ഫട്‍ ഫട് ശബ്‍ദം മുഴങ്ങിത്തുടങ്ങി, വേട്ടക്കാരന് പിന്നാലെ കാടിളക്കാൻ രണ്ട് ബുള്ളറ്റ് രാജകുമാരന്മാരും!

By Web TeamFirst Published Sep 23, 2022, 8:07 AM IST
Highlights

ഇതുകൊണ്ടൊന്നും റോയല്‍ എൻഫീല്‍ഡ് അവസാനിപ്പിക്കാൻ ഭാവമില്ല. രണ്ട് പുതിയ 650 സിസി ബൈക്കുകൾ, പുതിയ ഹിമാലയൻ 450, ഒരു പുതിയ തലമുറ ബുള്ളറ്റ് എന്നിവ ഉൾപ്പെടെ ഒന്നിലധികം പുതിയ മോട്ടോർസൈക്കിളുടെ പണിപ്പുരയിലാണ് നിലവില്‍ കമ്പനി. 

ക്കണിക്ക് ഇന്ത്യൻ ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് അടുത്തിടെയാണ് പുതിയ ഹണ്ടർ 350 മോട്ടോർസൈക്കിളിനെ രാജ്യത്ത് അവതരിപ്പിച്ചത്. ബ്രാൻഡിന്റെ ഏറ്റവും ഭാരം കുറഞ്ഞതും താങ്ങാനാവുന്നതുമായ ഈ മോട്ടോർസൈക്കിളിന്‍റെ വില 1.50 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും റോയല്‍ എൻഫീല്‍ഡ് അവസാനിപ്പിക്കാൻ ഭാവമില്ല. രണ്ട് പുതിയ 650 സിസി ബൈക്കുകൾ, പുതിയ ഹിമാലയൻ 450, ഒരു പുതിയ തലമുറ ബുള്ളറ്റ് എന്നിവ ഉൾപ്പെടെ ഒന്നിലധികം പുതിയ മോട്ടോർസൈക്കിളുടെ പണിപ്പുരയിലാണ് നിലവില്‍ കമ്പനി. പുതിയ ഷോട്ട്ഗൺ 650 ഉം പുതിയ ബുള്ളറ്റ് 350 ഉം അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ, അതായത്, മിക്കവാറും 2023 ന്റെ തുടക്കത്തിൽ പുറത്തിറക്കാൻ സാധ്യതയുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

'വേട്ടയ്ക്കിറങ്ങാൻ' റോയൽ എൻഫീൽഡ്; പുത്തൻ ഹിമാലയൻ മുതൽ 'ഷോട്ട് ഗൺ 650 വരെ, ആറ് മോട്ടോർസൈക്കിളുകൾ

റോയൽ എൻഫീൽഡ് പുതിയ ഷോട്ട്ഗൺ 650 ഇന്ത്യൻ റോഡുകളിൽ ആക്‌സസറികളോടെയും അല്ലാതെയും പരീക്ഷിക്കുന്നുണ്ട്. നവംബറിൽ നടക്കുന്ന EICMA 2022 മോട്ടോര്‍ ഷോയിൽ ഷോട്ട്ഗൺ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2021ലെ EICMA യിൽ അനാച്ഛാദനം ചെയ്ത GG650 ക്രൂയിസർ കൺസെപ്റ്റിൽ നിന്നുള്ള ഡിസൈൻ സൂചനകൾ ഷോട്ട്ഗൺ പങ്കിടുന്നു. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT 650 എന്നിവയ്ക്ക് അടിസ്ഥാനമിടുന്ന റോയല്‍ എൻഫീല്‍ഡിന്‍റെ 650cc പ്ലാറ്റ്‌ഫോമിലാണ് ഇത് രൂപകൽപ്പന ചെയ്‍ത് വികസിപ്പിച്ചിരിക്കുന്നത്.

പുതിയ ഹണ്ടറിന് സമാനമായി, പുതിയ റോയല്‍ എൻഫീല്‍ഡ് ഷോട്ട്ഗൺ 650 ഒന്നിലധികം വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും. മാത്രമല്ല, പുതിയ ബൈക്കിനൊപ്പം നിരവധി ആക്‌സസറികളും കമ്പനി വാഗ്ദാനം ചെയ്യും. 47 ബിഎച്ച്‌പിയും 52 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന അതേ 648 സിസി, പാരലൽ-ട്വിൻ, എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. മോട്ടോർസൈക്കിളിന് യുഎസ്‍ഡി ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ ചാനൽ എബിഎസ് സംവിധാനമുള്ള ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകളും ഉണ്ടാകും.

എന്‍ഫീല്‍ഡിന്‍റെ പുതിയ വേട്ടക്കാരനെക്കുറിച്ച് ഇതാ അറിയാവുന്നതെല്ലാം!

അതേസമയം പുതിയ തലമുറ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ന്റെ പ്രൊഡക്ഷൻ റെഡി പതിപ്പ് ഇന്ത്യൻ നിരത്തുകളിൽ ഒന്നിലധികം തവണ പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഇത് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ബുള്ളറ്റ് 350 പുതിയ മെറ്റിയർ 350, ഹണ്ടർ, പുതിയ ക്ലാസിക് 350 എന്നിവയ്ക്ക് അടിവരയിടുന്ന പുതിയ RE-യുടെ 'ജെ' പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 20.2 ഉൽപ്പാദിപ്പിക്കുന്ന 346 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് പുതിയ മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. ബിഎച്ച്പിയും 27എൻഎം ടോർക്കും. മോട്ടോർ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കും.

പുതിയ ബുള്ളറ്റ് 350 ചില ആധുനിക സവിശേഷതകളോടെ യഥാർത്ഥ ക്ലാസിക് സ്റ്റൈലിംഗ് നിലനിർത്തും. മോട്ടോർസൈക്കിളിൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളും സജ്ജീകരിക്കും. സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റത്തിനൊപ്പം മുന്നിലെ ഡിസ്‌ക്കും പിൻ ഡ്രം ബ്രേക്കുകളും ബൈക്കിലുണ്ടാകും.

ഒടുവില്‍ യുവരാജന്‍ 'പള്ളിവേട്ട'യ്ക്കിറങ്ങി, എതിരാളികള്‍ ജാഗ്രത!

click me!