
തിരുവനന്തപുരം: ആഘോഷങ്ങളുടെ പേരില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് സംസ്ഥാനത്ത് നിന്നും പുതിയൊരു വാര്‍ത്തകൂടി. ഇത്തവണ ഇരയായത് ഒരു അമ്മയും മകനുമാണ്.
ഓണാഘോഷത്തിന്‍റെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഘോഷയാത്രക്കിടെ ജീപ്പ് തട്ടി വഴിയാത്രക്കാരായ അമ്മക്കും മകനും പരിക്കേറ്റു. തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം. പെരിങ്ങമല ഇക്ബാൽ കോളജിലെ വിദ്യാർത്ഥികൾ നടത്തിയ ആഘോഷത്തിനിടെയാണ് അപകടം.
ബൈക്കുകള്‍ നൂറോളം വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭ്യാസ പ്രകടനങ്ങളാണ് അപകടത്തില്‍ കലാശിച്ചത്. ഘോഷയാത്രയിലുണ്ടായിരുന്ന തുറന്ന ജീപ്പാണ് വഴിയാത്രക്കാരെ ഇടിച്ചുവീഴ്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ ഗതാഗതം വിദ്യാർത്ഥികൾ സ്‍തംഭിപ്പിക്കുകയും ചെയ്‍തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
റാലിയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.