ഒരു ലക്ഷം രൂപ വിലക്കിഴിവില്‍ ഡസ്റ്റര്‍, ഓഫറുകളുമായി റെനോയും

By Web TeamFirst Published Sep 18, 2019, 4:56 PM IST
Highlights

വാഹന വിപണിയില്‍ പ്രതിസന്ധിക്കിടെ ഓഫറുകളുമായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയും.

വാഹന വിപണിയില്‍ പ്രതിസന്ധിക്കിടെ ഓഫറുകളുമായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയും. ഡസ്റ്റര്‍, ക്വിഡ്, ലോഡ്‍ജി, ക്യാപ്‍ചര്‍ എന്നീ മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് സെപ്റ്റംബര്‍ ഓഫ് എന്ന പേരില്‍ കമ്പനി നല്‍കുന്നത്. വിവിധ മോഡലുകള്‍ക്കും വകഭേദങ്ങള്‍ക്കും അനുസരിച്ചാണ് ഇളവുകള്‍ നല്‍കുന്നത്. 

ചെറു എസ്‌യുവിയായ ഡസ്റ്ററിന്റെ പഴയ മോഡലിന്റെ ഡീസല്‍ പതിപ്പിന് ഒരുലക്ഷം രൂപ വരെ ഇളവും പെട്രോള്‍ പതിപ്പിന് 30,000 രൂപ വരെ ഇളവും ലഭിക്കും. കൂടാതെ മുന്‍ റെനോ ഉപഭോക്താക്കള്‍ക്ക് ലോയലിറ്റി ബോണസും ലഭിക്കും. പുതിയ ഡസ്റ്ററിന് ലോയലിറ്റി ബോണസായി 10,000 രൂപയും എക്‌സ്‌ചേഞ്ചിന് 20,000 രൂപയുമാണ് നല്‍കുന്നത്.

റെനോ ക്യാപ്‍ചറിന് എക്‌സ്‌ചേഞ്ച് ബെനിഫിറ്റായി 1 ലക്ഷം രൂപ ലഭിക്കും. ചെറു കാറായ ക്വിഡിന് 4 വര്‍ഷം വരെ വാറന്റിയും സീറോ ഡൗണ്‍ പേമെന്റും 20,000 വരെ ഇളവുകളും നല്‍കുന്നുണ്ട്. കൂടാതെ ഒരു രൂപയ്ക്ക് ഇന്‍ഷുറന്‍സോ അല്ലെങ്കില്‍ ഒരു രൂപയ്ക്ക് നാല് വര്‍ഷം 40,000 കിലോമീറ്റര്‍ മെയിന്റനന്‍സ് പാക്കേജും സ്വന്തമാക്കാം.

എംപിവിയായ ലോഡ്‍ജിയുടെ സ്റ്റാന്‍ഡേര്‍ഡിനും ആര്‍എക്‌സ്ഇ 85 പിഎസ് പതിപ്പിനും 30,000 രൂപ വരെ ഇളവും ലഭിക്കും. കൂടാതെ സ്റ്റെപ്പ് എവേ മോഡലിന് 1 രൂപയ്ക്ക് ഇന്‍ഷുറന്‍സും ലഭിക്കും കോര്‍പ്പറേറ്റ് ഓഫറായി 5000 രൂപ വരെ ഡിസൗണ്ടും ഉള്‍പ്പെടുന്നതാണ് റെനോയുടെ ഓഫറുകള്‍. 

click me!