
കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ, ഡോക്ടർമാർ, അധ്യാപകർ എന്നിവർക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ. നിലവിലുള്ള ഉത്സവ ഓഫറുകൾക്കൊപ്പം 22,000 രൂപ വരെ അധിക ഡിസ്‌കൗണ്ടായി ഈ ഓഫർ ലഭിക്കുമെന്നാണ് കാര്‍വാലെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓഫർ വാഗ്ദാനം ചെയ്യുന്ന മോഡലുകളിൽ ക്വിഡ്, ഡസ്റ്റർ, ട്രൈബർ എന്നീ മോഡലുകൾ ഉൾപ്പെടുന്നു. റിപ്പോർട്ട് അനുസരിച്ച് റെനോ ഡസ്റ്റർ, 1.3 ലിറ്റർ വേരിയന്റിൽ 70,000 രൂപ കിഴിവും, 20,000 രൂപ ലോയൽറ്റി ബോണസും, മൂന്ന് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ ഈസി-കെയർ പാക്കേജും റെനോ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ട്രൈബർ എംപിവിക്ക് 30,000 രൂപയും ഡിസ്‌കൗണ്ടും ക്വിഡ് ഹാച്ച്ബാക്കിന് 40,000 രൂപ ഡിസ്‌കൗണ്ടും റെനോ നൽകുന്നു.
ഉപഭോക്താക്കൾക്കായി ഫിനാൻസ് ഓഫറുകളും റെനോ നൽകിയിട്ടുണ്ട്. ക്വിഡ്, ട്രൈബർ എന്നിവയുടെ 3.99 ശതമാനം റിബേറ്റ് ചെയ്ത പലിശ നിരക്കും ഇതിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.