ഒറ്റദിവസം ഈ സ്‌കൂട്ടര്‍ നേടിയത് ഒരുലക്ഷം ബുക്കിംഗുകള്‍; അന്തംവിട്ട് വാഹനലോകം!

Web Desk   | Asianet News
Published : Jul 18, 2021, 06:48 PM ISTUpdated : Jul 18, 2021, 06:51 PM IST
ഒറ്റദിവസം ഈ സ്‌കൂട്ടര്‍ നേടിയത് ഒരുലക്ഷം ബുക്കിംഗുകള്‍; അന്തംവിട്ട് വാഹനലോകം!

Synopsis

ജൂലൈ 15നു വൈകിട്ടാണ് ഒല ഇലക്ട്രിക് അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്.  തുടര്‍ച്ചയായ ബുക്കിംഗിലൂടെ ഉപഭോക്താക്കളില്‍ നിന്ന്  അഭൂതപൂര്‍വമായ ഡിമാന്‍ഡിനാണ് ഒല സാക്ഷ്യം വഹിക്കുന്നത്  

കൊച്ചി: റിസര്‍വേഷന്‍ പ്രഖ്യാപിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഒല സ്‌കൂട്ടര്‍. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ലഭിക്കുന്ന സ്‌കൂട്ടറായും ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ മാറിയെന്ന് ഒല ഇലക്ട്രിക്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജൂലൈ 15നു വൈകിട്ടാണ് ഒല ഇലക്ട്രിക് അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്.  തുടര്‍ച്ചയായ ബുക്കിംഗിലൂടെ ഉപഭോക്താക്കളില്‍ നിന്ന്  അഭൂതപൂര്‍വമായ ഡിമാന്‍ഡിനാണ് ഒല സാക്ഷ്യം വഹിക്കുന്നത്. 

കമ്പനിയുടെ ആദ്യ ഇലക്ട്രിക് വാഹനത്തിന്, ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന അതിഗംഭീരമായ പ്രതികരണത്തില്‍ ആവേശഭരിതനാണെന്ന് ഒല ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഉപഭോക്തൃ മുന്‍ഗണനകള്‍ വൈദ്യുത വഹനങ്ങളിലേക്ക്  മാറുന്നതിനുള്ള വ്യക്തമായ സൂചനയാണിതെന്നും ഒല സ്‌കൂട്ടര്‍ ബുക്ക് ചെയ്‍ത് ഇവി വിപ്ലവത്തില്‍ പങ്കുചേര്‍ന്ന എല്ലാ ഉപഭോക്താക്കള്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്‍പീഡ്, ഏറ്റവും വലിയ ബൂട്ട് സ്പേസ്, അതിനനൂതന സാങ്കേതികവിദ്യ തുടങ്ങിയവ, ഒല ഇലക്ട്രിക്കില്‍ നിന്നുള്ള വിപ്ലവകരമായ ഉത്പന്നത്തെ  ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌കൂട്ടറാക്കി മാറ്റുന്നു. എല്ലാവര്‍ക്കും പ്രാപ്യമാവുന്ന രീതിയിലായിരിക്കും സ്‌കൂട്ടറിന്റെ വില നിശ്ചയിക്കുക. വരും ദിവസങ്ങളില്‍ സ്‌കൂട്ടറിന്റെ സവിശേഷതകളും വിലയും ഒല വെളിപ്പെടുത്തും.

തമിഴ്‍നാട്ടില്‍ നിര്‍മാണത്തിലുള്ള ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ കമ്പനിയുടെ അത്യാധുനിക ഇരുചക്ര വാഹന ഫാക്ടറിയില്‍ നിന്നാണ് ഒല സ്‌കൂട്ടര്‍ ലോകത്തിനായിനിര്‍മിക്കുന്നത്. ഫാക്ടറിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നും പ്രതിവര്‍ഷം 10 ദശലക്ഷം വാഹനങ്ങളെന്ന സമ്പൂര്‍ണ ഉത്പാദന ശേഷി അടുത്ത വര്‍ഷത്തോടെ കൈവരിക്കുമെന്നും കമ്പനി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം