Rolls-Royce Ghost Black Badge : റോൾസ് റോയ്സ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് ഇന്ത്യയിലേക്ക്

By Web TeamFirst Published Jan 13, 2022, 2:48 PM IST
Highlights

നിലവിൽ വിപണിയിലുള്ള എല്ലാ പ്രൊഡക്ഷൻ കാറുകളിലും ലഭ്യമായതിൽ വെച്ച് ഏറ്റവും ഇരുണ്ട ബ്ലാക്ക് നിറമാണ് പുതിയ ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജിനെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വരുന്ന മാസങ്ങളിൽ റോൾസ് റോയ്സ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് (Rolls-Royce Ghost Black Badge) ഇന്ത്യയിൽ അവതരിപ്പിക്കുന്നു. സ്റ്റാൻഡേർഡ് ഗോസ്റ്റിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ വെളിപ്പെടുത്തിയ ഗോസ്റ്റ് ബ്ലാക്ക് ബാഡ്‌ജിന്, ഇരുണ്ട സ്റ്റൈലിംഗ് ഘടകങ്ങൾക്കൊപ്പം മെച്ചപ്പെട്ട ഡ്രൈവിംഗ് ഡൈനാമിക്‌സ് വാഗ്ദാനം ചെയ്യുന്നതിനായി റീ-ട്യൂൺ ചെയ്ത മെക്കാനിക്കലുകൾ ലഭിക്കുന്നു.

ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് സ്റ്റാൻഡേർഡ് ഗോസ്റ്റിനെക്കാൾ 29hp, 50Nm എന്നിവ വികസിപ്പിക്കുന്നു. റീ-ട്യൂൺ ചെയ്ത സസ്പെൻഷൻ, ഓൾ-വീൽ ഡ്രൈവ്, ഓൾ-വീൽ സ്റ്റിയറിംഗ് എന്നിവ ലഭിക്കുന്നു. ഇരുണ്ട സൗന്ദര്യവർദ്ധക ഘടകങ്ങൾ അതിനെ വേറിട്ട് നിർത്തുന്നു. രണ്ടാം തലമുറ ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജിന്റെ ലോഞ്ച് റോൾസ് റോയ്‌സിന്റെ ഏഷ്യാ പസഫിക് റീജിയണൽ സെയിൽസ് മാനേജർ സാങ്‌വൂക്ക് ലീ സ്ഥിരീകരിച്ചു. ഇന്ത്യൻ വിപണിയിലെ പ്രകടനത്തെക്കുറിച്ച്,  റോൾസ്-റോയ്‌സ് “ഉപഭോക്തൃ താൽപ്പര്യം വർധിപ്പിക്കുന്നതിനൊപ്പം തിരിച്ചുവരവിന്റെ നല്ല സൂചനകൾ കാണുന്നു” എന്ന് ലീ പറഞ്ഞു.

നിലവിൽ വിൽക്കുന്ന ഓരോ നാല് റോൾസ്-റോയ്സുകളിൽ ഒരെണ്ണം ബ്ലാക്ക് ബാഡ്ജ് മോഡലാണ്. നിലവിൽ വിപണിയിലുള്ള എല്ലാ പ്രൊഡക്ഷൻ കാറുകളിലും ലഭ്യമായതിൽ വെച്ച് ഏറ്റവും ഇരുണ്ട ബ്ലാക്ക് നിറമാണ് പുതിയ ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജിനെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിൽ 45 കിലോഗ്രാം പെയിന്റ് അടങ്ങിയിട്ടുണ്ടെന്നും റോൾസ് റോയ്സ് അവകാശപ്പെടുന്നു. ആഡംബര സെഡാന് വേണ്ടി 44,000 'റെഡി-ടു-വെയർ' എക്സ്റ്റീരിയർ നിറങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാമെന്നും അല്ലെങ്കിൽ മൊത്തത്തിൽ ഒരു നിറം തിരഞ്ഞെടുക്കാമെന്നും റോൾസ് റോയ്സ് പറയുന്നു

വാഹനം അലുമിനിയം സ്‌പേസ് ഫ്രെയിം ബോഡിയിലാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ കൂടുതലും torque പുറപ്പെടുവിക്കുന്ന 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനിൽ നിന്ന് പവർ ലഭിക്കുന്നു. ഇത് ഇപ്പോൾ 591 bhp പരമാവധി കരുത്തും 900 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. അകത്ത്, ക്യാബിന് ഇരുണ്ട ഫിനിഷ്ഡ് ട്രിമ്മിംഗുകളും ക്യാബിന് ചുറ്റും വുഡ് വെനീറുകളും ലഭിക്കുന്നു

വെറും 4.5 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 96 കിലോമീറ്റർ വേഗത വാഹനം കൈവരിക്കുമെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നുത് ബോഡി റോൾ ഇല്ലാതാക്കാൻ, റോൾസ് റോയ്സ് വലിയ എയർ സ്പ്രിംഗുകൾ ആഢംബര കാറിൽ ഉപയോഗിച്ചിട്ടുണ്ട്. 2020-ൽ അരങ്ങേറ്റത്തിൽ, രണ്ടാം തലമുറ ഗോസ്റ്റിന്റെ വില ആരംഭിച്ചത് 6.95 കോടി രൂപയിൽ നിന്നാണ് (എക്സ്-ഷോറൂം). റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജിന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ പ്രീമിയം വില നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

click me!