ഇത്തരം ബൈക്ക് ഉടമകളിൽ നിന്ന് പാർക്കിംഗ് ഫീസ് ഈടാക്കാൻ ഈ നഗരം!

By Web TeamFirst Published Jun 28, 2022, 3:39 PM IST
Highlights

ശബ്‍ദ- വായു മലിനീകരണ നിരക്ക് കുറയ്ക്കാൻ  പ്രദേശത്തെ സർക്കാർ ലക്ഷ്യമിടുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം

ന്തരിക ജ്വലന-എഞ്ചിൻ മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്ന യാത്രക്കാരിൽ നിന്ന് സെപ്‍റ്റംബർ മുതൽ ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ പാർക്കിംഗിന് ഫീസ് ഈടാക്കും എന്ന് റിപ്പോര്‍ട്ട്. ശബ്‍ദ- വായു മലിനീകരണ നിരക്ക് കുറയ്ക്കാൻ  പ്രദേശത്തെ സർക്കാർ ലക്ഷ്യമിടുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ പ്രമുഖരുടെ വീട്ടുമുറ്റങ്ങളിലെ ഇന്നോവകള്‍, ആ രഹസ്യം തേടി വാഹനലോകം!

ഒപ്പം ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ ഉടമകൾക്ക് അവരുടെ വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാൻ അനുവദിക്കുമെന്ന് സിറ്റി ഹാൾ അധികൃതർ വ്യക്തമാക്കിയതായും റോയിട്ടേഴ്‍സിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നീക്കം സോഷ്യലിസ്റ്റ് മേയർ ആനി ഹിഡാൽഗോയുടെ പ്രചാരണ വാഗ്ദാനവുമായി യോജിപ്പിച്ച് ജനുവരിയിൽ ആരംഭിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും കാലതാമസം നേരിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാങ്ങാന്‍ ഒരാളുപോലുമില്ല, ഇന്ത്യയില്‍ 'സംപൂജ്യരായി' ഈ ബൈക്ക് കമ്പനി!

ഈ നീക്കത്തിന് പിന്നിലെ മറ്റൊരു ലക്ഷ്യം നഗരം പൊതു ഇടം മികച്ച രീതിയിൽ നിയന്ത്രിക്കാൻ ലക്ഷ്യമിടുന്നുവെന്നതാണ്, പാരീസ് മൊബിലിറ്റി മേധാവി ഡേവിഡ് ബെല്ലിയാർഡ്, ഒരു പരിസ്ഥിതി ശാസ്ത്രജ്ഞൻ കൂടിയായ ഫ്രാൻസിൻഫോ റേഡിയോ സന്ദേശത്തിൽ പറഞ്ഞു. "പാർക്കിംഗിന്റെ കാര്യത്തിൽ വളരെയധികം അരാജകത്വമുണ്ട്. കൂടാതെ ശല്യപ്പെടുത്തുന്ന ശബ്ദത്തിന്റെ അളവും മലിനീകരണവും കുറയ്ക്കേണ്ടതുണ്ട്," ബെല്ലിയാർഡ് പറഞ്ഞു.

വീണ്ടും കോപ്പിയടിച്ച് ചൈനീസ് കമ്പനി, ഇത്തവണ ഇരയായത് ഈ ബൈക്ക്!

ജ്വലന എഞ്ചിൻ മോട്ടോർസൈക്കിളുകളുടെ പാർക്കിംഗ് ഫീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് ജ്വലന-എഞ്ചിൻ കാറുകളുടെ പാർക്കിംഗ് ഫീസിനെക്കാൾ വളരെ കുറവായിരിക്കുമെന്നാണ് സൂചനകള്‍.  ഫ്രഞ്ച് തലസ്ഥാനത്തെ 11 സെൻട്രൽ ജില്ലകളിൽ പാർക്ക് ചെയ്യുന്നതിന് നോൺ റസിഡന്റ് മോട്ടോർസൈക്കിൾ യാത്രക്കാർക്ക് മണിക്കൂറിന് മൂന്ന് യൂറോ നൽകേണ്ടിവരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള ചെലവിന്റെ പകുതിയോളം വരും.

 എത്ര ഒളിപ്പിച്ചാലും ആരും ഒന്ന് നോക്കി പോകും; മുൻവശവും പിൻവശവും മറച്ച് ഒരു വണ്ടി നിരത്തിൽ!

സമീപ വർഷങ്ങളിൽ, ജ്വലന കാറുകൾക്കുള്ള പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ പാരീസിലെ യാത്രക്കാരെ  കൂടുതൽ പരിസ്ഥിതി സൗഹൃദ ഗതാഗത ഓപ്ഷനുകളിലേക്ക് നയിക്കാൻ മേയർ ഹിഡാൽഗോ പുതിയ ബൈക്ക് പാതകളുടെ ഒരു ശൃംഖലയും നിർമ്മിച്ചു.

മറ്റ് രാജ്യങ്ങളില്‍ ഉശിരന്‍, ഇന്ത്യയില്‍ തവിടുപൊടി; ഈ കാറിന്‍റെ സുരക്ഷയില്‍ ആശങ്കയെന്ന്..

അതേസമയം ജ്വലന എഞ്ചിൻ വാഹനങ്ങളിൽ നിന്ന് പാർക്കിംഗ് ഫീസ് ഈടാക്കുന്ന പുതിയ നീക്കത്തിൽ നഗരവാസികള്‍ക്കിടില്‍ ഭിന്നത ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോട്ടോർ സൈക്ലിംഗ് സംഘടനകളും പാരീസിലെ യാഥാസ്ഥിതിക പ്രതിപക്ഷവും മോട്ടോർ ബൈക്ക് പാർക്കിംഗ് ഫീ പ്ലാനിനെ ഒരു പുതിയ നികുതി എന്നാണ് വിളിക്കുന്നത്. അത് യഥാർത്ഥത്തിൽ തിരക്ക് കുറയ്ക്കാൻ സഹായിക്കില്ല എന്നും അവര്‍ പറയുന്നു.  എന്നാല്‍ സൈക്കിൾ യാത്രക്കാരെയും പെകോഡസ്ട്രിയന്മാരെയും പ്രതിനിധീകരിക്കുന്ന മറ്റ് ചില ഗ്രൂപ്പുകൾ ഈ നീക്കത്തെ സ്വാഗതം ചെയ്‍തിട്ടുണ്ട്.

കാര്‍ യാത്രകളിലെ ഛര്‍ദ്ദിയും മനംപുരട്ടലും, ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

click me!