പെട്രോള്‍ എഞ്ചിന്‍ റേഞ്ച് റോവര്‍ സ്‍പോര്‍ട് ഇന്ത്യയില്‍

By Web TeamFirst Published May 31, 2019, 11:23 AM IST
Highlights

019 റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ 2.0 L പെട്രോള്‍ ഡെറിവേറ്റീവുകള്‍ 86.71 ലക്ഷം രൂപ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ

മുംബൈ: 2019 റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ 2.0 L പെട്രോള്‍ ഡെറിവേറ്റീവുകള്‍ 86.71 ലക്ഷം രൂപ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

എസ്, എസ്ഇ, എച്ച്എസ്ഇ എന്നീ ട്രിമ്മുകളില്‍ ലഭ്യമാകുന്ന പുതിയ ഡെറിവേറ്റീവിന് 221 kW കരുത്തും 400 Nm ഉയര്‍ന്ന ടോര്‍ക്കും നല്‍കുന്ന ട്വിന്‍-സ്‌ക്രോള്‍ ടര്‍ബോ ചാര്‍ജര്‍ സഹിതമുള്ള 2.0 L പെട്രോള്‍ എന്‍ജിനാണ് കരുത്തു പകരുന്നത്.  

ഡ്രൈവിംഗ് ആനന്ദം, ഇന്ധനക്ഷമത, സമാനതകളില്ലാത്ത കാര്യക്ഷമതയോടെയുള്ള പരിഷ്‌ക്കരണം എന്നിവ സംയോജിപ്പിക്കുന്ന റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ഏറ്റവും മികച്ച അനുപാതങ്ങളുള്ളതും ഊര്‍ജസ്വലത നിറഞ്ഞ ഡിസൈന്‍ ഭംഗി കൂടുതല്‍ മെച്ചപ്പെടുത്തുന്നതും സ്ലൈഡിംഗ് പനോരമിക് റൂഫ്, പവേഡ് ടെയ്ല്‍ ഗേറ്റ് തുടങ്ങിയ സമകാലിക അനുഭവം ലഭ്യമാക്കുന്നതുമാണെന്നുമാണ് കമ്പനിയുടെ അവകാശവാദം.  ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രൊട്ടക്റ്റ്, കണ്‍ട്രോള്‍ പ്രോ, പാര്‍ക്ക് പാക്ക്, സ്മാര്‍ട്ട്‌ഫോണ്‍ പാക്ക്, ക്യാബിന്‍ എയര്‍ ഐണൈസേഷന്‍ വിസ്മയകരമായ ഫീച്ചറുകളുടെ നിരയാണ് 2019 റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിനു വേണ്ടി തയാറാക്കിയിരിക്കുന്നത്.   

മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവത്തില്‍ സാങ്കേതികവിദ്യ തടസരഹിതമായി സംയോജിപ്പിക്കുന്ന റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ടച്ച് പ്രോ ഡ്യുവോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 31.24cm (12.3) ഇന്ററാക്ടീവ് ഡ്രൈവര്‍ ഡിസ്‌പ്ലേ, ഫുള്‍ കളര്‍ ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ സമകാലിക ഇന്റീരിയറും ആധുനിക ഫീച്ചറുകളും സഹിതമാണെത്തുന്നത്. 

ഇന്ത്യയിലെ ലാന്‍ഡ് റോവര്‍ ഉത്പന്ന നിരയ്ക്ക് ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ വിജയം അവിഭാജ്യ ഘടകമായിരുന്നുവെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ആര്‍ഐഎല്‍) പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സൂരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മോഡല്‍ ഇയര്‍ 2019 2.0 L പെട്രോള്‍ ഡെറിവേറ്റീവ് ആകര്‍ഷകവും വിസ്മയകരവുമായ വിലയില്‍ ഫ്‌ളാഗ്ഷിപ്പ് മോഡലിന്റെ മൂല്യം വീണ്ടുമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 

click me!