600 കിമീ മൈലേജ്, പുത്തന്‍ വാഹനവുമായി റെനോ

By Web TeamFirst Published Apr 12, 2020, 4:56 PM IST
Highlights

പുതിയ ഇലക്ട്രിക്ക് ക്രോസ് ഓവര്‍ കണ്‍സെപ്റ്റ് മോഡലുമായി ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ.

പുതിയ ഇലക്ട്രിക്ക് ക്രോസ് ഓവര്‍ കണ്‍സെപ്റ്റ് മോഡലുമായി ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ. വാഹനത്തെ 2020 ഒക്ടോബറില്‍ നടക്കുന്ന പാരീസ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാനാണ് പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന വാഹനത്തെ കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ പ്രദര്‍ശനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് പാരീസ് ഓട്ടോഷോയില്‍ പ്രദര്‍ശനത്തിന് കമ്പനി തയ്യാറാക്കുന്നത്.

CMF-EV പ്ലാറ്റ് ഫോമിലാണ് ഇലക്ട്രിക്ക് ക്രോസ് ഓവര്‍ കണ്‍സെപ്റ്റ് മോഡലായ വാഹനത്തിന്റെ നിര്‍മ്മാണം. മോര്‍ഫസ് കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഡിസൈനായിരിക്കും ഈ ഇലക്ട്രിക്ക് വാഹനത്തിനും. റെനോയുടെ എസ്‌യുവി മോഡലായ ക്യാപ്ച്ചറുമായി സാദൃശ്യമുള്ള വാഹനമായിരിക്കും ഇലക്ട്രിക്ക് ക്രോസ് ഓവര്‍. 4.2 മീറ്ററായിരിക്കും ഈ വാഹനത്തിന്റെ നീളം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 600 കിലോമീറ്റര്‍ വരെ വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 

നിലവില്‍ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് HBC എന്ന കോഡ് നാമത്തില്‍ പുതിയൊരു വാഹനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റെനോ. വിപണിയില്‍ എത്തിയാല്‍ കിഗര്‍ എന്നായിരിക്കും വാഹനത്തിന്റെ പേരെന്നും സൂചനയുണ്ട്. മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നിവയോട് മത്സരിക്കാനിരുങ്ങുന്ന ഈ വാഹനത്തെ 2020 ജൂലൈയോടെ വാഹനത്തെ വിപണിയില്‍ എത്തിച്ചേക്കും. 

click me!