Asianet News MalayalamAsianet News Malayalam

ഈ സ്‍കൂട്ടറിന് പത്തുമടങ്ങ് അധിക വില്‍പ്പന, അത്യദ്ഭുതമെന്നും ഒരു യുഗം അവസാനിച്ചെന്നും ഒല മുതലാളി!

ഇപ്പോഴിതാ ഉത്സവ ദിനങ്ങളിലെ ഈ മോഡലിന്‍റെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. 

Ola Electric CEO Bhavish Aggarwal says country is ready to end the era of combustion engine
Author
First Published Oct 7, 2022, 12:45 PM IST

വർഷം ഓഗസ്റ്റ് 15 നാണ് ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്ക് ഒല എസ് 1 ഇലക്ട്രിക് സ്‍കൂട്ടറിനെ പുറത്തിറക്കുന്നത്. കമ്പനിയുടെ  മുൻനിര എസ് 1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറിന്റെ വിലകുറഞ്ഞ പതിപ്പായിരുന്നു ഇത്. ഇപ്പോഴിതാ ഉത്സവ ദിനങ്ങളിലെ ഈ മോഡലിന്‍റെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. 

സാധാരണ ദിവസങ്ങളിലെ വിൽപ്പനയെ അപേക്ഷിച്ച് ദസറയിൽ ഏകദേശം 10 മടങ്ങ് അധികം വിൽപ്പനയ്ക്ക് ഒല എസ് 1 സാക്ഷ്യം വഹിച്ചതായി ട്വിറ്ററിൽ വാർത്ത പങ്കിട്ടുകൊണ്ട് സിഇഒ ഭവിഷ് അഗർവാൾ കുറിച്ചു.  “ഇന്നത്തെ ഞങ്ങളുടെ എസ് 1 ന്റെ ആദ്യ ദസറ, എല്ലാവരിൽ നിന്നും എന്തൊരു അത്ഭുതകരമായ സ്വീകരണം! ഒരു സാധാരണ വിൽപ്പന ദിവസത്തിന്റെ ഏകദേശം 10 മടങ്ങ്.." അദ്ദേഹം എഴുതുന്നു.

പുതിയ ഒല S1 ഇലക്ട്രിക് സ്‍കൂട്ടർ അഞ്ച് നിറങ്ങളിൽ എത്തും

ജ്വലന എഞ്ചിനുകളുടെ യുഗം അവസാനിപ്പിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കാൻ രാജ്യം തയ്യാറാണെന്ന് എസ് 1 ന്റെ മികച്ച വിൽപ്പന പ്രകടനം കാണിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണ് ഒല ഇലക്ട്രിക്ക് നിരയില്‍ ഉള്ളത്.  ഒല ഇലക്ട്രിക്ക് അതിന്റെ S1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ പർച്ചേസ് വിൻഡോ സെപ്റ്റംബർ ഒന്നിനാണ് തുറന്നത്.  ഡെലിവറി സെപ്റ്റംബർ 7-ന് ആരംഭിച്ചു. കഴിഞ്ഞ വർഷം അവതരിപ്പിച്ച എസ്1 പ്രോയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് സ്‌കൂട്ടറും നിർമ്മിച്ചിരിക്കുന്നത്. ഈ സ്‍കൂട്ടറിന്‍റെ 70,000 യൂണിറ്റുകൾ  കമ്പനി ഇതിനകം വിറ്റുകഴിഞ്ഞു. സൗന്ദര്യപരമായി, എസ് 1, എസ് 1 പ്രോ എന്നിവ തമ്മിൽ വ്യത്യാസങ്ങള്‍ ഒന്നുമില്ല. രണ്ടും ഫ്യൂച്ചറിസ്റ്റിക് ഹെഡ്‌ലാമ്പ്, എൽഇഡി ഹെഡ്‌ലാമ്പ്, വിശാലമായ സീറ്റിനടിയിൽ സ്റ്റോറേജ്, വിശാലമായ സീറ്റ് എന്നിവയുമായി വരുന്നു. അലോയ് വീലുകളോടൊപ്പം ട്യൂബ് ലെസ് ടയറുകളും ഉണ്ട്. S1 അഞ്ച് കളർ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്, അതേസമയം S1 പ്രോ 11 കളർ ഓപ്ഷനുകളിലാണ് വാഗ്‍ദാനം ചെയ്യുന്നത്. 

കുട്ടിമാമ്മന്മാരെ ഞെട്ടിക്കാൻ ഒല ഇലക്ട്രിക് നേപ്പാളിലേക്കും!

ഒറ്റ ചാർജിൽ 141 കിലോമീറ്റർ റേഞ്ച് നൽകുന്ന 3kWh ഇലക്ട്രിക് മോട്ടോറാണ്ഒല എസ്1 ഇലക്ട്രിക് സ്‍കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് മൂന്ന് വ്യത്യസ്‍ത റൈഡിംഗ് മോഡുകളുമായാണ് വരുന്നത് .  ഇക്കോ മോഡിൽ, ഇത് 128-കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ സാധാരണ മോഡിൽ 101 കിലോമീറ്റർ റേഞ്ച് ലഭിക്കും. സ്‌പോർട്‌സ് മോഡിൽ ഒറ്റ ചാർജിൽ 90 കിലോമീറ്റർ ഓടും. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

വാങ്ങാന്‍ കൂട്ടയിടി, വളര്‍ച്ച 297 ശതമാനം, കണ്ണുനിറഞ്ഞ് ഈ സ്‍കൂട്ടര്‍ കമ്പനി, കണ്ണുമിഴിച്ച് എതിരാളികള്‍!

Follow Us:
Download App:
  • android
  • ios