ഇതാണ് പുതിയ ഹാരിയറില്‍ ടാറ്റ കരുതി വച്ചിരിക്കുന്ന ആ മാജിക്ക്!

Published : Sep 15, 2022, 09:52 AM IST
 ഇതാണ് പുതിയ ഹാരിയറില്‍ ടാറ്റ കരുതി വച്ചിരിക്കുന്ന ആ മാജിക്ക്!

Synopsis

 2023 പകുതിയോടെ ഹാരിയർ ഇവിയെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

ഴിഞ്ഞ വർഷം, ടാറ്റ മോട്ടോഴ്‌സ് 2025-ഓടെ എട്ട് പുതിയ ഇലക്ട്രിക്ക് വാഹനങ്ങൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ, ടാറ്റ മോട്ടോഴ്‌സ് 2027 ഓടെ 10 പുതിയ മോഡലുകളുമായി ഇലക്ട്രിക് വെഹിക്കിൾ  ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കാനുള്ള പദ്ധതിയും ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട് . ബ്രാൻഡിന്റെ ഭാവി ഇലക്ട്രിക് എസ്‌യുവികളുടെ പ്രിവ്യൂവിലൂടെ വാഹന നിർമ്മാതാവ് അടുത്തിടെ കര്‍വ്വ് ഇവി , അവിന്യ ഇവി കൺസെപ്‌റ്റുകൾ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ 2023 പകുതിയോടെ ഹാരിയർ ഇവിയെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

"ഈ വണ്ടി എടുക്കാന്‍ തോന്നിയത് നിയോഗം.." ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഗായിക, കയ്യടിച്ച് ജനം!

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ടാറ്റ ഹാരിയർ ഇലക്ട്രിക് ഇപ്പോൾ അതിന്റെ ആൽഫ പരീക്ഷണ ഘട്ടത്തിലേക്ക് പ്രവേശിച്ചു. അതായത്, മോഡൽ പ്രതീക്ഷകൾക്ക് അനുസൃതമായി പ്രവർത്തിക്കുമോ എന്ന് സാധൂകരിക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇല്ല. എങ്കിലും ടാറ്റ ഹാരിയർ ഇലക്ട്രിക് 2023 പകുതിയോടെ നിരത്തിലിറങ്ങിയേക്കും എന്നാണ് ടീം ബിഎച്ച്പിയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒപ്പം ടാറ്റ പഞ്ച് ഇവി നിലവിൽ അതിന്റെ ബീറ്റ പരീക്ഷണ ഘട്ടത്തിലാണെന്നും 2023ൽ അരങ്ങേറ്റം കുറിക്കാനാകുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. 

ഈ വർഷത്തെ ലോക ഇവി ദിനത്തിൽ, ടാറ്റ ടിയാഗോ ഇവി അവതരിപ്പിക്കാനുള്ള പദ്ധതി ടാറ്റാ മോട്ടോഴ്‍സ് പ്രഖ്യാപിച്ചിരുന്നു . കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറായിരിക്കും ഇത്. വരും ആഴ്ചകളിൽ മോഡൽ വിൽപ്പനയ്‌ക്കെത്തും. ടിയാഗോ EV ടിഗോറിന്റെ 26kWh അല്ലെങ്കിൽ നെക്സോണിന്റെ 30.2kWh ബാറ്ററി പാക്ക് ഉപയോഗിച്ചേക്കാമെന്ന് ഊഹാപോഹങ്ങൾ വ്യാപകമാണ്. ഫുൾ ചാർജ് ചെയ്താൽ ഏകദേശം 300 കി.മീ ആയിരിക്കും ഇതിന്റെ റേഞ്ച്. 2023ൽ ടിയാഗോ ഇവിക്ക് ശേഷം ടാറ്റ ആൾട്രോസ് ഇവി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

"തീര്‍ന്നെന്ന് കരുതി, പക്ഷേ.."കണ്ണീരോടെ ആ കഥ പറഞ്ഞ് ടിയാഗോ ഉടമ, ടാറ്റയ്ക്ക് കയ്യടിച്ച് ജനം!

കമ്പനിയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകളില്‍ ടാറ്റ മോട്ടോഴ്‌സ് ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് പരീക്ഷിച്ചുവരുന്നു. ഈ മോഡലിന് അകത്തും പുറത്തും ശ്രദ്ധേയമായ മാറ്റങ്ങൾ ലഭിക്കും. എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് 150 ബിഎച്ച്‌പി നൽകുന്ന പുതിയ 1.5 എൽ ടർബോ പെട്രോൾ എഞ്ചിനുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. 2.0L ക്രിയോടെക് ഡീസൽ മോട്ടോറിനൊപ്പം ഇത് തുടർന്നും ലഭ്യമാകും. ഇത് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ലഭിക്കും. 2023 ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സ്യൂട്ടിനൊപ്പം ഒരു കൂട്ടം പുതിയ സവിശേഷതകളും നൽകിയേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം