ഒന്നുപോരാ, 3.15 കോടിയുടെ ലംബോര്‍ഗിനി രണ്ടാമതും വാങ്ങി ജനപ്രിയ ഗായകന്‍!

By Web TeamFirst Published Jul 30, 2022, 12:55 PM IST
Highlights

രണ്ടാമത്തെ ഈ ഉറൂസിനെ കൂടാതെ കോടികള്‍ വിലയുള്ള നിരവധി ആഡംബര വാഹനങ്ങള്‍ അദ്ദേഹത്തിന്‍റെ ഗാരേജില്‍ ഉണ്ട്

ടോപ്പ് ടക്കര്‍ , ഡ്രൈവിംഗ് സ്ലോ തുടങ്ങിയ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ റാപ്പര്‍ ഗായകനാണ് ബാദ്‍ഷാ. അദ്ദേഹം ഒരു ആഡംബര കാര്‍ പ്രേമി കൂടിയാണ്. ഇപ്പോഴിതാ പുതിയൊരു ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കിയിരിക്കുകയാണ് ഗായകന്‍.  ബാദ്ഷാ വാങ്ങിയ പുതിയ എസ്‌യുവിക്ക് നിയോ നോക്റ്റിസ് പെയിന്റ് സ്‍കീമിൽ 22 ഇഞ്ച് റിമ്മുകൾ ലഭിക്കുന്നു. നിലവിൽ ലംബോർഗിനിയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നമാണ് ഉറുസ്. ഉറൂസിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 3.15 കോടി മുതലാണ്. ഉയര്‍ന്ന പതിപ്പായ പേൾ ക്യാപ്‌സ്യൂൾ പതിപ്പിന് 3.43 കോടി രൂപ വരെ ഈ വില ഉയരുന്നു (എക്സ്-ഷോറൂം). 

ആഡംബരത്താല്‍ 'അവാര്‍ഡിതര്‍', കോടികളുടെ കാറുകളാല്‍ സമ്പന്നം ഈ ഗായകരുടെ ഗാരേജുകള്‍!

അതേസമയം ഈ കാർ ബാദ്ഷായുടെ രണ്ടാമത്തെ ലംബോർഗിനി ഉറൂസ് കൂടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം അദ്ദേഹം മുമ്പ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് ലംബോര്‍ഗിനി ഉറൂസ് വാങ്ങിയിരുന്നു.  മനോഹരമായ റോസോ ആന്ററോസ് ഷേഡിലുള്ളതാണ് ഈ ഉറൂസ്. ഒരു റോൾസ് റോയ്‌സ് റൈത്തും അദ്ദേഹത്തിന്‍റെ ഗാരേജില്‍ നേരത്തെ തന്നെ ഉണ്ട്. റോൾസ് റോയ്‌സ് റൈത്ത് ഇന്ത്യയിൽ വളരെ അപൂർവമാണ്.  ഒപ്പം ഔഡി ക്യു8ഉം ബാദ്ഷായുടെ സമ്പന്നമായ ഗാരേജില്‍ ഉണ്ട്.

അടുത്തിടെയാണ് ബാദ്ഷാ ഈ ഏറ്റവും പുതിയ ഔഡി ക്യു8 സ്വന്തമാക്കിയത്. 2022 മെയ് മാസത്തില്‍ ആണ് മെറ്റാലിക് ഡ്രാഗൺ ഓറഞ്ച് നിറത്തിലുള്ള പുതിയ ഔഡി ക്യു8 ആണ് ഗായകന് ലഭിച്ചത്. 1.4 കോടിയോളം രൂപ വില വരുന്ന ഈ ഔഡിയും ആള്‍ക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നു. ഒപ്പം ബി‌എം‌ഡബ്ല്യു 640 ഡി, ജാഗ്വാർ സെഡാൻ എന്നിവ ഉൾപ്പെടെ മറ്റ് ആഡംബര ബ്രാൻഡഡ് വാഹനങ്ങളുടെ ഒരു ശ്രേണിയും ബാദ്ഷായ്ക്ക് ഉണ്ട്. 

1.4 കോടിയുടെ ഔഡി വാങ്ങി ജനപ്രിയ ഗായകന്‍! 

അതേസമയം ലംബോര്‍ഗിനി ഉറൂസിനെപ്പറ്റി പറയുമ്പോള്‍, കാല്‍ നൂറ്റാണ്ടിന് ശേഷം ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോര്‍ഗിനിയുടെ നിരയില്‍ പിറവിയെടുത്ത രണ്ടാം എസ്‌യുവിയാണ് ഉറൂസ് . 1980-കളിൽ പുറത്തിറക്കിയ LM002-ന് ശേഷം ലംബോര്‍ഗിനിയുടെ രണ്ടാമത്തെ എസ്‌യുവിയാണ് ഉറുസ്. LM002 പരുക്കനായ ഒരു എസ്‌യുവിയായിരുന്നു. അതേസമയം ഉറൂസിന് വളരെ സ്‌പോർട്ടിയറും ശക്തവും ആക്രമണാത്മക രൂപവുമാണ്. ഉറൂസ് 2017 ഡിസംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കുകയും 2018 ജനുവരിയിൽ ഇന്ത്യയില്‍ എത്തിക്കുകയും ചെയ്‍തു.  4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ZF-ൽ നിന്ന് ലഭിക്കുന്ന 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു.

3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത. 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ബ്രേക്ക് ചെയ്താല്‍ 33.7 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‍യുവി എന്ന സവിശേഷതയുമുള്ള വാഹനമാണ് ഉറൂസ്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സൂപ്പര്‍ എസ്‌യുവി.

സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് സ്വന്തമാക്കി ബിഗ് ബോസ് താരം

ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. 5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്. ഫോക്‌സ്വാഗണിന്റെ എംഎല്‍ബി ഇവോ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന സൂപ്പര്‍ എസ്‌യുവിയാണ് ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്.

അവതരണം മുതല്‍ തന്നെ പ്രീമിയം എസ്‌യുവികളിലെ ടോപ്പ് സെല്ലിങ്ങ് പട്ടം ഉറുസിന് സ്വന്തമായിരുന്നു.  2022 ജൂണിൽ, ലംബോർഗിനി 20,000ത്തെ യൂണിറ്റ് ഉറുസ് നിർമ്മിച്ചതായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, നിർമ്മാതാവ് ഇന്ത്യയിൽ 200 ഉറുസ് എസ്‌യുവികൾ വിതരണം ചെയ്തിട്ടുണ്ട്. ഉറൂസ് വാങ്ങുന്നവരിൽ 80 ശതമാനം പേരും ആദ്യമായി ലംബോർഗിനി വാങ്ങുന്നതായും ലംബോർഗിനി പറയുന്നു.

10 കോടിയുടെ ആഡംബര വണ്ടി രണ്ടാമതും വാങ്ങി കൊവിഡ് വാക്സിന്‍ കമ്പനി മുതലാളി!

click me!