നാലുകോടിയുടെ ഈ കരുത്തുറ്റ എസ്‌യുവി സ്വന്തമാക്കി സഞ്ജയ് ദത്ത്

Published : Aug 27, 2025, 08:47 PM IST
sanjay dutt

Synopsis

ബോളിവുഡ് താരം സഞ്ജയ് ദത്ത് മെഴ്‌സിഡസ്-മേബാക്ക് ജിഎൽഎസ് 600 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് സ്വന്തമാക്കി. ആഡംബര സവിശേഷതകളും ശക്തമായ എഞ്ചിനുമുള്ള ഈ എസ്‌യുവി നിരവധി ബോളിവുഡ് താരങ്ങളുടെയും ഇഷ്ടവാഹനമാണ്.

ബോളിവുഡ് താരം സഞ്ജയ് ദത്ത് ഒരു പുതിയ എസ്‌യുവി വാങ്ങി. മെഴ്‌സിഡസ്-മേബാക്ക് ജിഎൽഎസ് 600 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് അദ്ദേഹം സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ കാർ ഡെലിവറിയുടെ ഫോട്ടോകളും വീഡിയോകളും മെഴ്‌സിഡസ് മെയ്‌ബാക്ക് ഇന്ത്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഡ്യുവൽ-ടോൺ കളർ സ്‍കീമിലുള്ള മെഴ്‌സിഡസ് എസ്‌യുവിയാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത്. മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ നിരയിലെ മുൻനിര ആഡംബര എസ്‌യുവി ആണിത്. ആകർഷകമായ റോഡ് സാന്നിധ്യം, ആഡംബരപൂർണ്ണമായ ഇന്റീരിയർ, 4.0 ലിറ്റർ വി8 പെട്രോൾ ശക്തമായ എഞ്ചിൻ എന്നിവയുമായാണ് ഇത് വരുന്നത്. സഞ്ജയ് ദത്തിനെ കൂടാതെ, അജയ് ദേവ്ഗൺ, അർജുൻ കപൂർ, രൺവീർ സിംഗ്, ശിൽപ ഷെട്ടി തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളും ഇത് സ്വന്തമാക്കിയിട്ടുണ്ട്.

മെഴ്സിഡീസ്-മേബാക്ക് ജിഎൽഎസ്600 ന്‍റെ വിശേഷങ്ങൾ

മെഴ്‌സിഡസ്-മെയ്‌ബാക്ക് GLS600 ന്റെ പുറംഭാഗം സാധാരണ മെഴ്‌സിഡസ്-ബെൻസ് ജിഎൽഎസ് സീരീസിന് സമാനമാണ്. ബോണറ്റിൽ മെഴ്‌സിഡസ് ലോഗോയുള്ള വലിയ ക്രോം ഗ്രില്ലാണ് GLS 600 ന് ലഭിക്കുന്നത്. ഇത് മെയ്‌ബാക്ക് അലോയ് വീലുകളിൽ സഞ്ചരിക്കുന്നു, എസ്‌യുവിക്ക് D-പില്ലറിൽ ശ്രദ്ധേയമായ മെയ്‌ബാക്ക് ലോഗോ ലഭിക്കുന്നു. എളുപ്പത്തിൽ പ്രവേശിക്കുന്നതിനും ഇറങ്ങുന്നതിനുമായി ഓട്ടോ-സ്ലൈഡിംഗും ഈ കാറിൽ ലഭിക്കുന്നു.

മെഴ്‌സിഡസ്-മേബാക്ക് GLS600 ന്റെ നിരവധി ഫീച്ചറുകളും ലഭിക്കുന്നു. മസാജ് സീറ്റുകൾ, ഒന്നിലധികം സൺറൂഫുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഡ്രൈവിംഗ് മോഡുകൾ, സുഖകരമായ യാത്രയ്‌ക്കായി അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, പിൻ സൺബ്ലൈൻഡ് തുടങ്ങി നിരവധി ഓപ്ഷനുകൾ കംഫർട്ട് സവിശേഷതകളിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, പിൻ സീറ്റ് ഇൻഫോടെയ്ൻമെന്റ്, ആംറെസ്റ്റിൽ ഷാംപെയ്ൻ ഗ്ലാസ് ഉള്ള റഫ്രിജറേറ്റർ തുടങ്ങി നിരവധി ഓപ്ഷനുകൾ നിങ്ങൾക്ക് ലഭിക്കും.

എസ്‌യുവിയുടെ ഉൾഭാഗം കറുത്ത നാപ്പ ലെതറും മനോഹരമായ മരവും അലുമിനിയവും ട്രിമ്മും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. ഇതിനുപുറമെ, 27 സ്പീക്കർ ഹൈ-ഫിഡിലിറ്റി സൗണ്ട് സിസ്റ്റവും ലഭ്യമാണ്. ഇതിനൊപ്പം, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗും ലഭ്യമാണ്. വെന്റിലേഷൻ, ഹീറ്റിംഗ്, മസാജ്, റീക്ലൈനിംഗ് ഫംഗ്ഷൻ എന്നിവയുള്ള ക്യാപ്റ്റൻ സീറ്റുകളും ഇതിലുണ്ട്.

560 bhp കരുത്തും 730 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ V8 പെട്രോൾ എഞ്ചിനാണ് മെഴ്‌സിഡസ്-മേബാക്ക് GLS600-ന് കരുത്തേകുന്നത്. ഒമ്പത് സ്‍പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ. മെഴ്‌സിഡസ്-മേബാക്ക് GLS600-ന്റെ ഓൺ-റോഡ് വില മുംബൈയിൽ ഏകദേശം നാലുകോടി രൂപയിൽ കൂടുതൽ വരും. ജിഎൽഎസ് 600 ഒരു പ്രത്യേക നൈറ്റ് സീരീസ് പതിപ്പിലും ലഭ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