Latest Videos

ബുള്ളറ്റുകളുടെ വില കൂട്ടി റോയല്‍ എന്‍ഫീല്‍ഡ്

By Web TeamFirst Published May 19, 2020, 4:16 PM IST
Highlights

ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫില്‍ഡിന്റെ ചില മോഡലുകളുടെ വില കൂടന്നു. 

ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫില്‍ഡിന്റെ ചില മോഡലുകളുടെ വില കൂടന്നു. ജനപ്രിയ മോഡലായ ബുള്ളറ്റ് 350ന്റെയും ക്ലാസിക് 350ന്റെയും വില കമ്പനി ഉയര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയ്ക്ക് 2755 രൂപ ഉയരും എന്നാണ് വിവരം. ഇരു മോഡലുകള്‍ക്കും ആദ്യമായാണ് കമ്പനി വില ഉയര്‍ത്തുന്നത്. ബി എസ് 6 ഹിമാലയന്റെ വിലയും കമ്പനി ഉയര്‍ത്തുന്നുണ്ട്. 2754 രൂപയാണ് ഹിമാലയന് കൂടുക.

സിംഗിള്‍ ചാനല്‍ എബിഎസിലാണ് ബിഎസ്6 ക്ലാസിക് 350 പുറത്തിറങ്ങുന്നത്. 1.57 ലക്ഷമാണ് മോഡലിന്റെ എക്‌സ് ഷോറൂം വില. വില ഉയര്‍ത്തിയതോടെ എക്‌സ് ഷോറൂം വില 1.60 ലക്ഷം ആയി. ചുവപ്പ്, ഹാഷ്, മെര്‍ക്കുറി സില്‍വര്‍, റെഡിഷ് റെഡ് എന്നീ കളറുകളിലാണ് 350 പുറത്ത് എത്തുന്നത്.

ഡ്യുവല്‍ ചാനല്‍ എബിഎസ് 1.68 ലക്ഷമാണ് എക്‌സ് ഷോറൂം വില. ആറ് കളര്‍ വേരിയന്റുകളില്‍ മോഡല്‍ ലഭ്യമാണ്. ക്രോം ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക്, സ്റ്റീല്‍ത്ത് ബ്ലാക്ക്, സ്‌റ്റോംറൈഡര്‍ സാന്‍ഡ്, എയര്‍ബോണ്‍ ബ്ലൂ, ഗണ്‍മെറ്റല്‍ ഗ്രേ എന്നീ നിറങ്ങളില്‍ മോഡല്‍ ലഭ്യമാണ്. കളര്‍ വേരിയേന്റുകള്‍ക്ക് അനുസരിച്ച് വിലയില്‍ നേരിയ മാറ്റമുണ്ട്.  2020 മാര്‍ച്ച് മാസത്തിലാണ് ബുള്ളറ്റ് 350 ബിഎസ്6 പതിപ്പിനെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ അവതരിപ്പിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്ക് ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള മോഡല്‍ എന്ന ഖ്യാതിയോടെയാണ് ബൈക്ക് വിപണിയില്‍ എത്തിയിരുന്നത്. 

click me!