Asianet News MalayalamAsianet News Malayalam

"ശിക്ഷിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ പറയണം.." തീപിടിത്തത്തില്‍ ഈ വണ്ടിക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍

തകരാർ ഉള്ള ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്നവർക്കെതിരെ എന്തുകൊണ്ട് ശിക്ഷാനടപടികൾ എടുക്കരുതെന്ന് ചോദിച്ചാണ് കേന്ദ്രം അവർക്ക് മുന്നറിയിപ്പ് നൽകിയത് എന്ന് എക്സ്പ്രസ് മൊബൈലിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.

Centre sends show-cause notice to Ola, Okinawa And Pure EV
Author
Mumbai, First Published Jul 6, 2022, 9:49 AM IST

രാജ്യത്ത് ഇവികൾക്ക് തീപിടിക്കുന്നതിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ ഒല ഇലക്ട്രിക്ക്, ഒഖിനാവ, പ്യുവര്‍ ഇവി എന്നീ കമ്പനികള്‍ക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. തകരാർ ഉള്ള ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്നവർക്കെതിരെ എന്തുകൊണ്ട് ശിക്ഷാനടപടികൾ എടുക്കരുതെന്ന് ചോദിച്ചാണ് കേന്ദ്രം അവർക്ക് മുന്നറിയിപ്പ് നൽകിയത് എന്ന് എക്സ്പ്രസ് മൊബൈലിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.

വില കുറയ്ക്കാന്‍ തല്ലിപ്പൊളി ബാറ്ററി; ഈ സ്‍കൂട്ടറുകളിലെ തീയുടെ കാരണങ്ങള്‍ ഇതൊക്കെ!

സ്‌കൂട്ടറുകൾക്ക് തീപിടിച്ച് ചില സന്ദർഭങ്ങളിൽ ജീവഹാനി വരുത്തിയതിന് എന്തുകൊണ്ട് ശിക്ഷിക്കപ്പെടരുതെന്ന് വിശദീകരിക്കാനാണ് കമ്പനികളോട് കാരണം കാണിക്കല്‍ നോട്ടീസില്‍ കേന്ദ്രം ആവശ്യപ്പെട്ടത് എന്ന് എച്ച്ടി ഓട്ടോയും റിപ്പോര്‍ട്ട് ചെയ്യുന്നു. അന്തരീക്ഷ ഊഷ്മാവ് വർധിച്ചതിനാൽ സുരക്ഷിതമായി പ്രവർത്തിക്കാനാകാത്ത ബാറ്ററികൾ തകരാറിലായതാണ് ഈ തീപിടുത്തങ്ങൾക്ക് കാരണമായതെന്നാണ് റിപ്പോർട്ട്.

ചാ‍ർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം

നോട്ടീസുകൾക്ക് മറുപടി നൽകാൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് ജൂലൈ അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ ചെയ്‍ത് കഴിഞ്ഞാൽ, ആവശ്യമെങ്കിൽ അവർക്കെതിരെ എന്ത് ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് സർക്കാർ തീരുമാനിക്കും. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇവി നിർമ്മാതാക്കളുടെ പ്രതികരണത്തിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവും കാത്തിരിക്കുകയാണ്.

വീണ്ടും തീ പിടിച്ച് ഈ സ്‍കൂട്ടറുകള്‍, ഈ കമ്പനിക്കിത് അഞ്ചാമത്തെ അപകടം!

പ്യുവർ ഇവി, ബൂം മോട്ടോഴ്‌സ് നിർമ്മിച്ച ഇലക്ട്രിക് സ്‌കൂട്ടറുകൾ ഏപ്രിലിൽ തീപിടിത്തത്തിൽപ്പെട്ടതിനെ തുടർന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) കഴിഞ്ഞ മാസം നോട്ടീസ് അയച്ചിരുന്നു. തീപിടിത്തമുണ്ടായ എല്ലാ ഇവികളിലും ബാറ്ററി സെല്ലുകളും ഡിസൈനും തകരാറില്‍ ആണെന്നാണ് സർക്കാർ അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തൽ.

ഈ സ്‍കൂട്ടറുകളിലെ തീ, വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉടന്‍, നെഞ്ചിടിച്ച് കമ്പനികള്‍!

