 10 ലക്ഷം വരെയുള്ള മോട്ടോർസൈക്കിൾ വിപണിയെക്കുറിച്ച് പഠിച്ചിട്ടുണ്ട് എന്നും ബൈക്കുകളിൽ, സാങ്കേതികവിദ്യയുടെ ഒരു പുതിയ മേഖല കൊണ്ടുവരുന്നതിന് കൂടുതൽ ഇടമുണ്ട് എന്നും അടുത്ത വർഷം അവസാനത്തോടെ ഇത് പ്രഖ്യാപിക്കും എന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍ 2,170 തരം സെല്ലുകളാണ് ഒല ഇലക്ട്രിക്ക് ഉപയോഗിക്കുന്നതെന്ന് നിലവിൽ ഉപയോഗിക്കുന്ന സെൽ സാങ്കേതികവിദ്യയെ സംബന്ധിച്ച് ഭവീഷ് അഗര്‍വാള്‍ പറഞ്ഞു. കമ്പനി അതിന്റെ സെൽ ഉത്പാദനം ആരംഭിച്ചാൽ ആവശ്യത്തിന് ലഭ്യത ഉറപ്പാണെന്നും ഒല അറിയിച്ചു. ഇപ്പോൾ മുഴുവൻ സ്‌കൂട്ടർ സെഗ്‌മെന്റിന്റെ 15 ശതമാനവും ഇലക്ട്രിക്ക് വാഹനങ്ങള്‍ ആണ് എന്നും ദില്ലി, ബംഗളൂരു, പൂനെ തുടങ്ങിയ നഗരങ്ങളിൽ പുതിയ സ്‌കൂട്ടർ വിൽപ്പനയുടെ 40 ശതമാനത്തിൽ ഇത് കൂടുതലാണ് എന്നും ഇന്ത്യയുടെ ഇരുചക്ര വാഹന ഇവി വിപണിയുടെ മൊത്തത്തിലുള്ള വളർച്ചയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഭവിഷ് അഗർവാൾ പറഞ്ഞു. 

അതേസമയം ഒല ഇലക്ട്രിക്കിൽ നിന്നുള്ള S1 സീരീസിലെ മൂന്നാമത്തെ വേരിയന്റായ ഒല എസ്1 എയർ ഇലക്ട്രിക് സ്‍കൂട്ടറിനെ കഴിഞ്ഞ ദിവസം രാജ്യത്ത് അവതരിപ്പിച്ചു. 79,999 രൂപയാണ് ഇ-സ്‌കൂട്ടറിന്റെ പ്രാരംഭ വില. ഒക്ടോബർ 24 വരെ മാത്രമാണ് ഈ വിലയ്ക്ക് സാധുത ഉള്ളത്. ദീപാവലിക്ക് ശേഷം 84,999 രൂപയാകും. ഇത് പ്രധാനമായും S1, S1 പ്രോ എന്നിവയുടെ കൂടുതൽ താങ്ങാനാവുന്ന വേരിയന്റാണ്. 2023 ന്റെ ആദ്യ പാദത്തിൽ പുതിയ ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറികൾ ആരംഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

ആറ്റിക്കുറുക്കിയ 'ഹൈക്കു' പോലെ പുത്തൻ സ്‍കൂട്ടറുമായി ഒല!

സ്‍കൂട്ടറിന്‍റെ പവർട്രെയിനിനെക്കുറിച്ച് സംസാരിക്കുമ്പോൾ, 2.47 kWh ബാറ്ററി പാക്കാണ്  ഒല എസ്1 എയറിന് ലഭിക്കുന്നത്.  ഒല എസ്1 പ്രോയിലെ 3.97 kWh ബാറ്ററിയേക്കാൾ ചെറുതാണ് ഇത്. ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 4.5 മണിക്കൂർ എടുക്കും. 4.5kW മോട്ടോറാണ് ഒല എസ്1  എയറിന് കരുത്ത് പകരുന്നത്. ഈ എൻട്രി ലെവൽ വേരിയന്റ് ഇക്കോ മോഡിൽ 101 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ വേഗതയും വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഹോം ചാർജർ ഉപയോഗിച്ച് ഇതിന്റെ ബാറ്ററി പാക്ക് നാല് മണിക്കൂർ 30 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാം.  ഇ-സ്കൂട്ടറിന് ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ ഉണ്ട്.

click me!