ഇതേ വിഷയത്തിൽ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ രണ്ട് കമ്മിറ്റികൾക്ക് രൂപം നൽകിയിരുന്നു. തീപിടുത്തത്തിൽ ഉൾപ്പെട്ട ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.   ഇവി തീപിടുത്തങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (DRDO) സമാനമായ പ്രശ്നങ്ങൾ കണ്ടെത്തി. ഒല ഇലക്ട്രിക്ക്, ഒഖിനാവ ഓട്ടോടെക്ക്, പ്യുവര്‍ ഇവി, ജിതേന്ദ്ര ഇലക്ട്രിക്ക് വെഹിക്കിള്‍സ്, ബൂം മോട്ടോഴ്‍സ് തുടങ്ങിയ കമ്പനികള്‍ ഉപയോഗിക്കുന്ന ബാറ്ററികൾ "ചിലവ് കുറയ്ക്കാൻ കുറഞ്ഞ ഗ്രേഡ് മെറ്റീരിയലുകൾ" ആണെന്ന് DRDO അന്വേഷണത്തിൽ കണ്ടെത്തിയത്.

EV Fire : ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഫോറന്‍സിക് അന്വേഷണത്തിന് കേന്ദ്രം, കമ്പനികള്‍ കുടുങ്ങും

വൈദ്യുത ഇരുചക്രവാഹനങ്ങളുടെ ബാറ്ററി മാനേജ്‌മെന്റ് സംവിധാനങ്ങൾ (ബിഎംഎസ്) നിലവാരമില്ലാത്തതാണെന്നും അമിതമായി ചൂടാകുന്ന സെല്ലുകൾക്ക് ഊർജം പുറത്തുവിടാനുള്ള 'വെന്റിങ് മെക്കാനിസം' കുറവാണെന്നും കമ്മിറ്റികൾ അറിയിച്ചു. അന്വേഷണത്തിൽ നിന്നുള്ള സുരക്ഷാ ശുപാർശകൾ ഇവി കമ്പനികൾക്ക് അയച്ചു.

“അവ വേഗത്തിൽ ക്രമീകരിക്കാൻ കമ്പനികളെ ഉപദേശിച്ചിട്ടുണ്ട്. ഈ പരാജയങ്ങൾക്ക് അവർക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കരുതെന്ന് വിശദീകരിക്കാനും ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്, ” ഒരു ഉന്നതോദ്യോഗസ്ഥനെ ഉദ്ദരിച്ച് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ന്യൂജന്‍ വാഹനങ്ങളെ തീ വിഴുങ്ങുന്നത് പതിവാകുന്നു, ഇരുളടയുമോ ഈ കമ്പനികളുടെ ഭാവി?

കൂടാതെ, ഈ വാഹനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഇലക്ട്രിക് വാഹന ഒഇഎമ്മുകൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ സജീവമായി പുറത്തിറക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) അടുത്തിടെ 'ഇലക്ട്രോണിക് വാഹന ബാറ്ററികൾക്കായുള്ള പ്രകടന മാനദണ്ഡങ്ങൾ' പ്രസിദ്ധീകരിച്ചു. കൂടാതെ, മുൻകരുതൽ നടപടിയായി ഇ-സ്കൂട്ടറുകൾ തിരിച്ചുവിളിക്കുന്ന കാര്യം സ്വമേധയാ പ്രഖ്യാപിക്കാൻ നിതി ആയോഗ് ഇവി നിർമ്മാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന്, ഇന്നുവരെ 7,000-ലധികം ഇ-സ്‌കൂട്ടറുകൾ തിരിച്ചുവിളിക്കാൻ OEM-കൾക്ക് കഴിഞ്ഞു.

ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഇതാണ് കാരണമെന്ന് അന്വേഷണ സംഘം, അല്ലെന്ന് കമ്പനി!

ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹന വ്യവസായം അതിവേഗം വളരുകയാണ്. അതിലുപരി ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗവും വന്‍ വളര്‍ച്ചയിലാണ്. നിലവില്‍ ആകെ സ്‌കൂട്ടറുകളില്‍ രണ്ട് ശതമാനം മാത്രമാണ് വൈദ്യുതി സ്‌കൂട്ടറുകൾ. 2030 ആകുമ്പോഴേക്കും ഇത് 80 ശതമാനമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി, എല്ലാവരുടെയും ശ്രദ്ധ ഈ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികളുടെ സുരക്ഷയിലേക്കും ഗുണനിലവാരത്തിലേക്കും തിരിഞ്ഞിരിക്കുന്നു. കാരണം കഴിഞ്ഞ കുറച്ചു നാളുകളായി ഇ-സ്‌കൂട്ടറുകൾക്ക് തീപിടിച്ച നിരവധി സംഭവങ്ങളാണ് തുടര്‍ച്ചയായി ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ ജീവനുകള്‍ നഷ്‍ടമായ അപകടങ്ങളും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

"നെഞ്ചിനുള്ളില്‍ തീയാണ്.." ഈ സ്‍കൂട്ടര്‍ ഉടമകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!

Follow Us:
Download App:
  • android
  • ios